Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കൂട്ടുകാരനോട് അടുക്കാം
ബോയ്ഫ്രണ്ടുമായുള്ള ചങ്ങാത്തം ഒന്നുകൂടി വിശാലമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പേടികൊണ്ട് മടിച്ചുനില്‍ക്കണ്ട. എങ്ങനെ അവതരിപ്പിക്കണം എന്നറിയാന്‍ ചില വഴികളിതാ.
മനസ്സിലുള്ളത് തുറന്ന് പറയാന്‍ രണ്ട്പേര്‍ക്കും ഉചിതമായ ഒരു സമയം കണ്ടെത്തണം.
നിങ്ങളുടെ ശ്രമങ്ങളില്‍ കൂട്ടുകാരന് അശ്രദ്ധനോ വിമുഖനോ ആയി കാണപ്പെട്ടാല്‍ താല്പര്യം ജനിക്കുന്ന വഴികള്‍ കണ്ടെത്തണം. ഗാഢമായ ഒരാലിംഗനം നിങ്ങളുടെ താത്പര്യം വ്യക്തമാക്കാന്‍ നല്ലൊരു വഴിയാണ്.

കൂട്ടുകാരനോടുള്ള നിങ്ങളുടെ മതിപ്പ് വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കണം. എന്തിനും കൂടെ നിങ്ങളുണ്ടെന്ന് തോന്നണം. സ്പോട്സ് താരമായ ചങ്ങാതിയുടെ മത്സരം വീക്ഷിക്കാന്‍ അവിടെ എത്തുന്നതോടൊപ്പം കഴിയുന്നത്ര ആവേശം പ്രകടമാക്കി വിശ്വാസം പിടിച്ച്പറ്റണം.
മറ്റു കൂട്ടുകാരോടൊപ്പമൊ അല്ലാതെയൊ കൂടുതല്‍ സമയം നിങ്ങള്‍ ഒന്നിച്ച് ചിലവഴിക്കണം. മറ്റുള്ളവര്‍ക്കിടയില്‍ ഈ പ്രിയ സുഹൃത്തിനെ കൂടുതല്‍ പരിഗണിക്കാനും മറക്കരുത്. ഒരുമിച്ചായിരിക്കുക എന്ന് കരുതി എപ്പോഴും നിഴല്‍ പോലെ പിന്തുടരരുത്.
പ്രശംസിച്ചും പാരിതോഷികങ്ങള്‍ നല്‍കിയും നല്ലൊരു ആത്മബന്ധം വളര്‍ത്തി യെടുക്കണം.. തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്ക് വെച്ചും ആത്മവിശ്വാസം ഉണ്ടാകുന്ന വിധത്തില്‍ പെരുമാറണം. നിങ്ങളുടെ സാന്നിദ്ധ്യം സ്നേഹിതന് എപ്പോഴും ആഗ്രഹിക്കണം.
ഇടയില്‍ ലക്ഷ്മണരേഖ പോലുള്ള അതിര് വരന്പുകളുണ്ടെങ്കില് സാവകാശം അതിനെ അവഗണിക്കാന്‍ ശ്രമിക്കണം.
പരസ്പര വിശ്വാസത്തിന് പ്രേരകമായ പെരുമാറ്റങ്ങളാണ് നിങ്ങളില്‍നിന്നും ഉണ്ടാവേണ്ടത്. അതിന് പോറലേല്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. അതോടൊപ്പം ഈ സൌഹൃദത്തില്‍ നിങ്ങള്‍ സംതൃപ്തയാണെന്നുള്ള തോന്നലും സ്നേഹിതനുണ്ടാവണം. വിശ്വാസവും ആശയ വിനിമയവുമാണ് ബന്ധങ്ങളുടെ നിലനില്പിന് ആവശ്യം.
എന്തും തുറന്ന് പറയാവുന്ന തലങ്ങളിലേക്ക് സൌഹൃദം വ്യാപിച്ചാല്‍ അടുത്ത പടവിലേക്കുള്ള നിങ്ങളുടെ താല്പര്യം ധൈര്യമായി സൂചിപ്പിക്കാം. ഇത് പക്ഷേ കൂട്ട്കെട്ടിന്റെ ആരംഭത്തില്‍ തന്നെ ആവാതെ നോക്കണം.
വിഷമവും പ്രയാസവുമുണ്ടാകുന്പോള് നിങ്ങളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും ചങ്ങാതി മുതിരുന്നുണ്ടോ. എങ്കില്‍ നിങ്ങളുടെ വിചാര വികാരങ്ങളെ അയാള്‍ വിലമതിക്കുന്നു എന്ന് ധൈര്യമായി ഉറപ്പിക്കാം.
ഒരു പാരിതോഷികം നല്കുന്പോള് പകരമൊന്ന് ലഭിക്കുന്നത് മറ്റെന്തിനേക്കാളും അമൂല്യമാണ്. പക്ഷേ അത് പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് ബുദ്ധി. ഒരുദിനം കൊണ്ടോ ഒരാഴ്ച കൊണ്ടോ സംഭവിക്കാവുന്നതല്ല ഗാഢസൌഹൃദം.



Click it and Unblock the Notifications
