Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്‍സൗഹൃദങ്ങളുടെ അടിസ്ഥാനങ്ങള്‍
സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇഷ്ടങ്ങള്‍ എപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ ഇരു കൂട്ടര്‍ക്കും പൊതുവായ ചില താല്പര്യങ്ങള് ഉണ്ടാവുകയും ചെയ്യും. ഇതായിരിക്കും ചിലപ്പോള്‍ ഇവരെ ഒരു പ്രത്യേക ഗ്രൂപ്പില്‍ പെടുത്തുന്നതും.
സ്ത്രീകളുടെ കാര്യമെടുക്കാം. സ്ത്രീകള്‍ സ്ത്രീകളുടെ ഗ്രൂപ്പില്‍ വരാനുള്ള ചില പ്രത്യേക കാരണങ്ങളുണ്ട്. ചില പൊതുവായ ഇഷ്ടങ്ങള്‍. ഇത്തരം ചില ഇഷ്ടങ്ങളായിരിക്കും ചിലപ്പോള്‍ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തിന് കാരണമാകുന്നതും.

ഷോപ്പിംഗിനോടുള്ള ഇഷ്ടം മിക്കവാറും എല്ലാ സ്ത്രീകള്‍ക്കുമുണ്ടാകും. ഷോപ്പിംഗിന് സ്ത്രീകള്‍ ഒരുമിച്ചു ചേര്‍ന്ന് പോകുന്നതും പതിവാണ്. മിക്കവാറും സ്ത്രീകളുടെ ഗ്രൂപ്പില്‍ ചേര്‍ന്നായിരിക്കും ഇവര്‍ പോകാന്‍ താല്പര്യപ്പെടുന്നതും. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്ക
പാചകവും സ്ത്രീകള്‍ക്ക് പൊതുവായി താല്പര്യമുള്ള ഒന്നാണ്. ഇതുകൊണ്ട് വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ കൈമാറുന്നവരും പതിവാണ്. ഇതും സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തിന് പലപ്പോഴും കാരണമാകാറുണ്ട്.
കുട്ടികളുടെ കാര്യങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുക അമ്മമാര്‍ തമ്മിലായിരിക്കും. കുട്ടികളുടെ സൗഹൃദത്തില്‍ തുടങ്ങി അമ്മമാര്‍ സൗഹൃദത്തിലാകുന്ന സാഹചര്യങ്ങളും കുറവല്ല. കുട്ടികളുടെ പഠനവും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്ത് കുട്ടികളേക്കാള്‍ ചിലപ്പോള്‍ അമ്മമാരില്‍ സൗഹൃദം വളരുകയും ചെയ്യും.
പുരുഷന്മാരെപ്പറ്റി ചര്‍ച്ച ചെയ്ത്, ഇത് ബോയ്ഫ്രണ്ടിനെക്കുറിച്ചാകാം, ഭര്‍ത്താവിനെ കുറിച്ചാകാം, അല്ലെങ്കില്‍ അന്യനായ ഒരാളെക്കുറിച്ചാകാം, സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളും കുറവല്ല.
ജോലിയും ജോലിസ്ഥലവും സ്ത്രീകള്‍ തമ്മിലുള്ള അടുപ്പത്തിന് കാരണമാകും. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഇവിടുന്നു തന്നെയായിരിക്കും മിക്കവാറും കൂടുതല്‍ സൗഹൃദങ്ങളും. ജോലിസ്ഥലത്തു നിന്നും തുടങ്ങുന്ന സൗഹൃദങ്ങള്‍ ആജീവനാന്തകാലം നില നിര്‍ത്തുന്നവരുമുണ്ട്.
നല്ല കാര്യമല്ലെങ്കിലും ഗോസിപ്പ് സ്ത്രീകളെ തമ്മില്‍ അടുപ്പിക്കുന്ന ഘടകമാണെന്നു തന്നെ പറയണം. ഗോസിപ്പ് പറയാന്‍ താല്പര്യമുള്ള രണ്ടു സ്ത്രീകള്‍ ചേര്‍ന്നാല്‍, അല്ലെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ ചേര്‍ന്നാല്‍ ഇതൊരു സൗഹൃദസംഘമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
