Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
പുരുഷന് സ്ത്രീയും സ്ത്രീയ്ക്ക് പുരുഷനും പ്രകൃതിനിയമമാണ്. ഇക്കാര്യത്തില്‍ അല്പം കൂടുതല്‍ പ്രാധാന്യമേറുക സത്രീക്കു തന്നെയാണ്. ഇതുകൊണ്ടായിരിക്കും ഒരു പുരുഷന്റെ വിജയത്തിനു പുറകില്‍ (അപൂര്‍വം പരാജയങ്ങള്‍ക്കും) ഒരു സ്ത്രീയുണ്ടായിരിക്കുമെന്നു പറയുന്നത്.
കണക്കുകളെടുത്താല്‍ ഒരു പുരുഷന്റെ ജീവിതത്തില്‍ എട്ടു സ്ത്രീകളുണ്ടെന്നു പറയും. എങ്ങനെയെന്നറിയണോ,

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
അമ്മയാണ് ഒരു ആണിന്റെ ജീവിതത്തെ ആദ്യം സ്വാധീനിക്കുന്ന സ്ത്രീ. ജന്മം നല്‍കുന്നതും വളര്‍ത്തുന്നതും അമ്മ തന്നെ. ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അടുപ്പം അമ്മമാരോടാണെന്നു പറയും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
അമ്മയോടുള്ള അടുപ്പം പല പുരുഷന്മാര്ക്കും അമ്മയുടെ അമ്മയോടും ഉണ്ടായിരിക്കും. അമ്മ തന്നെയായി മുത്തശ്ശിയെ കാണുന്നവരുമുണ്ട്. ഇവര്‍ക്കും സ്വന്തം കുഞ്ഞെന്ന രീതിയിലെ വാല്‍സല്യം പേരക്കിടാവിനോടുമുണ്ടാകും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
സ്കൂളിലെ ടീച്ചറും ചെറിയ ആണ്കുട്ടികളായിരിക്കുമ്പോള് ജീവിതത്തില്‍ സ്വാധീനം ചെലുത്തും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
ഒരു സഹോദരിയും സഹോദരന്റെ ജീവിതത്തില്‍ വളരെ പ്രധാനിയായിരിക്കും. ഒരുമിച്ചു വളരുന്ന ഇവള് പല കാര്യങ്ങളിലും ആങ്ങളമാര്‍ക്ക് തിരിച്ചറിവുണ്ടാക്കിക്കൊടുക്കും. മിക്കവാറും പുരുഷന്മാര് സഹോദരിയുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറെയുള്ളവരുമായിരിക്കും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
പ്രണയിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചിടത്തോളും കാമുകിയ്ക്കും ജീവിതത്തില്‍ പ്രധാന സ്ഥാനമായിരിക്കും. പ്രണയം വിജയിച്ചാലും അല്ലെങ്കിലും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
വിവാഹത്തോടെ പുരുഷന് കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറും. ഇതുകൊണ്ടു തന്നെ ഭാര്യയ്ക്ക് ഒരു പുരുഷന്റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുമുണ്ടാക്കാം. നല്ല പാതിയെന്ന പ്രയോഗം തന്നെ ഇതിന് ഉദാഹരണമാണ്.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
ചിലപ്പോള്‍ ഭാര്യയുടെ അമ്മയ്ക്കും ഒരു പുരുഷന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിയ്ക്കും.

നിങ്ങളുടെ ജീവിതത്തിലെ 8 സ്ത്രീകള്‍
ഒരു മകളുണ്ടാകുന്നതോടെ അച്ഛനെന്ന വഴിത്തിരിവില്‍ പുരുഷനെത്തും. പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ അച്ഛനാകുമ്പോള്‍. പെണ്‍കുട്ടികള്‍ അച്ഛന്മാരോടാണ് കൂടുതല്‍ അടുപ്പം കാണിക്കുകയെന്നതും സ്വാഭാവികം.



Click it and Unblock the Notifications
