Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹവാര്‍ഷിക സമ്മാനം തെരഞ്ഞെടുക്കൂ
ഒന്നാം വിവാഹ വാര്‍ഷികം മറ്റ് ആഘോഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത് അത് കടന്നുവന്ന നാള്വഴികളൂടെ പ്രത്യേകത കൊണ്ടാണ്. വ്യത്യസ്ഥരായ രണ്ട് വ്യക്തികള്‍ എല്ലാ അര്‍ത്ഥത്തിലും അലിഞൊന്നായതിന്റെ വിജയവാര്‍ഷികം. ഇനിയുമൊരുപാട് സന്തോഷവേളകള്‍ ജീവിതത്തിലുണ്ടാകുമെങ്കിലും പിന്നിട്ട ഈ നാഴികക്കല്ലിന്റെ പ്രധാന്യം അവയ്ക്കൊന്നിനുമില്ല.
പണ്ടൊക്കെ പേപ്പര്ഗിഫ്റ്റുകളാണ് ഈ അവസരങ്ങളില്‍ സമ്മാനമായ് നല്‍കിയിരുന്നത്. ഇപ്പോഴത് പ്ലാസ്റ്റിക് ഇനങ്ങളില്‍ പെട്ട സമ്മാനങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. എന്നിരുന്നാലും നിങ്ങളുടെ വ്യക്തിമുദ്ര പതിഞ്ഞ, കുറച്ച്കൂടെ പ്രായോഗികവും സ്വീകാര്യവുമായ ഒരു സമ്മാനം അവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തിന് നല്‍കുന്നതല്ലെ കൂടുതല്‍ അഭികാമ്യം.

ദന്പതികളോടുള്ള അടുപ്പവും പരിചയവും വെച്ച്കൊണ്ട് വേണം പാരിതോഷികത്തിന്റെ വലുപ്പംപരിഗണീക്കാന്. സാന്പത്തികമായി അല്പം ഞെരുക്കം അനുഭവപ്പെടുന്ന അവസരങ്ങളില്‍ വില കൂടിയ സമ്മാനങ്ങളെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടണ്ട. അല്പം ഭാവനയും നൈപുണ്യവുമുണ്ടെങ്കില്‍ ആകര്ഷകമായതെന്തെങ്കിലും സ്വന്തമായ് ഉണ്ടാക്കാം. ഫാന്‍സി ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സമ്മാന വിഭവങ്ങളേക്കാള്‍ ചിലപ്പോള്‍ അതായിരിക്കും കൂടുതല്‍ ഭേദം.
പാരന്പര്യ ശൈലിയിലുള്ള പേപ്പര്ഗിഫ്റ്റുകള് ദന്പതികളുടെ അഭിരുചികള്‍ അറിഞ്ഞ് നല്‍കണം.ദന്പതികള്‍ ചിത്രങ്ങളില്‍ തല്പരരാണെങ്കില് ഒരു സ്ക്രാപ് ബുക്കോ ഫോട്ടോ ആല്‍ബമോ ആകര്‍ഷകമായ ഒരു ഫോട്ടോഗ്രാഫോ നന്നായിരിക്കും. ഇനി വായനയില്‍ കൌതുകമുള്ളവരാണെങ്കില് അവര്‍ക്ക് പ്രിയങ്കരമായ പുസ്തകങ്ങള്‍ തന്നെയാവട്ടെ നിങ്ങളുടെ ഉപഹാരം. ഹൃദ്യമായ കവിതാശകലമോ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാചകങ്ങളൊ എഴുതിച്ചേര്‍ത്ത ആശംസാ കാര്‍ഡ് ഒരു കാവ്യനിധി പോലെ അവര്‍ സൂക്ഷിക്കും. സിനിമ, നാടകം പോലെ എന്തെങ്കിലും ദൃശ്യവിരുന്നിനുള്ള പ്രവേശന പാസ് ആഘോഷത്തിന്റെ ആലസ്യത്തില്‍ നിന്ന് ഒരു നവോന്മേഷം അവര്‍ക്ക് പകരും.
നവീന രൂപങ്ങളിലുള്ള പ്ലാസ്റ്റിക് സമ്മാനങ്ങള്‍ വളരെ നല്ലതാണ്. വാച്ചുകളും ക്ലോക്കുകളും സര്‍വ്വ സാധാരണമായി കൊടുത്തുവരാറുണ്ട്. ഡി.വി.ഡി, സി.ഡി പോലുള്ള വീട്ടുസാമഗ്രികളോ അതുമല്ലെങ്കില്‍ അടുക്കളയില്‍ ആവശ്യമായ ഫുഡ് സ്റ്റോറേജ് പാത്രങ്ങളൊ നന്നായിരിക്കും. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍ക്ക് അടുക്കള സാമഗ്രികള്‍ അനുഗ്രഹീതമായ പാരിതോഷികം തന്നെയാണ്.
ദന്പതികളെ വ്യക്തിപരമായി എടുത്തുകാട്ടുന്ന ചിത്രങ്ങളോ വിവരണങ്ങളോ പതിപ്പിച്ച സമ്മാനങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടുന്ന സമ്മാനമാണ്. മിഥുനങ്ങളുടെ പേരോ വീട്ടുപേരോ ചിത്രണം ചെയ്ത കലണ്ടറുകള്‍, കാര്‍ഡുകള്‍ എന്നിവ മറ്റ് പാരിതോഷികങ്ങളില്‍ നിന്ന് ഇതിനെ ശ്രദ്ധേയമാക്കും.
സമ്മാനങ്ങളിലെ വൈവിദ്ധ്യം വളരെ പ്രശംസനീയമാണ്. ബേസ്ബോള്‍ ഗെയിമിനുള്ള ടിക്കറ്റിനൊപ്പം സണ്‍ ഗ്ലാസ്സുകളും, ടൂറിസ്റ്റ് മാപിനൊപ്പം പ്ലേറ്റുകളും കോപ്പകളുമടങ്ങിയ ഒരു പിക്നിക് പാക്കേജും തീര്‍ച്ചയായും വ്യത്യസ്തമായ ഒരു സമ്മാനമാണ്. നാട്ടുനടപ്പിനെ അനുകരിച്ചുള്ള പാരിതോഷികങ്ങളേക്കാള്‍ മിഥുനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുള്ള സമ്മാനങ്ങളെയാണ് അവര്‍ ഏറെ മതിക്കുക. ക്രിയാത്മകമായ ചിന്തയും ഭാവനയും കൊണ്ട് മെനയുന്ന ഇത്തരം സമ്മാനങ്ങള്‍ ഒരുപാട് കാലം കൂടെ കരുതുവാന്‍ അവര്‍ക്ക് പ്രേരകമാവും.



Click it and Unblock the Notifications
