Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വീടിന്റെ വിളക്കാകുന്ന പെണ്മക്കള്
സ്ത്രീയുടെയും പുരുഷന്റെയും ലോകം രണ്ടാണ്. മിക്കപ്പോഴും ഇരു വിഭാഗത്തിന്റെയുും ഇഷ്ടങ്ങളും താല്പര്യങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. പുരുഷന് ആനന്ദം ലഭിക്കുന്ന കളികളിലും നേരമ്പോക്കുകളിലും ഒന്നും സ്ത്രീക്ക് ഒരു താല്പര്യവും തോന്നി എന്നു വരില്ല.
ഇങ്ങനെ വരുമ്പോള്‍ കൂട്ടുകുടുംബ സമ്പ്രദായം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയ്ക്ക് ചെറിയ ചെറിയ കാര്യങ്ങളെ ചൊല്ലി അസ്വാരസ്യം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇന്ത്യയുടെ പൊതുവെയുള്ള സാംസ്കാരിക സാഹചര്യത്തില്‍ പുരുഷന് പുറത്തിറങ്ങി സുഹൃത്തുകളോടും സമാനചിത്തകരോടും ഒന്നിച്ച് സമയം ചിലവഴിക്കാനുള്ള അവസരങ്ങള്‍ ധാരാളമാണ്. എന്നാല്‍ ഭൂരിപക്ഷം സ്ത്രീകളും അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം വീട്ടില്‍ ചിലവഴിക്കുന്നവരാണ്.

അമ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ
ഭര്‍ത്താവിന് മനസിലാക്കാനും അംഗീകരിക്കാനും സാധിക്കാത്ത പല കാര്യങ്ങളിലും അമ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കാന് ഈ മകള്‍ക്ക് സാധിക്കും. ഈ പെണ്മനസ്സുകള് മിക്കപ്പോഴും സഞ്ചരിക്കുക ഒരേ പാതയിലൂടെ ആയിരിക്കും. വീട്ടില്‍ തന്നെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനും വിചാരവികാരങ്ങള്‍ പങ്കുവെക്കാനും ഒരാള്‍ ഉണ്ടാകുന്നതോടെ വീട്ടമ്മയുടെ ജീവിതത്തിന് വെളിച്ചവും തെളിച്ചവും കൂടും.

ഷോപ്പിങ്
മിക്ക പുരുഷന്മാരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഷോപ്പിങ്. എന്നാല്‍ ഭൂരിപക്ഷം സ്ത്രീകളും ഷോപ്പിങ്ങിനു വേണ്ടി മണിക്കൂറുകള്‍, വേണ്ടിവന്നാല്‍ ഒരു ദിവസം മൊത്തം ചിലവഴിക്കാന്‍ ഒരു മടിയും കാണിക്കാത്തവരാണ്. ഇക്കാരണംകൊണ്ടു തന്നെ ഷോപ്പിങ്ങിന് ഭാര്യമാരെ ഒറ്റയ്ക്ക് വിടുകയോ, നിവൃത്തിയില്ലാതെ അക്ഷമ പ്രകടിപ്പിച്ചുകൊണ്ട് കൂടെ കൂടുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ഒരു മകള്‍ കടന്നു വരുന്നതോടെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ആശ്വാസമാകും.

ഫാഷന്‍
പുതിയ ഫാഷന്‍ തരംഗങ്ങള്‍, വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ മാറ്റുക, ബന്ധുവിന്റെ കല്യാണത്തിന് ഏത് സാരി ഡ്രസ് ധരിക്കണം തുടങ്ങിയ കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ അമ്മയ്ക്കും മകള്‍ക്കും പരസ്പരം സഹായിക്കാനാവും.

'സില്ലി ടോക്സ്'
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ ഇങ്ങനെ പറയുക എന്നത് പെണ്മനസ്സുകള്ക്ക് രസം നല്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന്മാര്ക്ക് പൊതുവെ ഇത്തരം 'സില്ലി ടോക്സ്' അത്ര പഥ്യമല്ല. എന്നാല്‍ അമ്മയ്ക്കും മകള്‍ക്കും മണിക്കൂറുകളോളം തന്നെ ഒട്ടും താല്പര്യം കെട്ടുപോകാതെ ഇത്തരം സില്ലി ടോക്സില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

പുതിയ കാര്യങ്ങള്‍
പുതിയ പുതിയ ഭക്ഷണ വിഭവങ്ങള്‍ പരീക്ഷിക്കുക, ചെടികള്‍ നടുക, അവയെ പരിപാലിക്കുക, വനിതാ മാസികകളില്‍ വരുന്ന പുത്തന്‍ ഡിസൈന്‍ തയ്ച്ചു നോക്കുക തുടങ്ങിയ കാര്യങ്ങള്‍ അമ്മയ്ക്കും മകള്‍ക്കും ഇഷ്ടത്തോടെ ഒന്നിച്ച് ചെയ്യാനാവും.

ഔട്ടിങ്
വല്ലപ്പോഴും ഒരു സിനിമയ്ക്ക് പോവുക, ബീച്ചില്‍ പോവുക, വെറുതെ തിരയെണ്ണിക്കൊണ്ട് ചൂടുകടലയും, ഐസ്ക്രീമുമെല്ലാം കഴിക്കാന്‍ എല്ലാ വീട്ടമ്മമാര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ ഓഫീസും, മീറ്റങ്ങും, ഫ്രന്റ്സുമായെല്ലാം ബിസിയായ ഭര്ത്താക്കന്മാര്ക്ക് ഇതിനൊന്നും നേരം ഉണ്ടായെന്നു വരില്ല. എന്നാല്‍ കൂട്ടുകാരികളെ പോലെ അമ്മയ്ക്കും മകള്‍ക്കും വല്ലപ്പോഴും ഒരു ഔട്ടിങ് നടത്താനാകും.

കെടാവിളക്കാകാന്
വീട്ടമ്മമാരുടെ പെണ്മനസ്സുുകള്ക്ക് നിറവ് നല്കാനാകുന്ന ഒരു പെണ്കൂട്ടായി ഒരു മകളുടെ സാന്നിധ്യം ഓരോ വീട്ടിലും ഉണ്ടായാല്‍ ആ വീടിന് സന്തോഷവും, സമാധാനവും നല്കുന്ന ഒരു കെടാവിളക്കാകാന് അവള്‍ക്കാകും.



Click it and Unblock the Notifications
