Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഫെമിനിസ്റ്റിനെ പ്രണയിക്കണോ?
ഫെമിനിസ്റ്റ് സ്ത്രീകളെന്നാല്‍ പല പുരുഷന്മാര്ക്കും അല്പം ഭയമുണ്ടായിരിക്കും. ഇത്തരക്കാരെ പ്രണയിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരക്കാരെ പ്രണയിക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നു മാത്രം.
മിക്കവാറും ഷോപ്പിംഗിനും ഡിന്നറിനും മറ്റും ഗേള്‍ഫ്രണ്ടിനെ കൊണ്ടുപോകുമ്പോള്‍ മിക്കവാറും പുരുഷന്മാര് തന്നെ ബില്‍ കൊടുക്കേണ്ടി വരും. എന്നാല്‍ ഒരു ഫെമിനിസ്റ്റ് പരസഹായം കഴിവതും ഒഴിവാക്കുന്ന കൂട്ടത്തിലാണ്. സ്വന്തം ബില്‍ തനിയെ കൊടുക്കുന്നതില്‍ അഭിമാനം കാണുന്നവര്‍. ബില്‍ കൊടുക്കാന്‍ തുനിയേണ്ടതില്ല.

ഗേള്ഫ്രണ്ടിന് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ മിക്കവാറും കാമുകനായിരിക്കും ഇതില്‍ ഇടപെടേണ്ടി വരിക. എന്നാല്‍ ഫെമിനിസ്റ്റ് തന്റെ പ്രശ്നങ്ങളെല്ലാം തന്നെ തനിയെ പരിഹരിച്ചു കൊള്ളും. തല്ലു കൊള്ളാനും കൂടാനും പോകേണ്ടി വരില്ലെന്നര്‍ത്ഥം. തനിയെ അവരെ പ്രശ്നപരിഹാരത്തിനു വിടുക. സഹായം ചോദിച്ചാല്‍ മാത്രം സഹായിക്കുക.
ഫെമിനിസ്റ്റായ കാമുകിയോട് അസഭ്യം കലര്‍ന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് ആരോഗ്യത്തിനും ബന്ധത്തിനും നല്ലത്. ഇത്തരം തമാശകള്‍ ആസ്വദിക്കാനുള്ള മനസ് മിക്കവാറും ഫെമിനിസ്റ്റുകള്ക്കുണ്ടാകില്ല.
അവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതിരിക്കുക. അവരെ ചോദ്യം ചെയ്യാനും സ്വാര്‍ത്ഥത കാണിക്കാതിരിക്കാനും ശ്രദ്ധിയ്ക്കുക. ഇത്തരം കാര്യങ്ങള്‍ ഒരു ഫെമിനിസ്റ്റ ഏറ്റവും വെറുക്കുന്നവയാണ്.
കരിയറില്‍ മിക്കവാറും ഫെമിനിസ്റ്റുകള്‍ തല്പരരായിരിക്കും. കാരണം ഇവര്‍ എപ്പോഴും സ്വന്തം കാലില്‍ നില്ക്കാന് താല്പര്യപ്പെടുന്നവരായതു കൊണ്ട്. ഇവരെ കരിയറില്‍ പ്രോത്സാഹിപ്പിക്കുന്നതും നന്നായിരിക്കും.



Click it and Unblock the Notifications
