Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വേദന മറയ്ക്കും പുരുഷന്മാര്
പുരുഷന്മാര് സ്ത്രീകളേക്കാര് കരുത്തുള്ളവരാണെന്നാണ് പറയുക. ശാരീരികമായി മാത്രമല്ല, മാനസികമായു. സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു പോകുന്ന പല സന്ദര്‍ഭങ്ങളിലും തന്മയത്വത്തോടെ വേദനകള്‍ ഉള്ളിലൊതുക്കാന്‍ ഇവര്ക്കാവാറുണ്ട്.
ഉദാഹരണത്തിന് പ്രണയഭംഗമായാലും ഡിവോഴ്സായാലും കരഞ്ഞായിരിക്കും സ്ത്രീകള്‍ ഈ പ്രശ്നങ്ങളെ നേരിടുക. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ മറ്റാരുമറിയാതെ കാത്തുസൂക്ഷിക്കാനായിരിക്കും പുരുഷന് താല്പര്യം.

പുരുഷന്മാര് ഇങ്ങനെ വേദനകള്‍ പുറത്തു കാണിക്കാത്തതിന് കാരണങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്ന് ഈഗോയാണെന്നു തന്നെ പറയാം.കരയുന്നത് ദൗര്ബല്യമാണെന്നൊരു തോന്നല്‍ പുരുഷനുണ്ട്്. ഈ തോന്നലിന് പുറകിലെ പ്രധാന കാരണം ഈഗോ തന്നെയാണെന്നു പറയാം. താന്‍ ദുര്ബലനാണെന്നു സമ്മതിക്കാന്‍ പുരുഷന് തയ്യാറാകില്ല.
സ്ത്രീകള്‍ സങ്കടങ്ങള്‍ മുഴുവന്‍ തുറന്നു കാണിക്കുന്നത് മിക്കവാറും കണ്ണുനീരിലൂടെയായിരിക്കും. കണ്ണുനീരില്‍ സങ്കടങ്ങള്‍ ഒഴിക്കിക്കളയുകയെന്നു പറയാം. ഇത് മറ്റുള്ളവരുടെ മുന്നിലായാലും.
എന്നാല്‍ വേദനകള്‍ വന്നാലും കരയുന്ന പുരുഷന്മാര് ചുരുക്കം. കരയുകയാണെങ്കില്‍ തന്നെ ഇത് മറ്റാരുടേയും കണ്ണില്‍ പെടാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കും.
ഏറ്റവും അടുത്ത ഒന്നുരണ്ടു സുഹൃത്തുക്കളോട് ചിലപ്പോള്‍ വേദനകള്‍ തുറന്നു പറയുന്ന പുരുഷന്മാരും കാണും. എന്നാല്‍ ഭൂരിഭാഗം പേരും കഴിവതും ഇത്തരം കാര്യങ്ങള്‍ ഉള്ളിലൊതുക്കും.
സുഹൃത് സംഘത്തില്‍ ചേര്‍ന്നിട്ടോ പാര്‍ട്ടികളില്‍ പങ്കെടുത്തോ ആകും പല പുരുഷന്മാരും സങ്കടങ്ങള്‍ മറക്കുന്നത്. ഇത് പൊതുവായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ മടി കാണിച്ചെന്നു വരും.
ചിലരുണ്ട്, മദ്യപാനം പോലുള്ള ശീലങ്ങളില്‍ സങ്കടങ്ങള്‍ മറക്കുന്നവര്‍. ഇത്തരം ശീലങ്ങള്‍ പുരുഷന്മാര്ക്കാണ് കൂടുതല്‍. ദുശീലമെന്നു വേണം ഇത്തരം കാര്യങ്ങളെ വിളിയ്ക്കാന്‍.
എന്നാല്‍ വേദനകളും പ്രശ്നങ്ങളും തന്മയത്വത്തോടെ ഉള്ളിലൊതുക്കാന്‍ പുരുഷന്മാര്ക്ക് കഴിവു കൂടുതലുണ്ടെന്ന കാര്യം അംഗീകരിക്കാതിരിക്കാനാവില്ല.



Click it and Unblock the Notifications
