Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഡിവോഴ്സ് ഒഴിവാക്കും ചില ഓര്‍മകള്‍
ആധുനിക ലോകത്തില്‍ വിവാഹമോചനങ്ങളുടെ തോത് വര്‍ദ്ധിച്ചു വരികയാണ്. പണ്ട് സെലിബ്രിറ്റികളുടെ ഇടയിലാണ് ഇത് കൂടുതലായി കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് എല്ലാ കൂട്ടര്‍ക്കിടയിലും വിവാഹമോചനങ്ങള്‍ പതിവു സംഭവമായി മാറിയിരിക്കുന്നു.
ദിവസങ്ങള്‍ മാത്രം നീണ്ട വിവാഹം മുതല്‍ വര്‍ഷങ്ങള്‍ ഒരുമിച്ചു കഴിഞ്ഞ ശേഷം വേര്‍പിരിയുന്ന വിവാഹബന്ധങ്ങള്‍ വരെയുണ്ട്. കാര്യമില്ലാത്ത കാര്യത്തിന് വേര്‍പിരിയുന്നവരും ധാരാളം.
വിവാഹം മുതല്‍ ഓര്മിക്കാനുള്ള ധാരാളം കാര്യങ്ങള്‍ ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. മധുരമുള്ള ധാരാളം കാര്യങ്ങള്‍, എപ്പോഴും ഒാര്ത്തിരിക്കാവുന്ന. ചിലപ്പോള്‍ വിവാഹമോചനം ഒഴിവാക്കാന്‍ ഇത്തരം ചില ഓര്‍മകള്‍ക്ക് കഴിയും.

പ്രണയിച്ചു വിവാഹിതരായവരാണെങ്കില്‍ ആദ്യത്തെ കണ്ടുമുട്ടലിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. എപ്പോഴും മനസില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു സന്ദര്‍ഭമാണിത്.

മിക്കവാറും സൗഹൃദങ്ങള്‍ തന്നെയാണ് പ്രണയത്തിലേക്കു വഴി തുറക്കാറ്. ഒരുമിച്ചു പങ്കിട്ട നല്ല സൗഹൃദനിമിഷങ്ങള്‍ ഓര്‍ത്തു നോക്കൂ. ഈ സൗഹൃദം പിരിയണമോയെന്ന ചിന്ത മനസിലെത്തും.

സൗഹൃദം പ്രണയത്തിലെത്തുന്ന നിമിഷവുമുണ്ടാകും. പ്രണയം തുറന്നു പറയുന്ന നിമിഷം. ഇത്തരം നിമിഷങ്ങള്‍ എപ്പോഴും മനസില്‍ ഓര്‍ത്തെടുക്കാം.

പ്രണയത്തിലായ ശേഷം ഒരുമിച്ചു പങ്കിട്ട നല്ല സന്ദര്‍ഭങ്ങളുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാവരുടേയും മനസില്‍ പച്ച പിടിച്ചു നില്‍ക്കുകയും ചെയ്യും.

ആദ്യമായി പ്രൊപ്പോസ് ചെയ്ത നിമിഷം ഓര്‍ത്തു നോക്കൂ. ഒരു ജീവിതം ഒരുമിച്ച് പങ്കിടാമെന്ന സന്തോഷം ഇടയ്ക്ക് അവസാനിപ്പിക്കണമോയെന്ന ചിന്തയുണ്ടാകും.

വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷം ഒരുമിച്ചുള്ള വിവാഹഷോപ്പിംഗ് ഓര്‍ക്കാവുന്ന നിമിഷങ്ങളായിരിക്കും.

വിവാഹദിനം ആര്‍ക്കും മറക്കാനാവില്ല. ജീവിതത്തില്‍ ആര്‍ക്കും മറക്കാനാവാത്ത ദിനമായിരിക്കും ഇത്.

ഹണിമൂണ്‍ യാത്രകള്‍ എത്ര കാലം കഴിഞ്ഞാലും ഭാര്യാ ഭര്ത്താക്കന്മാരുടെ ഉള്ളില്‍ പച്ച പിടിച്ചു നില്ക്കും.

പിണക്കങ്ങളാണ് കൂടുതല്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നത്. ആദ്യത്തെ പിണക്കവും ഇതേത്തുടര്‍ന്നുള്ള ഇണക്കവും ഓര്‍ത്തിരിക്കാവുന്ന ഒന്നാണ്.

കുട്ടികളുള്ളവരാണെങ്കില്‍ ഓര്‍ത്തിരിക്കാവുന്ന ഒരു പ്രധാന ദിവസമാണിത്. ആദ്യമായി അച്ഛനും അമ്മയും ആകാന്‍ പോകുന്നുവെന്നറിഞ്ഞ ദിവസം, കുഞ്ഞുണ്ടായ ദിവസം ആര്‍ക്കും മറക്കാനാവില്ല.



Click it and Unblock the Notifications
