Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
മാതാപിതാക്കള്‍ക്കും വേണം ശ്രദ്ധ
വാർദ്ധക്യം ജീവിതത്തിലെ അനിവാര്യ ഘട്ടമാണ്. അനുഗ്രഹീതമായ ആയുർദൈർഘ്യത്തിന്റെ അവസാന നാളുകളിൽ അവഗണനയും നിസ്സഹായതയും അവരെ അലട്ടാതെ സംരക്ഷിക്കണം. ഇന്നലെ വരെ പരസഹായം കൂടാതെ തനിയെ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ അവർ ബുദ്ധിമുട്ടുന്നത് കണ്ടാൽ, എന്തിലും ഒരു മാന്ദ്യം പ്രകടമായാൽ വാർദ്ധക്യത്തിന്റെ അരിഷ്ടതകൾ അവരെ ഗ്രസിച്ചു തുടങ്ങി എന്ന് മനസ്സിലാക്കാം.
അലസമായ വസ്ത്രധാരണവും വാഗ് വിചാരങ്ങളിലെ നിർവികാരതയും അവരെ അലട്ടുന്ന വാർദ്ധക്യ ചിന്തയുടെ ബഹിർസ്ഫുരണങ്ങളാണ്. ശരിയായ സമീപനങ്ങളിലൂടെ അവരുടെ ആകുലതയും അസ്വസ്ഥതയും ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാം. ഇത് അനായാസം ചെയ്യാവുന്ന കാര്യമല്ല. നിങ്ങളുടെ ക്രമാനുഗതമായ ദൈനംദിന ജോലികളെ അത് സാരമായി
ബാധിച്ചേക്കാം. എങ്കിലും വീട്ടുജോലികൾക്ക് ഒരു തടസ്സവും വരാതെ സുഗമമായ നിർവ്വഹണത്തിനു് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് അറിഞ്ഞ് വെച്ചോളൂ.

ഏകാന്തതയുടെ ഒറ്റപ്പെട്ട തുരുത്തിൽ ഉപേക്ഷിക്കാതെ അവരുമായി മനസ്സ്തുറന്ന് സംസാരിക്കണം. അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ കലവറയാണ് വാർദ്ധക്യം. പെട്ടെന്ന് വികാരാധീനമാകുന്ന പ്രവണതയാണ് പ്രായമായവരുടേത്. ഔപചാരികതയേതുമില്ലാതെ
അവരുമായി നിരന്തരം വർത്തമാനങ്ങളിൽ മുഴുകുന്നത് ആശയവിനിമയത്തോടൊപ്പം മനസ്സിന്റെ പ്രയാസങ്ങൾ അകറ്റാനും അവഗണനാ ബോധത്തിൽ നിന്ന് മോചിതരാവാനും അവരെ സഹായിക്കും.
വീട്ടിലെ കുട്ടികളുടെ സഹകരണവും ഇതിനാവശ്യമാണ്. പഴയത്പോലെ മാതാപിതാക്കളെ തങ്ങളോടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ കിട്ടിയില്ലെന്ന് വരാം. അൽപം വിശാല മനസ്സോടെ കാര്യങ്ങളെ ഉൾകൊള്ളാൻ അവരെ പഠിപ്പിക്കണം.
രോഗങ്ങളുടെ പീഢനകാലമാണ് വാർദ്ധക്യം. ചെറുതും വലുതുമായ രോഗങ്ങൾ അവരെ ശാരീരികമായും മാനസികമായും ദുർബ്ബലരാക്കും. അവരുടെ രോഗവും ചികിത്സയും അവരുടെ കാര്യമെന്ന മട്ടിലുള്ള അലംഭാവം അരുത്. ഇക്കാര്യത്തിൽ നിങ്ങളുടെ ശ്രദ്ധയും ആത്മാർത്ഥമായ പരിചരണവും മരുന്നിനോളം തന്നെ ഒരു ആശ്വാസലേപനത്തിന്റെ ഫലം ചെയ്യും.
ഡോക്ടറെ സമീപിക്കുമ്പോൾ കൂടെ നിങ്ങളും ഉണ്ടായിരിക്കുന്നതാണ് നല്ലത്. വാർദ്ധക്യ സഹജമായ മറവിയോ ക്ഷീണമോ നിമിത്തം രോഗവിവരങ്ങൾ വ്യക്തമായി ഡോക്ടറോട്പറയാൻ അവർക്ക് കഴിഞ്ഞില്ലെന്ന് വരാം. അവരുടെ ആരോഗ്യത്തിൽ നിങ്ങൾക്കുള്ള ഉത്കണ്ഠ അവർക്ക് ബോധ്യമാകാനും അവരുടെ രോഗ വിവരങ്ങളെകുറിച്ച് ശരിയായ അറിവ് നിങ്ങൾക്ക് ലഭിയ്ക്കാനും അത് സഹായകമാകും.
മറവിയും അശ്രദ്ധയും വാർദ്ധക്യത്തിന്റെ കൂടപ്പിറപ്പുകളാണ്. കാര്യങ്ങൾ ഓർത്ത് വെക്കാനോ വേണ്ട സമയത്ത് ഓർത്തെടുക്കാനൊ അവർക്ക് കഴിയില്ല. ദിവസവും സമയവും കഴിഞ്ഞാവും പലതും ഓർമ്മവരിക. ഇതൊഴിവാക്കാൻ ഒരു നോട്ട്ബുക്കിലൊ കലണ്ടറിലൊ കാര്യങ്ങൾ കുറിച്ച് വെക്കുന്നത് വളരെ നന്നായിരിക്കും.
ജീവിതത്തിന്റെ തിരക്ക്പിടിച്ച പരക്കംപാച്ചിലിനിടയിൽ കുടുംബബന്ധങ്ങൾ പലപ്പോഴും യാന്ത്രികമാവുന്നു. ഊഷ്മളമായ ഹൃദയബന്ധങ്ങൾക്ക് ഇളക്കം തട്ടുന്നു. ഭാര്യ, ഭർത്താവ്, മക്കൾ എന്ന ത്രിഭുജ സങ്കല്പത്തിന് വലിയ ഉലച്ചിൽ സംഭവിച്ചില്ലെങ്കിലും ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ അർഹിക്കുന്ന രൂപത്തിൽ ഗൌനിക്കാൻ കഴിയാറില്ല. നിങ്ങളുടെ സാമീപ്യവും സാന്ത്വനവും അവർക്കാവശ്യമാണ്. അവരോടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കണം. അവരോടൊപ്പം കളികളിൽ ഏർപ്പെടുന്നതും അല്പദൂരം കൂടെ നടക്കുന്നതും ഹൃദയബന്ധം ശക്തിപ്പെടുത്തും.
പ്രായമായവരെ ഒരു വ്യക്തി എന്ന നിലയിൽ ആദരിക്കണം. അവരുടെ വ്യക്തിത്വത്തെയും സ്വകാര്യതയെയും നമ്മൾ മാനിക്കണം. അവർക്കായ് ഒരു മുറി അനുവദിക്കണം.
ആവശ്യമെങ്കിൽ ഒരു സഹായിയെ വീട്ടുജോലിക്കായ് ഏർപ്പെടുത്തണം. മാതാപിതാക്കളെ കുറച്ച്കൂടി നന്നായി പരിചരിക്കാനും നിങ്ങളുടേതായ കാര്യങ്ങൾക്ക് തടസ്സം വരാതിരിക്കാനും



Click it and Unblock the Notifications
