Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
പുരുഷ വഞ്ചനയുടെ പിന്നില്‍..
പുരുഷന്മാര് ഭാര്യയുമായുള്ള ബന്ധത്തില്‍ പലപ്പോഴും പരാജയപ്പെടുന്നത് അവര്‍ ഭാര്യമാരോട് വഞ്ചന ചെയ്യുന്നതിനാലാണ്. ഒരു സ്ത്രീ തന്റെ പുരുഷനില്‍ നിന്ന് സത്യസന്ധതയാണ് ആഗ്രഹിക്കുന്നത്. അവളൊരിക്കലും അയാളുടെ പരസ്ത്രീ ബന്ധം അംഗീകരിക്കില്ല. എന്നാല്‍ കാര്യങ്ങള്‍ വഷളായാല്‍ അവള് ഡൈവോഴ്സിനും മടിക്കില്ല.
എന്ത് കൊണ്ടാണ് പുരുഷന്മാര് സ്ത്രീകളെ വഞ്ചിക്കുന്നത്. അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ പുരുഷന് പരസ്ത്രീ ബന്ധത്തിന് തുനിയുന്നതെന്തുകൊണ്ട് എന്ന മനസിലാക്കണം.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
വ്യത്യസ്ഥമായവ പരീക്ഷിച്ച് നോക്കാന്‍ താല്പര്യമുള്ളവനാണ് പുരുഷന്. അവന് ഇടക്കിടെ തങ്ങളുടെ ദിനചര്യകള്‍ മാറ്റാനും, പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രമിക്കും. പതിവ് ശൈലിയിലെ ജീവിതം അവര്‍ക്ക് ബോറായിരിക്കും.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
കലഹപ്രിയയായ ഭാര്യ, പുരുഷന്റെ പരസ്ത്രീ ബന്ധത്തിന് ഒരു പ്രധാന കാരണമാകും. തങ്ങളെ കൂടുതല്‍ ശ്രദ്ധിക്കുകയും, മനസിലാക്കുകയും ചെയ്യുന്ന സത്രീകളോട് അവര്‍ അടുക്കും.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
ജോലിസ്ഥലത്ത് മറ്റ് സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യം പരസ്ത്രീ ബന്ധത്തിന് വഴിവെക്കും. പ്രത്യേകിച്ച് ബിസിനസ് സംബന്ധമായ യാത്രകളിലും മറ്റും. ഭാര്യ അകലെയായിരിക്കുമ്പോള്‍ പരസ്ത്രീകളമായുള്ള ബന്ധത്തിന് താല്പര്യം കൂടും.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
ഉഴറി നടക്കുന്ന കണ്ണുകളുള്ളവരാണ് പുരുഷന്മാര്. അവര്‍ മറ്റ് സ്ത്രീകളെ നോക്കാനും, അവരുമായി അടുക്കാനും ശ്രമിക്കും.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
താനൊരു പുരുഷനാണ് എന്ന അഹംബോധം പുറത്ത് കാണിക്കാനായി മറ്റ് സ്ത്രീകളുമായി പുരുഷന്മാര് ബന്ധത്തിന് തുനിഞ്ഞേക്കാം.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
കുടുംബബന്ധത്തിലെ യോജിപ്പില്ലായ്മ ഒരു പ്രധാന കാരണമാണ്. പരസ്പരം യോജിപ്പില്ലാത്തവരുടെ കുടുംബജീവിതം അസ്വസ്ഥമായതിനാല്‍ പുരുഷന് മറ്റ് സ്ത്രീകളെ തേടി പോകാം.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങളും, അതൃപ്തിയും പുരുഷനെ തന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് മറ്റ് സ്ത്രീകളെ സമീപിക്കുന്നതിന് കാരണമാകാം.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
വിശ്വസ്തയല്ലാത്ത ഭാര്യയോടുള്ള പ്രതികാരമായി മറ്റ് സ്ത്രീകളുമായി പുരുഷന്മാര് ബന്ധത്തിലേര്‍പ്പെടും.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
തങ്ങളുടെ പരസ്ത്രീ ബന്ധങ്ങള്‍ ഭാര്യ കണ്ടുപിടിക്കില്ല എന്ന തോന്നലുള്ള പുരുഷന്മാര് മറ്റ് ബന്ധങ്ങളില്‍ ചെന്നു പെടാം. ആരും കണ്ടുപിടിക്കാത്തതിനാല്‍ ചെയ്യാം എന്ന കാപട്യമാണിത്.

പുരുഷ വഞ്ചനയുടെ കാരണങ്ങള്‍
ചിലയവസരങ്ങളില്‍ സുഹൃത്തുക്കളാകും പരസ്ത്രീ ബന്ധത്തിന് വഴി വെക്കുക. അവര്‍ ഇക്കാര്യത്തില്‍ പ്രോത്സാഹിപ്പിക്കുകയും, അതിന് തുനിയാത്ത പക്ഷം പരിഹസിക്കുകയും ചെയ്യും. ഇത് അവന് പരസ്ത്രീ ബന്ധത്തിന് പ്രേരണയാകും.



Click it and Unblock the Notifications
