Latest Updates
-
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ?
ഭാര്യയ്ക്കു കോപം വന്നാല്‍....
ദാമ്പത്യത്തില്‍ പരസ്പരം വഴക്കുകളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന്റെ പേരില്‍ പരസ്പരം രണ്ടു പേരും സംസാരിക്കാതിരിക്കുന്നതും സ്വാഭാവികം.
പക്ഷേ കൂടുതല്‍ വരുന്നത് ഭാര്യയ്ക്കാണെങ്കിലോ, ഇതു തണുപ്പിക്കാന്‍ അല്പം പാടുപെടേണ്ടി വരുമെന്നതാണ് വാസ്തവം.
ഭാര്യയുടെ മുന്‍കോപം തണുപ്പിക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

ചിലപ്പോള്‍ തെറ്റ് ഭാര്യയുടേയു തന്നെയാകും. എന്നാലും ആദ്യം നിങ്ങള്‍ തന്നെ സംസാരിക്കാന്‍ മുന്‍കയ്യെടുക്കുക. മിണ്ടാതിരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃ്ഷ്ടിക്കുകയേയുള്ളൂ. ഒന്നു സംസാരിച്ചു കഴിഞ്ഞാല്‍ മിക്കവാറും ഭാര്യമാരുടെ പിണക്കവും ദേഷ്യവും അവിടെത്തീരും.
തെറ്റ് തന്റേതാണെന്നൊന്നു സമ്മതിച്ചു നോക്കൂ. മിക്കവാറും ഭാര്യമാരുടെ ദേഷ്യം അവിടെത്തീരും. പിന്നീട് നല്ലനേരം നോക്കി തെറ്റും ശരിയും സംസാരിക്കുന്നതായിരിക്കും നല്ലത്. ഇത് തോല്‍വി സമ്മതിക്കുന്നതല്ല, വഴക്കു തീര്‍ക്കാനുള്ള ഒരു വഴിയായി കണ്ടാല്‍ മതിയാകും. അതേ സമയം നിങ്ങളുടെ ഭാഗത്താണ് ന്യായമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നത് ഭാര്യയുടെ ദേഷ്യം കൂടുതലാക്കുകയേയുള്ളൂ.
ഭാര്യയ്ക്കു പറയാനുള്ളതും ശ്രദ്ധിയ്ക്കുക. ദേഷ്യത്തില്‍ ഭാര്യ പറയുന്നതിനൊന്നും ചെവി കൊടുക്കാതിരിക്കുന്നത് ദേഷ്യം ഇരട്ടിപ്പിക്കും. നിങ്ങള്‍ ഇതു ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ അവര്‍ക്കും ആശ്വാസം നല്‍കും.
ദേഷ്യത്തില്‍ ഭാര്യ പറയുന്നതിന് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കാന്‍ ശ്രമിക്കരുത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാക്കുകയേയുള്ളൂ.
വഴക്കിട്ട് മിണ്ടാതിരിക്കുന്ന ഭാര്യയെ ഒന്നു സംഭവിച്ചിട്ടില്ലാത്ത പോലെ പുറത്തേക്കു പോകാനോ ഷോപ്പിംഗിനോ വിളിച്ചു നോക്കൂ. ദേഷ്യവും കോപവുമെല്ലാം മിക്കവാറും അവിടെത്തീരും.



Click it and Unblock the Notifications
