Latest Updates
-
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം
ഹണിമൂണും കഴിഞ്ഞു, ഇനി
വിവാഹശേഷം കുറച്ചു കാലം ദമ്പതിമാര്‍ക്ക് എന്തും ഏതും സന്തോഷിക്കാനുള്ള സമയമാണ്. ഹണിമൂണ്‍ കാലമെന്ന് ഇതിനെ പറയാം. ദമ്പതിമാര്‍ക്ക് സ്വര്‍ഗതുല്യമെന്ന് വേണമെങ്കില്‍ ഈ കാലത്തെ പറയാം.
എന്നാല്‍ ഈ ഹണിമൂണ്‍ കാലം ഏറെക്കാലം നീണ്ടുനില്ക്കുമെന്നു കരുതേണ്ട. അല്പം കഴിഞ്ഞാല്‍ ഹണിമൂണ്‍ സമയമെല്ലാം അവസാനിക്കും. ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് എല്ലാവരുടേയും ശ്രദ്ധ തിരിയും. ഹണിമൂണ്‍ കാലം കഴിഞ്ഞുവെന്നു മനസിലാക്കാനും ചില വഴികളുണ്ട്.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ വളരെ ശ്രദ്ധയോടെ വേഷഭൂഷാദികള്‍ ധരിക്കുന്ന ശീലമാണ് മിക്കവാറും നവവധുക്കള്‍ക്ക്. ആഭരണങ്ങളും പുതുവസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുക എന്നതിനൊപ്പം ഭര്‍ത്താവിന്റെ ശ്രദ്ധ പിടിച്ചു പറ്റുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്. എന്നാല്‍ അല്പം കഴിയുമ്പോള്‍ ഇൗ പുതുമ മങ്ങും. ഇത്ര ശ്രദ്ധിച്ച് വസ്ത്രം ധരിച്ചില്ലെന്നും വരും.
കല്യാണത്തിന്റെ ആദ്യ നാളുകളില്‍ പണം ചെലവാക്കാന്‍ വലിയ മടിയൊന്നും ഭര്ത്താക്കന്മാര് കാണിച്ചെന്നു വരില്ല. ഭാര്യ എന്തു പറഞ്ഞാലും എതിരു പറയാതെ അതു വാങ്ങിക്കൊടുക്കാന്‍ ഇവര്‍ തയ്യാറായെന്നും വരും. എന്നാല്‍ ഹണിമൂണ്‍ പുതുമ മങ്ങിത്തുടങ്ങുമ്പോള്‍ ഇതായിരിക്കില്ല അവസ്ഥ. പണത്തെപ്പറ്റി ഇവര്‍ സംസാരിച്ചെന്നു വരും.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ അടയും ചക്കരയും പോലെ എന്നു വേണമെങ്കില്‍ ദമ്പതിമാരെ പറയാം. തമാശയ്ക്കു പോലും ഇവര്‍ തമ്മില്‍ പിണങ്ങുകയുമില്ല. എന്നാല്‍ ഹണിമൂണ്‍ കാലഘട്ടം കഴിയുമ്പോള്‍ ഇവര്‍ തമ്മില്‍ ചെറിയ വഴക്കുകളുണ്ടാകുന്നതും സ്വാഭാവികം.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ ഒറ്റയ്ക്കു വിട്ട് പുറത്തു പോകാന്‍ മിക്കവാറും പേര്‍ക്കും മടിയുണ്ടാകും. അല്പനാളത്തേക്കെങ്കിലും സൗഹൃദസദസുകളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യും. എന്നാല്‍ പുതുമോടി കഴിഞ്ഞാല്‍ ഇരുവരും സുഹൃത്തുക്കളുടെ കൂട്ട് വീണ്ടും തേടിത്തുടങ്ങും.
മാനസികം മാത്രമല്ല, ശാരീരിക അടുപ്പവും പുതുതായി വിവാഹിതരായവരില് കൂടുതലായിരിക്കും. എന്നാല്‍ ഇതിലും കാലം ചെല്ലുന്തോറും ഇടവേള കൂടി വരും.
ഇതിനെല്ലാം വിപരീതമായി ജീവിതകാലം മുഴുവന്‍ ഹണിമൂണ്‍ എന്നു പറഞ്ഞു ജീവിക്കുന്ന ദമ്പതിമാരേയും വിരളമായെങ്കിലും കാണാം.



Click it and Unblock the Notifications
