Latest Updates
-
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം
ഇണപിരിയുന്നതിന് ചില കാരണങ്ങൾ.
തെല്ലും മനസ്സാക്ഷിക്കുത്തില്ലാതെയാണ് ചിലർ അവരുടെ ജീവിത പങ്കാളിയെ കയ്യൊഴിയുന്നത്. കാമ്പും കഴമ്പുമില്ലാത്ത കാരണങ്ങൾ അതിന് നിരത്തുകയും ചെയ്യും. ആർത്തിയുള്ളവൾ, അഹങ്കാരി, വിവാഹബന്ധത്തെ വിലമതിക്കാത്തവൾ എന്നിങ്ങനെ ഇണയുടെ മേൽ പല ദുഷ്പേരുകളും അടിച്ചേല്പിക്കും. ഇണയോടുള്ള താൽപര്യം നഷ്ടപ്പെടുന്നതോ കുറച്ചുകൂടി ചെറുപ്പമുള്ള കൂട്ടുകാരുമായി അടുപ്പത്തിലാവുന്നതോ ആകാം ശരിയായ കാരണം. എന്തിനും ഏതിനും ജീവിതപങ്കാളിയെ ആശ്രയിച്ചിരുന്നവരുടെ കാര്യമാണ് കഷ്ടം. വഴിയാധാരമാകുന്നതോടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ തരണംചെയ്യാൻ അവർ വല്ലാതെ ക്ളേശിക്കും.
ഒരാൾ അപരന്റെ ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും വിലമതിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോഴാണ് വിവാഹജീവിതം സുദൃഢമാകുന്നത്. ഇണയെ തീരെ മനസ്സിലാക്കാൻ ശ്രമിക്കാതെ നിയമങ്ങളും നിബന്ധനകളും വെച്ച് ജീവിതത്തെ കുടുസ്സാക്കിയാൽ പുറമെയുള്ള ബന്ധങ്ങൾ തേടി അവർ പോയിക്കൂടായ്കയില്ല. വിവാഹിതനാണെങ്കിലും അന്യസ്ത്രീകളെ താല്പര്യത്തോടെ നോക്കുന്ന പ്രവണത പൊതുവെ ആളുകൾക്കുണ്ട്. പരക്കംപായുന്ന ഈ കണ്ണുകൾ മറ്റൊരു സ്ത്രീയിൽ ഏതെങ്കിലും തരത്തിലുള്ള താൽപര്യം കണ്ടെത്തിയാൽ അതിന് അവരെ പഴിച്ചിട്ട് കാര്യമില്ല. സ്വന്തം വീട്ടിലെ മനംമടുപ്പിക്കുന്ന അന്തരീക്ഷമാവാം അതിന് കാരണം.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ. ഇവിടെ ഇതാ അതിന് ചില കാരണങ്ങൾ.
സഹജമായ അസൂയ നിമിത്തമാണ് ആളുകൾ പലപ്പോഴും അവരുടെ ഇണയോട് സമനില തെറ്റിയത് പോലെ പെരുമാറുന്നത്. ഇത് അവരെ അലോസരപ്പെടുത്തും. ബന്ധം തുടർന്ന് കൊണ്ടുപോകുന്നതിലുള്ള താൽപര്യം അവർക്ക് നഷ്ടമാവുകയും ചെയ്യും.
തന്നെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്ന തോന്നൽ പങ്കാളിയോട് മടുപ്പുണ്ടാക്കും. വികാരവിചാരങ്ങൾ പങ്ക്‍ വെക്കുവാനും മനസ്സ് തുറന്ന് ഇടപഴകാനും കഴിയുന്ന കൂട്ടുകാരിയെ ആണ് ആളുകൾ ഏറെ വിലമതിക്കുന്നത്. ആശ്വസിപ്പിക്കാനും അഭിനന്ദിക്കുവാനും ഒരേസമയം അവർക്ക് കഴിയണം.
ഇപ്പോഴുള്ള ഇണയേക്കാൾ കുറച്ചുകൂടി ഇളയതോ ലൈംഗികാകർഷണം കൂടിയതോ ആയ വേറൊരു സ്ത്രീയോട് ഇഷ്ടം തോന്നുന്നതും മടുപ്പിന് കാരണമാകും. നിലവിലുള്ള ബന്ധം വിരസമാണെങ്കിൽ പുതുമയുള്ള കൂട്ടുകെട്ട് തേടിപ്പോകാൻ അവനത് പ്രേരണയാകും.
വിവാഹജീവിതത്തിന്റെ രസവും ആനന്ദവും സജീവമായി നിലനിറുത്തണം. സ്ത്രീ അവളുടെ ആരോഗ്യത്തിലും ശരീരസൌന്ദര്യത്തിലും നിരന്തരമായ ശ്രദ്ധ വെച്ച് പുലർത്തേണ്ടതുണ്ട്. ശരീരത്തിന്റെ വശ്യത കുറയുന്നത് ഇണയെ മറ്റുള്ളവരിലേക്ക് തിരിയാൻ കാരണമാക്കും എന്നത് മറക്കാതിരിക്കുക.
സ്നേഹവും സാന്ത്വനവുമാണ് ഇണയിൽ നിന്ന് ആളുകൾ ആഗ്രഹിക്കുന്നത്. അഹങ്കാരവും അതിർവരമ്പുകളും അവർക്കിഷ്ടമാവില്ല. നിബന്ധനകളിലും ചട്ടക്കൂടുകളിലും തളയ്ക്കാൻ ശ്രമിക്കുന്നത് ബന്ധങ്ങളിൽ മുഷിച്ചിലുണ്ടാവാൻ കാരണമാകും.
ഒന്നും മിണ്ടാത്ത, ഒന്നിനോടും പ്രതികരിക്കാത്ത ഒരു ബോറൻ ഇണയെ ആളുകൾ വെറുക്കും. സരസമായ സംസാരവും പെരുമാറ്റവും കൊണ്ട് പങ്കാളിയുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയണം. അങ്ങനെ ആയാൽ നിങ്ങൾ അടുത്തുണ്ടാവുന്നത് എപ്പോഴും അവർ ആഗ്രഹിക്കും.
സംസാരത്തിൽ പിശുക്ക് കാണിയ്ക്കരുത്. നിരന്തരമായ സംസാരത്തിലൂടെയാണ് നിങ്ങളെ ഇണയ്ക്ക് മനസ്സിലാകുന്നത്. ലൈംഗികമായ സംതൃപ്തി നിങ്ങളെ പരസ്പരം അടുപ്പിച്ചേക്കാം. പക്ഷേ പരസ്പരം അറിഞ്ഞ മനസ്സുകളാണ് കൂടുതൽ സുദൃഢം.
എന്തിനും ഏതിനും ഇണയെ ആശ്രയിക്കുന്നവരെ ആളുകൾ ഇഷ്ടപ്പെട്ടില്ലെന്ന് വരാം. കൂടുതൽ പരിശ്രമശാലികളായവരുടെ പുറകെ അവർ പോകാനിടയാകും. അസഹ്യമായ ജീവിതച്ചിലവുകളിൽ താങ്ങും തണലുമാകുന്ന സ്ത്രീകളെയാവും ഇക്കാലത്ത് ആളുകൾക്ക് കൂടുതൽ പത്ഥ്യം.



Click it and Unblock the Notifications











