Latest Updates
-
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം
പങ്കാളി വഞ്ചിക്കുന്നുവോ ? തിരിച്ചറിയൂ
സുന്ദരമായിരുന്ന ജീവിതത്തില്‍ സംശയത്തിന്റെ കരിനിഴല്‍ നമ്മളറിയാതെ ചിലപ്പോള്‍ കടന്ന് വന്നേക്കാം. പങ്കാളിയുടെ
സംസാരത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടായ മാറ്റം നിങ്ങളെ അസ്വസ്ഥമക്കുന്നുണ്ടോ. സൂക്ഷിക്കണം, നിങ്ങള്‍ ഒരുപക്ഷേ ചതിക്കപ്പെട്ടേക്കാം.
നിങ്ങളോടൊപ്പം എത്രസമയം വേണമെങ്കിലും ചിലവഴിക്കുമായിരുന്ന, പ്രശംസകളും പാരിതോഷികവും പിശുക്കില്ലാതെ തന്നുകൊണ്ടിരുന്ന പങ്കാളിയുടെ മനംമാറ്റം ശ്രദ്ധിക്കണം.
സ്നേഹപ്രകടനങ്ങളില്‍ ഈ അടുത്ത കാലത്തായി വിമുഖത കാണിക്കുണ്ടാകാം.പലപ്പോഴും നിങ്ങളുടെ മധുരവാക്കുകള്‍ക്ക് തണുത്ത പ്രതികരണമായിരിക്കും മറുപടി.

നിങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മറ്റാരേക്കാളും മുന്‍പേ അറിഞ്ഞ് പെരുമാറിയിരുന്നു.
ഇപ്പോള്‍ നിങ്ങളുടെ പല കാര്യങ്ങളും മറന്ന്പോകുകയോ അവഗണിക്കുകയോ ചെയ്യുന്നു.നിങ്ങളുടെ ജന്മദിനമോ വിവാഹവാര്‍ഷികമോ പോലും.
മനസ്സില്‍ കൂട്കൂട്ടിയ സംശയം നിങ്ങളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെങ്കില്‍ ഒരു സമാധാനത്തിന് പങ്കാളിയുടെ
സെല്‍ഫോണ്‍ പരിശോധിക്കാന്‍ മടിക്കണ്ട. നിങ്ങള്‍ക്ക് ഗുണകരമാവുന്ന വിവരങ്ങള്‍ ചിലപ്പോള്‍ അതില്‍നിന്ന് കിട്ടിയേക്കാം. പങ്കാളിയുടെ നീക്കങ്ങളെ അറിയാതെ നിരീക്ഷിക്കണം. പങ്കാളി ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും എന്ന് തുടങ്ങി എന്തും ഏതും.
നിങ്ങളുടെ തോന്നലുകളും കണ്ടെത്തലുകളും പലപ്പോഴും ശരിയാവണമെന്നില്ല. പങ്കാളിയുടെ ഏറ്റവുമടുത്ത കൂട്ടുകാരനുമായി സംസാരിച്ച് കാര്യങ്ങള്‍ നിങ്ങള്‍ സംശയിക്കുന്നത് പോലെ ആണെന്നോ അല്ലെന്നോ ഉറപ്പിക്കണം. നിങ്ങളുടെ രണ്ട്പേരുടെയും പൊതുവായ ചങ്ങാതി മാരെയും ഇതില്‍ ഉള്‍പെടുത്താം.
ധൃതിപിടിച്ച് ഒന്നും ചെയ്യരുത്. സാവകാശം ആലോചിച്ച് വേണം എന്തും ചെയ്യാന്‍. ഒരുപക്ഷേ വെറും തോന്നലുകളല്ലെന്ന് ആരുകണ്ടു. കബളിക്കപ്പെട്ടു എന്ന സത്യം നിങ്ങളുടെ മനസ്സ് തകരാന്‍ ഇടയാക്കരുത്. പ്രശ്നങ്ങളെ പക്വതയോടെ നേരിടണം. സാഹചര്യം അനുവദിക്കുമെങ്കി
ല്‍ ശക്തമായൊന്ന് പ്രതികരിച്ചോളൂ. ശേഷം എല്ലാം മറക്കാന്‍ മനസ്സിനെ ഒരുക്കണം.
എടുത്തുചാടി കാര്യങ്ങള്‍ കൈവിട്ട് പോകാതെ ശാന്തമായി പ്രശ്നങ്ങളെ നേരിടണം. ഇതിനായി ഒരു സുഹൃത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെങ്കില്‍ അതാവാം. പക്ഷെ, ചൂഷണത്തിന് ശ്രമിക്കുന്ന ശല്ല്യക്കാരന് ആവാതെ നോക്കണം.
നിങ്ങളുടെ സംശയങ്ങളെ കുറിച്ചും നീക്കങ്ങളെ പറ്റിയും യാതൊരു സൂചനയും നിങ്ങളുടെ പങ്കാളിക്ക് നല്‍കരുത്. നിങ്ങളുടെ പെരുമാറ്റത്തിലെ ഡിറ്റക്ടീവ് മനോഭാവത്തില്‍ നിന്ന് കാര്യങ്ങള്‍ പങ്കാളി ഊഹിച്ചെടുത്താല്‍ നിങ്ങളുടെ ശ്രമങ്ങള്‍ വെറുതെയാവും.



Click it and Unblock the Notifications
