Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കൗമാരക്കാരോട് പറയേണ്ട കാര്യങ്ങള്‍
മക്കള്‍ കൗമാരപ്രായമെത്തിയാല് മാതാപിതാക്കളുടെ ഉത്കണ്ഠ കൂടുന്നത് സ്വാഭാവികമാണ്. അവരെ സ്വാധീനിക്കുന്ന കാര്യങ്ങള്‍, അവരുടെ പ്രശ്നങ്ങള്‍ തുടങ്ങി ശ്രദ്ധിക്കേണ്ട സംഗതികള്‍ നിരവധിയാണ്.
കൗമാരക്കാരായ മക്കളോട് മാതാപിതാക്കള്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യേണ്ട 7 കാര്യങ്ങള്‍

ലൈംഗികത
കൗമാരത്തിലേക്കെത്തുന്ന കുട്ടികള്‍ പലപ്പോഴും ലൈംഗികതയെ കുറിച്ച് അറിയുന്നത് മാധ്യമങ്ങളില്‍ നിന്നോ സ്വന്തം അനുഭവത്തില്‍ നിന്നോ ആയിരിക്കും. ഈ പ്രായത്തില്‍ ശരിയായ അറിവാണ് അവര്‍ക്ക് ആവശ്യം. അനാവശ്യ ഗര്‍ഭധാരണം, ഗര്‍ഭ നിരോധനം, ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവയെ കുറിച്ച് നിങ്ങളുടെ കൗമാര പ്രായത്തിലെത്തയി കുട്ടികളോട് ചര്‍ച്ച ചെയ്യണം. എങ്ങനെ വിവേകത്തോടെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്.

മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍
സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയ്ക്കും മറ്റും സമയം കണ്ടെത്തുന്ന പ്രായമായതിനാല്‍ കുട്ടികള്‍ മദ്യം മയക്കു മരുന്ന് പോലുള്ള ദുശ്ശീലങ്ങളിലേയക്ക് വളരെ വേഗം അടുക്കാന്‍ സാധ്യത കൂടുതലാണ്. ശരിയായ രിതിയിലല്ല അവരെ നിയന്ത്രിക്കുന്നതെങ്കില്‍ ഇതിന്റെ ഉപയോഗം കൂടും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ച് എത്രയും പെട്ടന്ന് തന്നെ അവരുമായി തുറന്ന് സംസാരിക്കണം.

പണം കൈകാര്യം ചെയ്യുമ്പോള്‍
നിങ്ങളുടെ കൗമാരക്കാരായ മക്കള്‍ പണം സമ്പാദിച്ചു തുടങ്ങി എങ്കില്‍ അവര്‍ക്ക് അതിന്റെ മൂല്യം എന്താണന്നും അത് എങ്ങനെ സമ്പാദിക്കണമെന്നും അറിയാമായിരിക്കും. അതല്ല എങ്കില്‍ രക്ഷകര്‍ത്താവെന്ന നിലയില്‍ പണത്തിന്റെ മൂല്യത്തെ കുറിച്ചും അതെങ്ങനെ സമ്പാദിക്കണമെന്നും അവരെ പറഞ്ഞ് മനസ്സിലാക്കണം.

കുടംബത്തിന്റെ പ്രാധാന്യം
കൗമാരപ്രായക്കാര്‍ പലപ്പോഴും വീട്ടില്‍ നിന്നും അകന്നു പോകുന്നതായി കാണാം. വിവിധ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതിനാല് കുടംബവുമായിട്ടുള്ള ഇവരുടെ ബന്ധം കുറയാറുണ്ട്. കുടംബത്തിന്റെ പ്രാധാന്യം എന്തെന്ന് അവരെ മനസ്സിലാക്കിക്കുകയും ഓരോ കുടുംബാംഗങ്ങളോടും ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കുകയും വേണം.

പങ്കാളികളും ബന്ധങ്ങളും
ഇടയ്ക്കിടെ പങ്കാളികളെ മാറ്റുന്നത് നല്ലതാണന്ന് ചിന്തിക്കുന്ന കൗമാരക്കാരുണ്ട്. ഇവരുമായുള്ള ബന്ധം തകരുന്നതും മറ്റു ചിലരെ ചതിക്കുന്നതൊന്നും അത്ര വലിയ പ്രശ്നമുള്ള കാര്യമല്ലന്ന് ചിന്തിക്കുന്നവരുമുണ്ട്. തെറ്റായ മൂല്യങ്ങളുമായി വളരാന്‍ നിങ്ങളുടെ കുട്ടികളെ അനുവദിക്കരുത്. ശരിയായ ബന്ധങ്ങളെകുറിച്ചും പങ്കാളികളെ കണ്ടെത്തേണ്ടതിനെ കുറിച്ചും കുട്ടികളോട് ഒരു സുഹൃത്തിനെ പോലെ സംസാരിക്കുക.

ഓണ്‍ലൈന്‍ സാന്നിദ്ധ്യം
ഓണ്‍ലൈനില്‍ കുടുങ്ങി പോകുന്ന കൗമാരക്കാരാണ് ഇപ്പോള്‍ ഏറെ. ഇത് സ്വന്തം ഭാവിയെയും തൊഴിലിനെയും എത്ര ബാധിക്കുന്നുവെന്ന് ഇവര്‍ പലപ്പോഴും തരിച്ചറിയാറില്ല. കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കെപ്പോഴും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഇതിന്റെ ദോഷവശങ്ങളെ കുറിച്ച് അവരെ പറഞ്ഞ്് മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം.



Click it and Unblock the Notifications
