Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിങ്ങ്
ഡേറ്റിങ്ങ് നമ്മുടെ നാട്ടിലും സാധാരണമായിക്കഴിഞ്ഞു. നഗരങ്ങളിലൊക്കെ പടിഞ്ഞാറന്‍ ശൈലിയില്‍ ഡേറ്റിങ്ങ് നടത്തുന്നത് സാധാരണമാണ്. നിങ്ങളും ഡേറ്റിങ്ങ് നടത്താറുണ്ടോ? എന്നാല്‍ കാശുമുടക്ക് പലപ്പോഴും ഡേറ്റിങ്ങില്‍ ഒരു പ്രശ്നമാവാം. ഭക്ഷണത്തിനും വിനോദങ്ങള്ക്കുമൊക്കെയായി രണ്ടുപേര്‍ക്കും കൂടി നല്ല പണച്ചെലവുണ്ടാകും.
ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല് പ്രണയനിമിഷങ്ങള്‍ കീശ ചോര്‍ത്തിക്കൊണ്ടുപോകുന്നത് തടയാനാവും.

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
തുറന്ന മനസുള്ളവരുമായുള്ള ഡേറ്റിങ്ങ് ഏറെ ഗുണം ചെയ്യും. പണം അധികം ചെലവ് വരാത്ത ഒരു മാര്‍ഗ്ഗമാണ് കാടുകളിലേക്കും മറ്റും കാല്‍നടയായി യാത്ര പോവുക എന്നത്.അല്ലെങ്കില്‍ പാര്‍ക്കുകളിലോ, ബീച്ചിലോ പരസ്പരം കൈപിടിച്ച് നടക്കുക. പരസ്പരം ശ്രദ്ധിക്കുകയും, നിരീക്ഷിക്കുകയും ചെയ്യുക.

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
പുറത്ത് പോകുമ്പോള്‍ ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ സ്വയമെടുക്കുക. ഓരോ നിമിഷങ്ങളും പരസ്പരം ക്യാമറയില്‍ ഒപ്പിയെടുക്കുക. സ്വന്തമായി ക്യാമറയില്ലെങ്കില്‍ മൊബൈല്‍ ക്യാമറ ആയാലും മതി. ഇതല്ലെങ്കില്‍ ലൈബ്രറിയിലോ, ബുക്ക് സാറ്റാളുകളിലോ, മ്യൂസിക് സ്റ്റോറുകളിലോ പോകാം. ആ നേരത്തൊക്കെ തങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ച് പരസ്പരം പറയാം.

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
ഡാന്‍സ് ക്ലബ്ബുകളില്‍ പോവുന്നത് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരം നല്‍കും. വലിയ ചെലവില്ലാത്ത ഡാന്‍സ് ക്ലബ്ബുകള്‍ നിങ്ങളുടെ നഗരത്തിലുണ്ടെങ്കില്‍ അവിടെ സമയം ചെലവഴിക്കാം. ജിംനേഷ്യങ്ങളോ, യോഗ ക്ലാസുകളോ ഇതേ പോലെ സന്ദര്‍ശിക്കാവുന്നതാണ്. ഇത് ശരീരത്തിന് ഉന്മേഷവും നല്‍കും.

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
വീടിന് സമീപത്തുള്ള റിസോര്‍ട്ടുകളിലോ, ബീച്ചുകളിലോ ഒരുമിച്ച് പോകാം. അവിടെ സ്വിമ്മിങ്ങ് പൂളുകളുണ്ടെങ്കില് നീന്തലറിയാവുന്നവര്‍ക്ക് ഏറെ സമയം ചെലവഴിക്കാം. വേണമെങ്കില്‍ കഴിക്കാനുള്ള ഭക്ഷണം കയ്യില്‍ കരുതാം. അല്ലെങ്കില്‍ അടുത്തുള്ള വില കുറവുള്ള ഭക്ഷണ ശാലയില്‍ നിന്ന് വാങ്ങാം. എന്നാല്‍ വലിയ ഫീസ് ഈടാക്കുന്ന റിസോര്ട്ടുകളാവരുത് ഇ

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
ഭക്ഷണം കഴിക്കാനായി ഏറ്റവും മുന്തിയ ഭക്ഷണശാലകളില്‍ കയറാതെ മികച്ച സൗകര്യങ്ങളും, ഭക്ഷണവും ലഭിക്കുന്ന ചെലവ് കുറവുള്ള റസ്റ്റോറന്റുകളില്‍ പോകാം.

പോക്കറ്റിലൊതുങ്ങുന്ന ഡേറ്റിംഗ്
നിങ്ങള്‍ക്ക് സ്വന്തമായി തോട്ടമോ, ഫാം ഹൗസോ ഉണ്ടെങ്കില്‍ അത് നല്ലൊരു സ്ഥലമാണ്. അവിടെ ഏറെ സമയം ചെലവഴിക്കുകയും, ഭക്ഷണം അവിടെത്തന്നെ തയ്യാറാക്കുകയും ചെയ്യാം. വലിയ പണച്ചെലവില്ലാത്ത ഭക്ഷണ സാധനങ്ങള്‍ സമ്മാനിക്കാം. ഉദാഹരണത്തിന് ഒരു ചോക്കലേറ്റ് കേക്ക്. ഇത് നിങ്ങള്‍ റൊമാന്റിക്കാണ് എന്ന തോന്നല്‍ കൂട്ടുകാരിയില്‍ ജനിപ്പിക്കും.



Click it and Unblock the Notifications
