Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിവാഹമോചനവും ആത്മവിശ്വാസവും തമ്മില്‍
തകരുന്ന വിവാഹബന്ധങ്ങള്‍ പുതിയ കഥയല്ല. ഇരു വഴിയ്ക്കും ദമ്പതികള്‍ വഴി പിരിഞ്ഞു പോകുമ്പോള്‍ പ്രശ്നങ്ങള്‍ തീര്‍ന്നല്ലോ എന്നു സമാധാനിക്കുന്നവരുണ്ടാകും.
എന്നാല്‍ തകരുന്ന വിവാഹബന്ധങ്ങള്‍ ഇതിന് ഇരയായ ദമ്പതിമാരില്‍, ഇത് പുരുഷനായാലും സ്ത്രീയായാലും വരുത്തി വയ്ക്കുന്ന ദോഷങ്ങള്‍ ധാരാളമുണ്ട്.
തകരുന്ന ഒരു ബന്ധം മറുവിഭാഗത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നതാണ് ഒരു കാര്യം. സ്ത്രീയ്ക്ക് പുരുഷനിലും പുരുഷന് സ്ത്രീയിലുമുള്ള വിശ്വാസം നഷ്ടപ്പെടും.

വിവാഹബന്ധം തകരുന്നത് പലരുടേയും ആത്മവിശ്വാസത്തെ തകര്‍ക്കും. പിന്നീടൊരു ബന്ധത്തെക്കുറിച്ച് ഒാര്ക്കാന് പോലും മടിയ്ക്കുന്നവരുണ്ടാകും.
വിവാഹബന്ധം തകരുന്നത് കരിയറിനെ തന്നെ ബാധിക്കുന്ന അവസ്ഥയുമുണ്ട്. ചിലര്‍ക്ക് ജോലിയിലുള്ള താല്പര്യം നഷ്ടപ്പെടും. മറ്റു ചിലര്‍ വര്ക്ഹോളിക് ആയിത്തീരും. ഇതു രണ്ടും നല്ലതല്ല. ആദ്യത്തെ കാര്യം ജോലിയെ ബാധിക്കുമെങ്കില്‍ രണ്ടാമത്തേത് ജീവിതത്തെ തന്നെ ബാധിച്ചേക്കും.
വല്ലാതെ ഒറ്റപ്പെട്ടുവെന്നൊരു തോന്നല്‍ ഉണ്ടാകുന്നത് സ്വാഭാവികം. ചിലരാകട്ടെ, സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു മാറാനും ഒറ്റപ്പെട്ടു നില്‍ക്കാനും ശ്രമിക്കും. വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും വരെ പോയവരുണ്ട്.
എന്തു കാര്യങ്ങളും നെഗറ്റീവ് രീതിയില്‍ കാണാനുള്ളൊരു മനസായിരിക്കും ഇത്തരക്കാര്‍ക്ക്. അനുഭവങ്ങളായിരിക്കും ഇവരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
സ്വയം വരുമാനമില്ലാതെ മറുപങ്കാളിയെ ആശ്രയിച്ചു ജീവിച്ചവരാണെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വാഭാവികം.



Click it and Unblock the Notifications
