Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഭര്‍ത്താവിനെ സന്തോഷിപ്പിക്കണോ?
ഒരു പുരുഷനെ സന്തോഷിപ്പിക്കാന്‍ പല വഴികളുമുണ്ട്. ഇതുകൊണ്ട് കുടുംബത്തില്‍ സന്തോഷമുണ്ടാകുമെങ്കില്‍ ഇത്തരം വഴികള്‍ പരീക്ഷിക്കുന്നത് നല്ലതല്ലേ.
സൗഹൃദത്തിന് പുരുഷന്മാര് ഏറെ വില കൊടുക്കുന്നുണ്ട്. എന്നാല്‍ വിവാഹശേഷം ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് പരാതിപ്പെടുന്നവരുമുണ്ട്. കാരണം ഭാര്യയുടെ വീര്‍ത്ത മുഖം ഭയന്ന് ചിലര്‍ക്കെങ്കിലും കൂട്ടുകാരെ ഒഴിവാക്കേണ്ടി വരും. ഇവരെ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിക്കു വിട്ടു നോക്കൂ. സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗം.

ഭര്‍ത്താവിനെപ്പോലെ ഭര്‍ത്താവിന്റെ വീട്ടുകാരേയും പരിഗണിച്ചു നോക്കൂ. ഷോപ്പിംഗ് ചെയ്യുമ്പോള്‍ അവര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുക, അവരെ പുറത്തേക്കോ ഹോട്ടലില്‍ ഭക്ഷണത്തിനോ നിങ്ങള്‍ തന്നെ മുന്‍കയ്യെടുത്തു കൊണ്ടുപോവുക എന്നിവയെല്ലാം ഭര്ത്താക്കന്മാരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്.
വീട്ടിലെ എല്ലാ തീരുമാനങ്ങളുമെടുക്കാന്‍ പുരുഷന് മുന്‍ഗണന നല്കി നോക്കൂ. സ്വന്തം വീട്ടില്‍ തനിക്കാണ് മേല്ക്കോയ്മയെന്നുള്ള ചിന്ത പുരുഷനെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
മറ്റുള്ളവരുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക. അയാളെ കണ്ടില്ല, എത്ര മിടുക്കന്. നിങ്ങളെക്കൊണ്ടാവില്ലല്ലോ പോലുള്ള താരതമ്യങ്ങള്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര് വെറുക്കുന്ന ഒന്നാണ്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും താല്പര്യമുള്ള വിഷയങ്ങള്‍ പലതാണ്. ഉദാഹരണത്തിന് സ്പോട്സും വാര്‍ത്തയും മറ്റുമാണ് പുരുഷന്മാര് കൂടുതലായി കാണാന്‍ ആഗ്രഹിക്കുന്നവ. ഇതിനെ കുറ്റം പറയാതെ അവരുടെ ഇഷ്ടത്തിനു വിട്ടു നോക്കൂ. ഇവര്‍ക്കൊപ്പം ഇത്തരം പരിപാടികള്‍ കാണുന്നത് ഇവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും.
ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി നല്‍കുക, വസ്ത്രങ്ങള്‍ പരാതി പറയാതെ വൃത്തിയാക്കിക്കൊടുക്കുക തുടങ്ങിയവയും പുരുഷന്മാരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
ഇടയ്്ക്കെങ്കിലും ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. ഭര്‍ത്താവിന് നിങ്ങളോടുള്ള താല്പര്യം കൂടും, കുംടുബത്തില്‍ സന്തോഷമുണ്ടാവുകയും ചെയ്യും.



Click it and Unblock the Notifications
