Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
സെലിബ്രിറ്റി വിവാഹമോചനങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്ന ഇക്കാലക്ക് വിവാഹത്തിന്റെ 10 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന പലരുമുണ്ട്.
വിവാഹത്തെ ഭയക്കുന്ന പ്രശസ്തര്‍ക്കും പ്രശസ്തരെ വിവാഹം ചെയ്യാന്‍ മടിക്കുന്ന ചിലര്‍ക്കും ഇത്തരം ചില താരദാമ്പത്യങ്ങള്‍ നല്ല ഉദാഹരണങ്ങളാകും.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മാധുരി ദീക്ഷിത് ന്യൂറോ സര്‍ജനായ ശ്രീറാം നെനെയെ വിവാഹം ചെയ്ത് അമേരിക്കയിലേക്കു പോയത്. 12 വര്‍ഷം തികഞ്ഞ ഈ ദാമ്പത്യത്തില്‍ രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാധുരിയും കുടുംബവും വീണ്ടും ഇന്ത്യയിലേക്കു തിരിച്ചെത്തി.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ഷാറൂഖ് ഖാനും ഗൗരിയും 21 വര്‍ഷമായി വിവാഹിതരായിട്ട്. രണ്ടു കുട്ടികളുമുണ്ട്. കോളേജില്‍ പഠിക്കുമ്പോഴുള്ള ഈ പ്രണയം വിവാഹത്തിലെത്തിയ ശേഷമാണ് ഷാറൂഖ് സിനിമയിലെത്തിയതും.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ഫുട്ബോള്‍ ഇതിഹാസമായ ഡേവിഡ് ബെക്കാം, വിക്ടോറിയ എന്നിവരും 10 വര്‍ഷമായി വിവാഹം കഴിച്ചിട്ട്. ഒരിടയ്ക്ക് ഈ വിവാഹം തകര്‍ച്ചയുടെ വക്കിലെത്തിയെങ്കിലും ഇത് വിവാഹമോചനത്തില്‍ അവസാനിച്ചില്ല. ഈ ബന്ധത്തില്‍ ഇവര്‍ക്ക് നാല് കുട്ടികളുമുണ്ട്.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ഹൃത്വിക് റോഷന് ദീര്‍ഘകാല പ്രണയിനിയായിരുന്ന സുസൈന് ഖാനെ വിവാഹം ചെയ്തത് 2000ലാണ്. തന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് ഹൃത്വിക് സൂസൈന്‍ ഖാനെ വിവാഹം ചെയ്യുന്നത്.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
കാസനോവ എന്ന പേരു കേള്‍പ്പിച്ച അക്ഷയ് കുമാര്‍ 2001ലാണ് ടിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തത്. 12 വര്‍ഷം തികഞ്ഞ ഈ ദാമ്പത്യത്തില്‍ ഒരു മകനും മകളുമുണ്ട്.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
കജോള്‍, അജയ് ദേവ്ഗണ് എന്നിവര്‍ 13 വര്‍ഷത്തെ വിവാഹജീവിതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബോളിവുഡിലെ മികച്ച ദമ്പതിമാര്‍ എന്ന കൂട്ടത്തില്‍ ഇവരും ഉള്‍പ്പെടും.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ക്രിക്കറ്റ് ദൈവം എന്ന വിശേഷനം ലഭിച്ച സച്ചിന് തന്നക്കാള്‍ ആറു വയസ് കൂടുതലുള്ള അഞ്ജലിയെ 1995ലാണ് വിവാഹം ചെയ്തത്. ഒരു മകളും മകനുമായി ഇവരും സുഖമായി കഴിയുന്നു.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
സോണാലി ബെന്ദ്രെ ഗോള്‍ഡി ഭേലിനെ വിവാഹം ചെയ്തിട്ട് 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ജൂഹി ചൗള ബിസിനസ്കാരനായ ജയ് മേത്തയെ വിവാഹം ചെയ്തത് 1998ലാണ്. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ മിഷേലിനെ വിവാഹം ചെയ്തതത് 20 വര്‍ഷം മുന്‍പാണ്. 2 പെണ്‍കുട്ടികളുണ്ട്, ഈ ദാമ്പത്യത്തില്‍.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്തത് 1996ലാണ്. 16 വര്‍ഷം തികഞ്ഞ ഈ ദാമ്പത്യത്തില്‍ രണ്ട് പെണ്‍കുട്ടികളുമുണ്ട്.

ദശാബ്ദം പൂര്‍ത്തിയാക്കിയ സെലിബ്രിറ്റി ദമ്പതിമാര്‍
മലൈക അറോറ ഖാന് അര്‍ബാസ് ഖാനെ വിവാഹം ചെയ്തത് 2000ലാണ്. മോഡല്‍, ഐറ്റംഗേള്‍ റോളുകളില്‍ ഇപ്പോഴും തിളങ്ങി നില്ക്കന്ന മലൈക രണ്ടു കുട്ടികളുടെ അമ്മയുമാണ്.

Click it and Unblock the Notifications