Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സ്കൂളും ജോലിയും പ്രശ്നമാകാതിരിക്കാന്‍
അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആകെയൊരു വെപ്രാളമായിരിക്കും. അവധിയുടെ ആലസ്യത്തില്‍ നിന്നും കുട്ടികളെ പഠനത്തിന്റെയും സ്കൂളിന്റെയും ലോകത്തേക്കു ചേര്‍ത്തു വിടാന്‍ അല്പം ബുദ്ധിമുട്ടേണ്ടിയും വരും.
ജോലി ചെയ്യുന്ന മാതാപിതാക്കളാണെങ്കില്‍ ഈ വെപ്രാളം ഒരു പരിധി കൂടി കൂടും. കാരണം ഒന്നിനും തികയാതെ വരുന്ന സമയം. പോരാത്തതിന് ജോലി കാരണം കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന കുറ്റബോധവും.

ജോലിക്കു പോകലും സ്കൂളിലേക്കു പോക്കും മറ്റും പലരുടേയും ജീവിതചര്യകളെത്തന്നെ മാറ്റി മറയ്ക്കാറുണ്ട്. ഇതിന് കൃത്യമായ പ്ലാനിംഗ് മാത്രമാണ് ഒരു പരിഹാരം.
സമയം ക്രമീകരിച്ച് കൃത്യമായ ദിനചര്യ പിന്തുടരുകയെന്നത് വളരെ ്പ്രധാനമാണ്. അവധിക്കാലത്തെ അലസമായ ചിട്ടകളെല്ലാം, ഇത് മാതാപിതാക്കളാണെങ്കിലും കുട്ടികളാണെങ്കിലും ഉപേക്ഷിച്ച് കൃത്യമായ സമയക്രമത്തിലേക്കു തിരിച്ചെത്തുക.
കുട്ടികള്‍ വീണ്ടും സ്കൂളിലേക്കും പഴയ ചിട്ടകളിലേക്കും തിരിച്ചെത്തുവാന്‍ സമയമെടുക്കും. ഇതു മനസിലാക്കി മാതാപിതാക്കള്‍ ക്ഷമ കാണിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. കുട്ടികളുടെ പ്രശ്നങ്ങള്‍ ക്ഷമയില്ലാത്തെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളൂ.
ജോലി ചെയ്യുന്ന മാതാപിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം കുട്ടികളുമായി ആശയവിനിമയത്തിന് സമയമില്ലെന്നതാണ്. ഇത് കുട്ടികളും മാതാപിതാക്കളുമായുള്ള നല്ല ബന്ധത്തിന് തടസം നില്ക്കും. ദിവസവും അല്പം സമയം കണ്ടെത്തി കുട്ടികളുമായി സംസാരിക്കുക. സ്കൂള്‍ വിശേഷങ്ങള്‍ ചോദിക്കുക. അവര്‍ക്കു പറയാനുള്ളത് മനസിരുത്തി കേള്‍ക്കുക.
ചെറിയ കുട്ടികളാണെങ്കില്‍ ആദ്യമെല്ലാം സ്കൂളില്‍ വിടുമ്പോള്‍ ഇവര്‍ കരഞ്ഞെന്നിരിക്കാം. കുട്ടികളെ സ്കൂളില്‍ വിട്ട് ഗുഡ്ബൈ പറയുന്ന ശീലം ഒഴിവാക്കുക. അവരുടെ കണ്ണില്‍ പെടാതെ സ്കൂളില്‍ നിന്നും പോകാന്‍ ശ്രദ്ധിയ്ക്കുക. ഇത് കരയുന്ന കുട്ടിയെ സ്കൂളില്‍ വിട്ട് ജോലിക്കു പോകുന്ന മനപ്രയാസം കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
