Latest Updates
-
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക്
പ്രണയം,സ്നേഹത്തിന്‍െറ സുന്ദരമുഖം
സ്നേഹം കൊതിക്കാത്ത ഒരു ആത്മാവുണ്ടാകില്ല. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുമെന്നത് പ്രപഞ്ചത്തിലെ ഒരുപച്ചപരമാര്‍ഥമാണ്.
നിരവധി മുഖങ്ങളോട് കൂടിയതാണ് സ്നേഹം. ഇതില്‍ ഏറ്റവും സുന്ദരമായതെന്തോ അതാണ് പ്രണയം.
ഓരോരുത്തരുടെയും പ്രണയ സങ്കല്‍പ്പങ്ങള്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കും. ഓരോരുത്തരും ആഗ്രഹിക്കുന്നതും തിരികെ നല്‍കുന്നതുമായ പ്രണയത്തില്‍ ഈ വ്യത്യാസം കാണാം.
പ്രണയത്തിന്‍െറ സത്ത ഏതാണ് എന്ന ചോദ്യം ആരിലും ആശയകുഴപ്പമുണ്ടാക്കുന്നതാണ്. പ്രണയമെന്നാല്‍ സത്യസന്ധമായ സ്നേഹമാണ് എന്നതാണ് യഥാര്‍ഥ ഉത്തരം.
സത്യസന്ധതയോടെ തികച്ചും അപ്രതീക്ഷിതമായുള്ള സ്നേഹപ്രകടനമാണ് പ്രണയം. ഇതില്‍ കുറച്ചു സര്‍ഗാത്മകത കൂടി കലര്‍ത്തിയാലോ,മധുരം കുറച്ചുകൂടി വര്‍ധിക്കും. നിര്‍വചനങ്ങളുടെ ഈ വ്യാപ്തി മൂലമാകാം ആരെയെങ്കിലും സ്നേഹിക്കാന്‍ എളുപ്പമാണ് പക്ഷെ അത് പ്രണയമായി മാറ്റാന്‍ ബുദ്ധിമുട്ടാണ് എന്ന പ്രശസ്ത വാചകം ഉണ്ടായത്.
പ്രണയത്തെകുറിച്ച് പറയുന്നതും പ്രണയവിദ്യകള്‍ പകര്‍ന്നുനല്‍കുന്നതുമായ പുസ്തകങ്ങളും സിനിമകളും ഇന്‍റര്‍നെറ്റ് വെബ്സൈറ്റുകളും ഉണ്ടെങ്കിലും അവയെല്ലാം അപൂര്‍ണമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ പ്രണയത്തിന്‍െറ ഉല്‍ഭവം ഉള്ളിന്‍െറ ഉള്ളില്‍ നിന്നാകണം. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ താഴേക്ക് ഒന്നുവായിച്ചുനോക്കൂ,
ഒരുപിടി റോസാപൂക്കളുടെയും മെഴുകുതിരിയുടെയും ചോക്കലേറ്റിന്‍െറയും രൂപത്തില്‍ പ്രണയം പങ്കുവെക്കുന്നവര്‍ ഏറെയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് ഇതുമാത്രമേ നല്‍കാവൂവെന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ കുറച്ചൊന്ന് കടന്ന് ചിന്തിച്ചാല്‍ അവനെ/അവളെ ഏറെ സന്തോഷിപ്പിക്കാനാകും. അവര്‍ രഹസ്യമായി കൊണ്ടുനടക്കുന്ന താല്‍പര്യങ്ങള്‍, ഭ്രമം, എന്നിവ അറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രണയം പൂത്തുലയും.
തന്‍െറ പങ്കാളിയെ സസൂക്ഷ്മം നിരീക്ഷിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഷോപ്പിംഗില്‍, സംസാരത്തിനിടയില്‍, സിനിമ കാണുന്നതിനിടയില്‍, ഏത് സമയത്താണോ അവളുടെ /അവന്‍െറ കണ്ണുകള്‍ വിടരുന്നത് എന്ന് മനസിലാക്കുക.
പ്രണയം നമുക്ക് നഷ്ടമാകുമോ എന്ന ഭയം നമ്മളില്‍ പ്രണയത്തെ നിറക്കുന്നു. പങ്കാളി സ്വന്തമാകുന്നതിന് മുമ്പ് അവരെ ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്തിരുന്നുവോ അതായിരുന്നു ഏറ്റവും മനോഹരമായ പ്രണയം.
വിവാഹത്തോടെ പ്രണയം അവസാനിച്ചുവെന്ന ധാരണ മാറ്റി പങ്കാളിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന് ചിന്തിക്കുക. അവനെ/അവളെ സന്തോഷിപ്പിക്കാന്‍, തൃപ്തിപ്പെടുത്താന്‍ പുതിയ വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തനിയെ തുറന്നുവരും.
പ്രണയത്തിന്‍െറ ആദ്യനാളുകളില്‍ നാളെ എന്നത് ഒരു സുഖമുള്ള ആശങ്കയായിരിക്കും. നാളെ എന്ത് സംഭവിക്കും?അവനെ/അവളെ നാളെ കാണുമോ? അവന്‍/അവള്‍ എന്നെ വിളിക്കുമോ? കാണുമ്പോള്‍ ചുംബനം നല്‍കുമോ? ...പുതുമയുടെ ഈ നാളുകള്‍ക്ക് പ്രണയസാക്ഷാത്കാരത്തോടെ ഫുള്‍സ്റ്റോപ്പിടലാണ് പതിവ്.
എന്നും പ്രണയത്തില്‍ പുതുവഴികള്‍ തേടുക. പ്രണയത്തിന് ചോക്കലേറ്റിന്‍െറ മധുരമാകും. പങ്കാളിക്ക് ഓരോ ദിവസവും എന്ത് പുതുമ നല്‍കണമെന്ന് ചിന്തിക്കൂ. അപ്രതീക്ഷിതമായത് കിട്ടുമ്പോള്‍,തന്‍െറ കൂട്ടുകാരന് താന്‍ എത്ര പ്രിയപ്പെട്ടതാണ് എന്നറിയുമ്പോള്‍ വിടരുന്ന അവന്‍െറ /അവളുടെ കണ്ണുകള്‍ എത്ര മനോഹരമായിരിക്കും.
നിസാരമെന്ന് തോന്നുന്ന നിമിഷമായിരിക്കും ചിലരെ സംബന്ധിച്ച് പ്രണയം തുളുമ്പുന്ന മനോഹര നിമിഷം. ഒരു വാക്ക്,അല്ളെങ്കില്‍ നെഞ്ചോട് ചേര്‍ത്ത് തലോടിയ ശേഷം നെറുകയില്‍ ഒരു ചുംബനം...ലളിതവും പണചിലവില്ലാത്തതുമായ പ്രണയനിമിഷം അവിടെ പിറക്കുകയായി.
പ്രണയത്തെ എങ്ങനെയും പ്രകടിപ്പിക്കാം. അതുചിലപ്പോള്‍ എഴുതിയാകാം,വാക്കുകളിലൂടെയാകാം, ചുംബനത്തിലൂടെയാകാം,സപ്പര്‍ശനത്തിലൂടെയാകാം...ഒരായിരം പുതുവഴികളാണ് ഇങ്ങനെ ഊഷ്മള പ്രണയം പിറക്കുന്നതിന് ഉള്ളത്.
ആത്മാര്‍ഥതക്ക് പ്രണയ ജീവിതത്തില്‍ സുപ്രധാന സ്ഥാനമാണ് ഉള്ളത്. അവന്‍/അവളുടെ സാമീപ്യം തന്‍െറ ജീവിതത്തില്‍ ഉണ്ടായതിന് നന്ദിയുള്ളവരാകുക. അത് ബോധപൂര്‍വം നിലനിര്‍ത്തുകയും ചെയ്യുക.
ദിവസവും കാണുന്ന പങ്കാളിയെ ബോധപൂര്‍വമല്ലാതെ വിസ്മരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബോധപൂര്‍വം അവരെകുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ...ജീവിതത്തിലെ ഏറ്റവും മനോഹരദിനം അന്നായിരിക്കും.



Click it and Unblock the Notifications











