Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
സ്മാര്‍ട്നെസ്; പെണ്ഹൃദയങ്ങളിലേക്കുള്ള താക്കോല്‍
വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഇടംങ്കണ്ണിട്ട് എങ്കിലും ഒന്ന് കണ്ണാടിയില്‍ നോക്കാത്തവരുണ്ടാകില്ല. മറ്റുള്ളവരുടെ മുന്നില്‍ താന്‍ സുന്ദരനായിരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല. അതിനുവേണ്ടി ചില്ലറ പൊടിക്കൈ പരീക്ഷണങ്ങളെങ്കിലും നടത്താത്തവരും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഈ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി ആയിരിക്കാനുള്ള വെപ്രാളം. പുരുഷനാണെങ്കില്‍ സുന്ദരികളായ തരുണീമണികളുടെ ശ്രദ്ധാകേന്ദ്രമാവുകയും, സ്ത്രീക്ക് സ്മാര്‍ട്ടായ പുരുഷന്മാരുടെ ആകര്‍ഷണം നേടുക എന്നതും ആണ് ഈ വെപ്രാളത്തിന്റെ യഥാര്‍ത്ഥ കാരണം.
സുഹൃത്തുക്കളും പരിചയക്കാരുമെല്ലാമായ സുന്ദരികളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാര് ഉണ്ടാവില്ല. എന്നാല്‍ ഇങ്ങനെ ശ്രദ്ധ നേടാന്‍, എന്നും സുന്ദരികളുടെ ആരാധനാപാത്രമാകാന്‍ നമ്മുടെ ഭാഗത്തും നിന്നും ചില ശ്രമങ്ങള്‍ ഉണ്ടാകണം.

തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും, ഹെയര്‍ സ്റ്റൈലിലും, കഴിക്കുന്ന ഭക്ഷണത്തിലും, എന്തിന് നടക്കുന്ന രീതിയില്‍ പോലും ബദ്ധശ്രദ്ധനായിരിക്കണം. ഇത്ര ചെറിയ ചെറിയ കാര്യങ്ങളില്‍ ചെറിയൊരു ശ്രദ്ധ നല്കിയാല് നിങ്ങള്‍ ഒന്നല്ല, നിരവധി സ്ത്രീഹൃദയങ്ങള്‍ തന്നെ കീഴടക്കും.
ഒരോ ഒക്കേഷന് അനുസരിച്ച് ഡ്രസ് ചെയ്യാന്‍ പഠിക്കണം. അതേ പോലെ വസ്ത്രങ്ങളുടെ നിറത്തിലും പ്രത്യേക ശ്രദ്ധ വേണം. വര്‍ണ്ണശബളമായി വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീ പോലും തന്റെ പുരുഷന് കളര്‍ഫുള്‍ ആയ ഷര്‍ട്ട് ധരിക്കുന്നത് ഇഷ്ടപ്പെടുകയില്ല.
അവനവന്റെ ശരീരഭാഷയ്ക്ക് ഇണങ്ങും വിധമുള്ള വേഷങ്ങള്‍ വേണം ധരിക്കാന്‍. നിങ്ങളുടെ ശരീരം ഫിറ്റ് ആണ് എന്ന കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ശരീരത്തോടി ഇറുകിച്ചേര്ന്നിരിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍. അല്പം തടിച്ച്, വയര്‍ ഉള്ള ആളാണ് നിങ്ങള്‍ എങ്കില്‍ വളരെ സൂക്ഷിച്ച് വേണം ഡ്രസ് ചെയ്യാന്‍.
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കും വിധമുള്ള ഭക്ഷണരീതികള്‍ പാടെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നതോടെ തന്നെ പെണ്മനസ്സുകളിലേക്കുള്ള വാതായനം നിങ്ങള്‍ക്കു മുന്നില്‍ തുറന്ന് എന്ന് ഉറപ്പിക്കാം.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെ എല്ലാമായി എന്നു കരുതുകയും അരുത്. കൃത്യമായ വ്യായാമം ശരീരത്തിന് നല്‍കുക എന്നൊരു ഉത്തരവാദിത്തം കൂടി നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിനോടുണ്ട്. എല്ലാദിവസവും ജിമ്മില്‍ പോകുക എന്നത് തിരക്കു പിടിച്ച് ജീവിതത്തിനിടയില്‍ നമുക്ക് സാധിച്ചു എന്നു വരില്ല. എന്നാല്‍ ആഴ്ചയില്‍ ഒരു മൂന്നോ നാലോ ദിവസമെങ്കിലും നാം നമുക്ക് വേണ്ട് ചിലവഴിക്കാന്‍ തയ്യാറായാല്‍ ജീവിതത്തിന്റെ മുഖച്ഛായതന്നെ മാറും!
വെട്ടി വൃത്തിയാക്കിയ നഖങ്ങള്‍ക്കും സ്റ്റൈലിഷ് ഹെയര്ക്കട്ടിനും ഒപ്പം ക്ലീന്‍ ഷേവോ, ട്രിം ചെയ്തതോ ആയ മീശയും താടിയും ആണെങ്കില്‍ ഏതൊരു പെണ്ണും നിങ്ങളെയൊന്ന് നോക്കിപോകും.
ഇതിനെല്ലാം പുറമെ, നിപ്പിലും, നോക്കിലും എല്ലാം ഒരു സ്റ്റാന്റേര്‍ഡ് കീപ്പ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. എപ്പോഴും, തല ഉയര്‍ത്തി, നെഞ്ചു വിരിച്ച് ആത്മവിശ്വാസത്തേടെ നടക്കണം. സ്മാര്‍ട് എന്നൊരു വിശേഷണം സ്വന്തമായാല്‍ പിന്നാലെ വരുന്നതാണ് ഹാന്‍ഡ്സം എന്ന കമന്റ്. അതുകൊണ്ട് സ്മാര്‍ട്ടായിരിക്കുക പുരുഷകേസരികളെ.



Click it and Unblock the Notifications
