Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
വിവാഹം സ്ത്രീപുരുഷ ബന്ധത്തിനു നല്കുന്ന ഒരു സര്ട്ടിഫിക്കറ്റെന്നു വേണമെങ്കില്‍ പറയാം. പരസ്പരവിശ്വാസം, സ്നേഹം, വിട്ടുവീഴ്ച എന്നിവയാണ് ഒരു വിവാഹജീവിതത്തെ വിജയകരമാക്കുന്നത്.
എന്നാല്‍ ഈ കാലഘട്ടത്തില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിന് പലപ്പോഴും കാരണങ്ങളാകുന്ന ചില ഘടകങ്ങളുണ്ട്. വിവാഹത്തെ കൊല്ലുന്ന ഘടകങ്ങള്‍. ഇവയെന്തൊക്കെയെന്ന് അറിഞ്ഞിരിക്കൂ.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
വിവാഹജീവിതം പ്രശ്നത്തിലാക്കുന്നതില് മുഖ്യപങ്കു വഹിയ്ക്കുന്ന ഒന്നാണ് ഈഗോ. ഞാനാണ് വലുത് എന്നുള്ള തോന്നലും വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
സംശയമാണ് വിവാഹജീവിതത്തിലെ പ്രധാന വില്ലന്‍. വിവാഹജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് പരസ്പര വിശ്വാസമാണ്. ഇത് സംശയത്തിനു വഴി മാറുമ്പോള്‍ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന ഈ ബന്ധത്തിന് വിള്ളലേല്‍ക്കുകയാണ് ചെയ്യുന്നത്.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
ഒരു ബന്ധത്തില്‍ ആശയവിനിമയത്തിന് വളരെ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. പരസ്പരം അറിയുന്നതിനും അടു്ക്കുന്നതിനും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ ഇത് മാറ്റുന്നതിനും ആശയവിനിമയം വളരെ പ്രധാനമാണ്. ഇതില്ലാത്തത് പല ബന്ധങ്ങളുടേയും വേരറുക്കാറുമുണ്ട്.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
ഇന്നത്തെ ജീവിതസാഹചര്യത്തില്‍ സമയവും ബന്ധങ്ങളെ തകര്‍ക്കാനുള്ള ഒരു കാരണമാണ്. സമയക്കുറവു കാരണം ദമ്പതിമാര്‍ക്ക് ഒരുമിച്ചു ചെലവഴിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല.ഇതും ബന്ധങ്ങള്‍ അകലാന്‍ ഒരു കാരണമാകും.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
പങ്കാളികളില്‍ ഒരാള്‍ക്കുണ്ടാകുന്ന അപകര്‍ഷതാ ബോധവും ബന്ധങ്ങള്‍ തകര്‍ക്കാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. പങ്കാളിയേക്കാളോ മറ്റുള്ളവരേക്കാണോ താന്‍ ചെറുതാണെന്ന തോന്നല്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
തെറ്റായ രീതിയിലുള്ള വിമര്‍ശനവും പലപ്പോഴും ബന്ധങ്ങളുടെ വേരറുക്കാറുണ്ട്. പങ്കാളിയ്ക്കു തെറ്റു പറ്റിയാല്‍ നല്ല രീതിയില്‍ വിമര്‍ശിക്കുകയും തെറ്റു തിരുത്തിക്കൊടുക്കുന്നതും നല്ലതു തന്നെ. എന്നാല്‍ തെറ്റായ രീതിയിലുള്ള വിമര്‍ശനം പലപ്പോഴും വഴക്കുകള്‍ക്കും അകല്‍ച്ചയ്ക്കും വഴിയൊരുക്കും.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
ദമ്പതികളില്‍ ഒരാള്‍ മറ്റൊരാളോട് പെരുമാറുന്ന രീതി ശരിയല്ലെങ്കിലും വിവാഹജീവിത്തില്‍ പ്രശ്നങ്ങളുണ്ടാകും.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
കുടുംബത്തിന്റെ ഇടപെടലും ചില ദാമ്പത്യങ്ങളെങ്കിലും തകര്‍ക്കുവാന്‍ കാരണമാകാറുണ്ട്. രണ്ടുപേര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളില്‍ മൂന്നാമതൊരാള്‍ ഇടപെടുമ്പോള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
വ്യത്യസ്ത സംസ്കാരങ്ങളും സാഹചര്യങ്ങളും ചിലപ്പോഴെങ്കിലും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. തങ്ങള്‍ ശീലിച്ച കാര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ ദമ്പതികള്‍ക്ക് കഴിയാത്തതാണിതിനു കാരണം.

വിവാഹം തകര്‍ക്കും ചില ഘടകങ്ങള്‍
ജോലിയിലെ ടെന്‍ഷനും സ്ട്രെസും ചിലരെങ്കിലും വീട്ടിലും കാണിയ്ക്കും. ഇത്തരം ടെന്‍ഷന്‍ തീര്‍ക്കുക ചിലപ്പോള്‍ പങ്കാളിയുമായി വഴക്കിട്ടായിരിക്കും. ഇത്തരം ടെന്‍ഷനുകള്‍ തകര്‍ക്കുന്ന ബന്ധങ്ങളും ധാരാളമുണ്ട്.



Click it and Unblock the Notifications