Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വിവാഹജീവിതത്തിലെ 'പ്രശ്ന'ക്കാര്
വിവാഹം പൊരുത്തം നോക്കിയാണെങ്കിലും പിന്നീട് പൊരുത്തക്കേടുകളും ധാരാളമുണ്ടാകാറുണ്ട്. ഇതിന് ദമ്പതികളില്‍ ഒരാളെ മാത്രം പഴി ചാരാനായെന്നും വരില്ല. വിവാഹജീവിതത്തില്‍ ഇത്തരം പൊരുത്തക്കേടുകള്‍ക്ക് വഴിയൊരുക്കുന്നത് ചിലപ്പോഴെങ്കിലും താഴപ്പറയുന്ന ചില കാര്യങ്ങളായിരിക്കും.
ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഇവര്‍ക്കിടയില്‍ തന്നെ പരിഹാരവും കണ്ടെത്തണം. ഇത് മൂന്നാമതൊരാളിലേക്കെത്തിക്കരുത്. ചിലരുണ്ട്, എന്തു കാര്യങ്ങളും മാതാപിതാക്കളുമായി പങ്കു വയ്ക്കുന്നവര്‍. ഇത് ചിലപ്പോള്‍ പങ്കാളിക്ക് രസിച്ചെന്നു വരില്ല. മാത്രമല്ല, മാതാപിതാക്കളാണെങ്കിലും മൂന്നാമതൊരു വ്യക്തിയിലേക്ക് പ്രശ്നങ്ങളെത്തിക്കുമ്പോള് പരിഹാരം കൂടുതല്‍ ദുര്‍ഘടമാകുകയാണ് ചെയ്യുക.

വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് മിക്കവാറും പേരുടെ ജീവിതത്തില്‍ മുഖ്യസ്ഥാനമുണ്ടായിരിക്കും. എന്നാല്‍ വിവാഹശേഷം പങ്കാളിയേക്കാള്‍ സുഹൃത്തുക്കള്‍ക്ക് സ്ഥാനം നല്‍കുന്നത് വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കിയേക്കാം.
ഭര്ത്താക്കന്മാര് അമ്മക്കുട്ടികളാകുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. എല്ലാ കാര്യങ്ങളിലും അമ്മയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നത് ഭാര്യമാരില്‍ ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കും.
വിവാഹജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. താന്‍ പിടിച്ച മുയിലിന് നാലു കൊമ്പെന്ന പിടിവാശികള്‍ പ്രശ്നമുണ്ടാക്കും.
സ്വാര്‍ത്ഥതയും വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. പങ്കാളികളില്‍ ഒരാള്‍ എപ്പോഴും സ്വാര്‍ത്ഥ മനോഭാവത്തോടു കൂടി പെരുമാറിയാല്‍ ഇത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
വിവാഹജീവിതത്തില്‍ സെക്സിനും പ്രാധാന്യമുണ്ട്. ഇതിന് അര്‍ഹമായി പ്രാധാന്യം കൊടുക്കാത്തതും ചിലപ്പോള്‍ പങ്കാളികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം.
ദമ്പതിമാര്‍ക്കിടയില്‍ പരസ്പരബഹുമാനത്തിനും വലിയ പ്രാധാന്യമുണ്ട്. പങ്കാളി തന്നേക്കാള്‍ താഴെയാണെന്ന, തന്റെ കീഴിലാണെന്ന ചിന്തയും പ്രവൃത്തികളും വിവാഹജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.



Click it and Unblock the Notifications
