Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹം പഠിപ്പിക്കും 10 പാഠങ്ങള്‍
വിവാഹം വ്യത്യസ്തരായ രണ്ടു പേരെ ഒരുമിച്ചു ചേര്‍ക്കുകയാണ്. ഇവിടെ താളങ്ങളും താളപ്പിഴകളുമുണ്ടാകുന്നതും സാധാരണം. വിവാഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിയ്ക്കുക മാത്രമല്ല, ചില പുതിയ പാഠം പഠിപ്പിയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ഇതാ, വിവാഹം പഠിപ്പിയ്ക്കുന്ന ചില പാഠങ്ങള്‍.
അക്ഷമ പലര്‍ക്കുമുണ്ടാകും. എന്നാല്‍ ക്ഷമയില്ലാത്ത പലരും വിവാഹത്തോടെ ക്ഷമ പഠിയ്ക്കുന്നതു കാണാം. വിവാഹം പഠിപ്പിയ്ക്കുന്ന ഒരു പാഠമാണിത്.

വിവാഹത്തിന്റെ പുതുമോടി എന്നും നില നില്‍ക്കില്ലെന്ന പാഠവും വിവാഹം കഴിഞ്ഞ് അല്പനാള് കഴിയുമ്പോള്‍ തിരിച്ചറിയും.
എടുത്തു ചാടി പ്രവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിവാഹം പഠിപ്പിക്കുന്ന മറ്റൊരു പാഠം. ആലോചിച്ച ശേഷം പ്രവര്‍ത്തിക്കുന്നതായിരിക്കും വിവാഹജീവിതത്തിന് ഗുണം ചെയ്യുക.
പങ്കാളിയെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം നിങ്ങള്‍ തന്നെ മാറുന്നതാണെന്ന പാഠവും വിവാഹം നിങ്ങളെ പഠിപ്പിയ്ക്കും.
പണത്തിന്റെ വില ശരിക്കും പലരും മനസിലാക്കുന്നത് വിവാഹജീവിതത്തോടെയായിരിക്കും. വിവാഹം സമ്പാദ്യശീലവും നിങ്ങളെ പഠിപ്പിയ്ക്കും.
വിട്ടുവീഴ്ചക്ക് തയ്യാറകാത്തവരെ ഇതിന് പ്രേരിപ്പിക്കുന്ന ഒന്നാണ് ദാമ്പത്യബന്ധം. നല്ല ദാമ്പത്യത്തിനും വിവാഹജീവിതത്തിനും വിട്ടുവീഴ്ച ഒഴിവാക്കാനാവാത്ത ഘടകമാണെന്ന സത്യവും ദാമ്പത്യജീവിതത്തിലൂടെ ദമ്പതിമാര്‍ തിരിച്ചറിയും.
മിക്കവാറും പേര്‍ക്ക് കൂട്ടുകാരെന്നു വച്ചാല്‍ ജീവനാകും. ഇവരാണ് എല്ലാം എന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ വിവാഹശേഷം മിക്കവാറും പേരുടെ ഈ ധാരണയ്ക്ക് മാറ്റം വരും. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് കൂട്ടുകാരെക്കാള്‍ വലുതാണെന്ന് ഇവര്‍ക്ക് ബോധ്യം വരും.
വിവാഹജീവിതത്തില്‍ ആശയവിനിമയത്തില്‍ പ്രധാന സ്ഥാനമുണ്ടെന്ന് മനസിലാക്കുന്ന പല സന്ദര്‍ഭങ്ങളും വിവാഹശേഷമുണ്ടാകും. ഒരുപക്ഷേ ഒരു ഡിവോഴ്സില് നിന്നു പോലും നിങ്ങളെ രക്ഷിക്കുക മനസു തുറന്ന ആശയവിനിമയമായിരിക്കും.
വിവാഹം നിങ്ങളില്‍ വരുത്തുന്ന തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ടു ജീവിയ്്ക്കൂ. നല്ലൊരു ദാമ്പത്യം നിങ്ങള്‍ക്കും ലഭിയ്ക്കും.



Click it and Unblock the Notifications
