Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
പുരുഷന് വെറുക്കുന്ന സ്ത്രീ ശീലങ്ങള്‍
സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു പറയുമെങ്കിലും പ്രകൃതത്തില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഇഷ്ടങ്ങളുടെ കാര്യത്തിലും ഇത് ബാധകമായ കാര്യം തന്നെയാണ്.
പുരുഷന് ഇഷ്ടമുള്ള പല കാര്യങ്ങളും സ്ത്രീക്ക് ഇഷ്ടമാവില്ല. ഇതുപോലെ തിരിച്ചും. സ്ത്രീകളുടെ ചില ശീലങ്ങളുണ്ട്, പുരുഷന്മാര് വെറുക്കുന്നവ.

സീരിയല്‍ ഇതില്‍ ഒന്നാം സ്ഥാനത്താണ്. സീരിയലുകളുടെ ഭൂരിഭാഗം പ്രേക്ഷകരും സ്ത്രീകള്‍ തന്നെ. എന്നാല്‍ പുരുഷന്മാര്ക്കാവട്ടെ, വാര്‍ത്തകളോ സ്പോട്സോ മറ്റോ കാണാനായിരിക്കും താല്പര്യം. സ്ത്രീയുടെ ഈ ശീലം വെറുക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും.

വായനയുടെ കാര്യത്തിലും ഈ വ്യത്യാസം ബാധകമാണ്. റൊമാന്റിക് നോവലുകളും പൈങ്കിളിക്കഥകളും വായിക്കാന്‍ സ്ത്രീകള്‍ കാണിക്കുന്ന താല്പര്യം പലപ്പോഴും പുരുഷന്മാരില് വെറുപ്പുണ്ടാക്കും.

മേക്കപ്പിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍ ബാധകം. സ്ത്രീ പൊതുവെ ഒരുങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. സ്ത്രീ ശീലങ്ങളില്‍ പുരുഷന് ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒരു കാര്യമാണിത്.

പുറത്തു പോയാലും തങ്ങളുടെ മേക്കപ്പിലും മുടിയിലും സ്ത്രിക്കു ശ്രദ്ധ കൂടുതലായിരിക്കും. ഇത് പുരുഷന് വെറുക്കുന്ന മറ്റൊരു ശീലമാണ്.

ഗോസിപ്പ് പറയുന്നതും സ്ത്രീകളാണ് കൂടുതലെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത് പുരുഷന്മാര് പൊതുവെ ഇഷ്ടപ്പെടാത്ത ശീലവുമാണ്.

രാവില അലാറം വച്ച് ഉണരുന്ന ധാരാളം സ്ത്രീകളുണ്ട്. ഇത് ഉറക്കത്തെ അലോസരപ്പെടുത്തുന്നതു കൊണ്ട് ഈ ശീലം വെറുക്കുന്ന പുരുഷന്മാരുമുണ്ട്.

ഭാര്യ അല്ലെങ്കില്‍ കാമുകി തന്റെ കൂടെയല്ലാതെ കൂട്ടുകാരികള്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നതും ചില പുരുഷന്മാര്ക്കെങ്കിലും വെറുപ്പായിരിക്കും.

ഷോപ്പിംഗിനും സമയം കൂടുതല്‍ ചെലവഴിക്കുന്നത് സ്ത്രീയാണ്. ഓരോ സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇവര്‍ കടകള്‍ മാറി കയറുന്നതും സമയം കളയുന്നതും പുരുഷന്മാരെ അരിശം പിടിപ്പിക്കുന്ന ഒരു കാര്യമാണ്.

കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ ഓമനിക്കുന്ന സ്ത്രീകളാണ് ഭൂരിഭാഗവും. ഇക്കാര്യത്തില്‍ പുരുഷന്മാര് പുറകിലാണ്. കുഞ്ഞിനെ ഓമനിക്കാനായി സ്ത്രീ അടുത്തേക്കു കൊണ്ടുവരുന്നത് ചില പുരുഷന്മാര്ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കും.



Click it and Unblock the Notifications
