Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വിവാഹം മുടങ്ങുന്നതോടെ ജീവിതം അവസാനിക്കുന്നില്ല!!!!
നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുന്നതിന്റെ ദു:ഖത്തില്‍ നിന്ന് കരകയറുക അത്ര എളുപ്പമുള്ള കാര്യമല്ല. അലമാരയില്‍ വിശ്രമിക്കുന്ന വിവാഹ വസ്ത്രങ്ങളും ക്ഷണക്കത്തുകളും നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം തകര്‍ത്തെറിഞ്ഞ ആ നിമിഷത്തിന്റെ വേദനയില്‍ നിന്ന് മുക്തി നേടി പുതിയ ജീവിതം സ്വപ്നം കാണാന്‍ ഈ കുറിപ്പ് നിങ്ങളെ സഹായിക്കും.
നഷ്ടപ്പെട്ട പ്രതിശ്രുത വധുവിന്റെ / വരന്റെ ഗുണഗണങ്ങളുള്ള ഒരാളെ ഇനി ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന ചിന്ത ആദ്യമേ ഒഴിവാക്കുക. ഇതിനേക്കാള്‍ മികച്ച ബന്ധം നിങ്ങളെയും കാത്തിരിക്കുന്നുണ്ടാവാം. അത്തരം ശുഭചിന്തകള്‍ മുറുകെ പിടിക്കുക. നിങ്ങളുടെ ദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ചിന്ത മനസ്സില്‍ ഉയരാം. ഈ രീതിയിലുള്ള ചിന്തകളെ മുളയിലേ നുള്ളുക.

പ്രണയ സ്മാരകങ്ങള്‍ ഉപേക്ഷിക്കുക
നഷ്ടപ്പെട്ട ബന്ധത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന വസ്തുക്കള്‍ നിങ്ങളുടെ മുറിയില്‍ നിന്നും നീക്കം ചെയ്യുക. പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത്തരം സാധനങ്ങള്‍ ഉപേക്ഷിക്കുകയോ പെട്ടികളിലോ മറ്റോ ഇട്ട് മാറ്റി വയ്ക്കുകയോ ചെയ്യാം.

ദു:ഖങ്ങളില്‍ നിന്ന് മുക്തി നേടുക
കഴിയുമെങ്കില്‍ നിങ്ങളുടെ ദു:ഖങ്ങള്‍ കരഞ്ഞ് തീര്‍ക്കുക. ജീവിതകാലം മുഴുവന്‍ കരഞ്ഞു കൊണ്ടിരിക്കണമെന്നല്ല ഇതിന് അര്‍ത്ഥം. വ്യക്തിപരമായ ഈ ദു:ഖത്തില്‍ കരകയറുന്നതിന് നിങ്ങള്‍ തന്നെ ഒരു സമയപരിധി തീരുമാനിക്കുക. എല്ലാ അവസാനിച്ചുവെന്ന് നമ്മള് കരുതുന്നിടത്ത് ഒരു പുതിയ തുടക്കമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

മറ്റുള്ളവരോട് വിഷമങ്ങള്‍ പറയുക
വിവാഹം മുടങ്ങിയതിന്റെ ദു:ഖത്തില്‍ നിന്ന് നിങ്ങള്‍ ഒരുവിധം മുക്തി നേടിക്കഴിഞ്ഞാല്‍ ഇക്കാര്യം മറ്റാരോടെങ്കിലും പറയുക. എത്രയും പെട്ടെന്ന് ഇത് ചെയ്യുന്നുവോ അത്രയും നല്ലത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ട ചെലവുകളും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ആരെങ്കിലും നിങ്ങള്‍ക്ക് മുന്‍കൂട്ടി സമ്മാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നന്ദി അറിയിച്ച് അവ തിരികെ നല്‍കുക.

സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക
സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുക. വിവാഹം മുടങ്ങിയതിന്റെ ദു:ഖത്തില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായിക്കും. നിങ്ങളെ സ്നേഹിക്കുകയും മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ സാമീപ്യം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് മനസ്സുതുറക്കുക. അവരുടെ ഉപദേശങ്ങള്‍ ജീവിതത്തെ പുഞ്ചിരിയോടെ നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കും.

യാത്രകള്‍ പോകുക
യാത്ര പോകുക. ദു:ഖങ്ങള്‍ മറക്കാന്‍ ഇത് സഹായിക്കും. നാട്ടില്‍ നിന്ന് കുറച്ച് ദിവസം മാറി നില്‍ക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. യാത്രയ്ക്കിടെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

പഠിക്കുക, ക്ഷമിക്കുക, മുന്നേറുക
രണ്ട് വ്യക്തികള്‍ ചേര്‍ന്നാണ് ഒരു വിവാഹ ബന്ധം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരുടെയെങ്കിലും ഒരാളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച കാരണമാണ് വിവാഹം മുടങ്ങിയതെന്ന് ചിന്തിക്കാതിരിക്കുക. ഇത് നിങ്ങളില്‍ വെറുപ്പും വിഷമവും ഉണ്ടാക്കും. സംഭവിച്ചതിനെ കുറിച്ച് വിലയിരുത്തുന്നത് നല്ലതാണ്. എന്നാല്‍ ഇതേകുറിച്ച് ചിന്തിച്ച് കൂട്ടാതിരിക്കുക. നിങ്ങളുടെ ഇടയില്‍ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹം മുടങ്ങുന്നതിലേക്ക് നയിച്ചതെന്ന കാര്യം അംഗീകരിക്കുക. മനസ്സുകള്‍ കൊണ്ട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ വിവാഹത്തിന് മുമ്പേ പിരിയുന്നതാണ് നല്ലത്. നിങ്ങളുടെ പ്രതിശ്രുത വധുവിനെയോ/ വരനെയോ പഴിക്കാതിരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനായിരുന്നെന്ന് കരുതി ജീവിതത്തില്‍ മുന്നേറുക.

നിശ്ചയ മോതിരം തിരികെ നല്‍കുക
വിവാഹ നിശ്ചയ സമയത്ത് അണിയിച്ച മോതിരം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് തിരികെ നല്‍കുക. മോതിരം തിരികെ കൊടുക്കാതിരിക്കുന്നതും വില്‍ക്കുന്നതും നല്ലതല്ല.



Click it and Unblock the Notifications
