Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ആണിനു വേണ്ടാ ഈ പ്രശംസകള്‍
അഭിനന്ദനങ്ങള്‍, ഭംഗി വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും.
പുരുഷന്മാരുടെ കാര്യമെടുക്കാം. അവര്‍ക്കും അഭിനന്ദനങ്ങള്‍ ഇഷ്ടം തന്നെ. എന്നാല്‍ ചില അഭിനന്ദനങ്ങള്‍, ഭംഗിവാക്കുകള്‍, കേള്‍ക്കാന്‍ ഇവര്‍ ഇഷ്ടപ്പെട്ടുവെന്നു വരില്ല. പ്രേേത്യകിച്ചും സ്ത്രീകളില്‍ നിന്നും.

സെന്‍സിറ്റീവ് എന്ന പ്രയോഗത്തിന് അര്‍ത്ഥങ്ങളേറെയുണ്ട്. തൊട്ടവാടിയെന്നു മലയാള പരിഭാഷ. സെന്‍സിറ്റീവ് എന്ന വാക്ക് പൊതുവെ നല്ല അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിക്കാറും. എന്നാല്‍ തങ്ങള്‍ സെന്‍സിറ്റീവാണെന്നു കേള്‍ക്കുന്നത് പുരുഷന് മിക്കവാറും ഇഷ്ടപ്പെടില്ല.
ഇതുപോലെ ഇമോഷണലാണ് താനെന്ന മറ്റുള്ളവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പരാമര്‍ശവും ഇവര്‍ ഇഷ്ടപ്പെട്ടെന്നു വരില്ല.
ഈ പ്രശ്നം നിങ്ങള്‍ പരിഹരിച്ചുവെന്നു വിശ്വസിക്കാനാകുന്നില്ലെന്നു പറഞ്ഞു നോക്കൂ. ഇത് അഭിനന്ദനാര്ത്ഥത്തിലാണ് ഉപയോഗിക്കുന്നതെങ്കിലും ആണുങ്ങള്‍ക്ക് ഇത് കേള്‍ക്കാന്‍ ഇഷ്ടമുണ്ടാകില്ല. ഇത് തന്റെ കഴിവിലുള്ള വിശ്വാസക്കുറവായേ ഇവര്‍ കാണൂ.
സ്ത്രീകള്ക്കൊപ്പമില്ലെങ്കിലും സൗന്ദര്യത്തില്‍ പുരുഷനും ശ്രദ്ധാലു തന്നെ. ഇതുപോലെ കുടവയര്‍ പുരുഷസൗന്ദര്യത്തെ കുറയ്ക്കുന്ന ഒന്നുമാണ്. നിങ്ങളുടെ ഈ കുടവയര്‍ എനിക്കിഷ്ടമെന്നു പറഞ്ഞാല്‍ ഇത് നെഗറ്റീവായേ പുരുഷന് സ്വീകരിക്കൂ.
വീട്ടുപണികളില്‍ അല്ലെങ്കില്‍ അടുക്കളപ്പണികളില്‍ നിങ്ങള്‍ മിടുക്കനാണെന്ന അഭിനന്ദനവും പുരുഷന് ഇഷ്ടപ്പെട്ടെന്നു വരില്ല. ഇതൊരു പോരായ്മയായേ പല പുരുഷന്മാരും കണക്കാക്കൂ.



Click it and Unblock the Notifications
