Latest Updates
-
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ!
വിവാഹമോചനം കുട്ടികളെ ബാധിക്കാതിരിക്കാന്‍
വിവാഹബന്ധം വേര്‍പെടുത്തുന്നത് തികച്ചും വിഷമകരമാണ് പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ച് ഇത് വേദനാജനകവും. മാതാപിതാക്കള്‍ വിവാഹ മോചനം നേടുന്നതോടെ കുട്ടികള്‍ അനുഭവിക്കുന്ന വിഷമം ആഴത്തിലുള്ളതാണ്. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാളെ നഷ്മാകുന്നതിനൊപ്പം അവരുടെ ദൈനദിന ജീവിതത്തിന്റെ താളം തന്നെ ചിലപ്പോള്‍ തെറ്റി പോകാറുണ്ട്.
അച്ഛന്റെയും അമ്മയുടേയും വേര്‍പിരിയല്‍ ഉണ്ടാക്കുന്ന മുറിവ് കുട്ടികള്‍ വളര്‍ന്നാലും അവരുടെ മനസ്സില്‍ ചിലപ്പോള്‍ ഉണങ്ങാതെ കിടക്കും. സ്വയം നിയന്ത്രിക്കാമെങ്കില്‍ ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് ശേഷം കുട്ടികളെ അധികം വിഷമിപ്പിക്കാതെ ഇരിക്കാന്‍ കഴിയും.

1. കുട്ടികളെ സന്ദേശ വാഹകരാക്കാതിരിക്കുക
വിവാഹ മോചിതരായ പലരും പിന്നീടുള്ള പരസ്പര ആശയവിനിമയത്തിന് കുട്ടികളെ സന്ദേശ വാഹകരാക്കാറുണ്ട്. ഇത് കുട്ടികളില്‍ അനാവശ്യമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിന് കാരണമാകും. മാതാപിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരും . ഇപ്പോഴത്തെ കാലത്ത് മുന്‍ ഭാര്യയോടോ ഭര്‍ത്താവിനോടോ ആശയവിനിമയം നടത്തണമെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം ഈമെയല് ആണ്. കുട്ടികള്‍ ഇടപെടാതെ കാര്യങ്ങള്‍ അറിയാനും അറിയിക്കാനും ഇമെയിലുകള്‍ സഹായിക്കും. റെക്കോഡ് ചെയ്യുന്ന മെസ്സേജുകള്‍ കോടതി രേഖയായി സൂക്ഷിക്കുമെന്നതിനാല്‍ ഇത് ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണമെന്നു മാത്രം.
2.കുട്ടികളെ ചികിത്സകരാക്കാതിരിക്കുക
നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കുട്ടികളില്‍ നിന്നും പരിഹാരം നേടാന്‍ ശ്രമിക്കരുത്. കുട്ടികളോട് വിവാഹമോചനത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യരുത്. കുട്ടികള്‍ ആകാംഷയാല്‍ അറിയാന്‍ ശ്രമിച്ചാലും നിങ്ങളിപ്പോള്‍ എങ്ങനെയാണന്ന് അവരറിയാതിരിക്കുന്നതാണ് ഉചിതം. നിങ്ങള്‍ എല്ലായ്പ്പോഴും രക്ഷകര്ത്താവായിരിക്കുക. കുട്ടികളോടുള്ള അതിര് എപ്പോഴും പാലിക്കുന്നതില്‍ ശ്രദ്ധിക്കുക. കുട്ടികളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നത് അവരെ നശിപ്പിച്ചേക്കും.
3. കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക
കുട്ടികളെ മനസ്സിലാക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം. വിവാഹമോചനത്തിന് ശേഷം ചിലപ്പോള്‍ ഇത് നഷ്ടമായേക്കാം. അവരെ ശ്രദ്ധിക്കുക. എന്താണ് ചിന്തിക്കുന്നതെന്ന് അവരോട് പറയാതിരിക്കുക. മുന്‍ ഭാര്യ/ ഭര്‍ത്താവിനെ വിമര്‍ശിക്കാതിരിക്കുക എത് കുട്ടികളെ വിമര്‍ശിക്കുന്നതിന് തുല്യമാണ്. കുട്ടികള്‍ പറയുന്നതെന്താണങ്കിലും അതിനോട് പ്രതികരിക്കുക. നിങ്ങള്‍ക്ക് ചിലപ്പോള്‍ അതിനുത്തരം ഉണ്ടാവില്ല എങ്കിലും കേള്‍ക്കേണ്ട ആവശ്യം മാത്രമെ ഉള്ളു. സ്നേഹമുള്ള ബന്ധത്തില്‍ നിന്നും മനസ്സിലാക്കലില്‍ നിന്നുമെ സുഖപ്പെടല്‍ ഉണ്ടാകു.
4 മൂന്നാം കോണ്‍ ഉപേക്ഷിക്കുക
ഇരു ലോകത്തായി വിഭജിച്ചിരിക്കുന്നതിനാല്‍ ഒന്നും പറയാതിരിക്കുന്നത് കുട്ടികളെ സമ്മര്‍ദ്ദത്തിലാഴ്ത്തും .കുട്ടികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നതൊന്നും ചോദിക്കാതിരിക്കുക. രണ്ട് പേരുടെയും മധ്യത്തിലായി നില്ക്കുക എന്ന് പറയയുന്നത് കുട്ടികളെ സംബന്ധിച്ച് മാനസികമായി പ്രയാസകരമായിരിക്കും .സാധാരണ ചോദ്യങ്ങള്‍ ചോദിക്കുകയും അവരോട് തമാശ പറയുകയും ചെയ്യുക. അത് ടെന്‍ഷന്‍ കുറയ്ക്കും.
5. നിലവിലുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കുക
ഇത് വായിക്കുമ്പോള്‍ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ചെയ്ത് പോയ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം. സമയം ഒട്ടും വൈകിയിട്ടില്ല ഇനി വേണമെങ്കിലും തിരുത്താം. കുട്ടികള്‍ക്കുള്ളില്‍ ദേഷ്യം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവര്‍ വേഗം ക്ഷമിച്ചു കൊള്ളണമെന്നില്ല. തെങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതത്യാവശ്യമാണ്
അവരോട് ക്ഷമ പറയുക, നിങ്ങളുടെ ക്ഷമ ചോദിക്കല്‍ വളരെ നാള് കുട്ടികളുടെ മനസ്സിലുണ്ടാകും. നിങ്ങള്‍ ചെയ്ത തെറ്റിന്റെ വിശദാംശങ്ങള്‍ ഏറ്റുപറയുകയും സ്വാഭവം ആ നിമിഷം മുതല്‍ മാററുമെന്നു പറയുകയും ചെയ്യുക. ഇനിയുമിതാവര്‍ത്തിച്ചാല്‍ കുട്ടികളോട് ഓര്‍മ്മപെടുത്താന്‍ ആവശ്യപ്പെടുക. ഇനിയത് ചെയ്യില്ലന്ന് പറയുക.



Click it and Unblock the Notifications