Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രായവ്യത്യാസം വിവാഹജീവിതത്തെ ബാധിക്കുമോ?
ദമ്പതികള്‍ തമ്മിലുള്ള പൊരുത്തം വിവാഹജീവിതത്തില്‍ വളരെ പ്രധാനം. എന്നാല്‍ വയസിന്റെ കാര്യത്തില്‍ ഇത്തരം പൊരുത്തങ്ങള്‍ക്ക് സ്ഥാനമുണ്ടോയെന്നതാണ്.
ദമ്പതികള്‍ തമ്മില്‍ കൂടുതല്‍ പ്രായവ്യത്യാസമുണ്ടാകുന്നത് ചിലപ്പോഴെങ്കിലും വിവാഹജീവിതത്തെ ബാധിക്കാറുണ്ട്. പലപ്പോഴും ഇരുദമ്പതികളും തമ്മില്‍ പക്വതപ്രശ്നങ്ങളുണ്ടാക്കുന്നതിന് ഇത് ഇട വരുത്തും.
വയസിന് തീരെ കുറവായ ഒരാളെ വിവാഹം ചെയ്യുമ്പോള്‍, ഒരാള്‍ എല്ലാ കാര്യത്തിലും കൂടുതല്‍ പക്വത കാണിക്കുന്നയാളായിരിക്കും. എന്നാല്‍ മറുഭാഗമാകട്ടെ, കളിമട്ടു വിടാത്ത ഒരാളും. ഇത് സ്വരച്ചേര്ച്ചക്കുറവുണ്ടാക്കാനുള്ള സാധ്യതകള്‍ കൂടുതലാക്കുന്നു.പ്രായക്കുറവുള്ള സ്ത്രീയായാലും പുരുഷനായാലും കാര്യപ്രാപ്തി കുറഞ്ഞെന്നിരിക്കും. ഇത് ചിലപ്പോള്‍ പ്രായത്തിന്റെ പക്വത കാണിക്കുന്ന പങ്കാളിക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും വരും.
നമ്മുടെ സമൂഹത്തില്‍ വിവാഹജീവിതത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷനായിരിക്കണം സ്ത്രീകളേക്കാള്‍ പ്രായക്കൂടുതലെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. ഇതിന് ആരോഗ്യപരമായ അടിസ്ഥാനങ്ങളും പറയാറുണ്ട്. സ്ത്രീകള്‍ക്ക് 35 വയസിലേറെയായാല് ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുമെന്നത് ഒന്ന്. പുരുഷനേക്കാള്‍ പ്രായക്കൂടുതല്‍ തോന്നാനുള്ള സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പറയും.

പ്രായവ്യത്യാസം ഏറുന്തോറും ദമ്പതികള്‍ തമ്മില്‍ ഒരു കാര്യം രണ്ടു വിധത്തില്‍ കാണുന്നതിനുള്ള സാധ്യതയും കൂടുതല്‍ തന്നെ. ഇത് ചിലപ്പോഴെങ്കിലും വഴക്കുകള്‍ക്കും ഇട വരുത്തും.
തീരെ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യുമ്പോള്‍ പ്രായം കൂടുതലുള്ളവര്‍ക്ക് അപകര്‍ഷതാ ബോധം തോന്നാനും സാധ്യത കൂടുതല്‍ തന്നെയാണ്.അച്ഛനും മകളും പോലെയുണ്ട്, അമ്മയും മോനും പോലുണ്ട് തുടങ്ങിയ മറ്റുള്ളവരുടെ കമന്റുകള്‍ അറിയാതെയെങ്കിലും ചിലപ്പോള്‍ ദാമ്പത്യത്തില്‍ കല്ലു കടിയാകുന്ന സംഭവങ്ങളുമുണ്ട്.
എന്നാല്‍ വയസു മാത്രമല്ല, വിവാഹത്തില്‍ പ്രധാനം. പ്രായവ്യത്യാസം എത്രയാണെങ്കിലും പരസ്പര വിശ്വാസവും സ്നേഹവുമുണ്ടെങ്കില്‍ സന്തോഷമായ ദാമ്പത്യത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ വയസില്‍ പൊരുത്തമുണ്ടെങ്കിലും മറ്റു കാര്യങ്ങളില്‍ പൊരുത്തമില്ലാത്തതാണ് പലപ്പോഴും ദാമ്പത്യങ്ങള്‍ തകര്‍ക്കാന്‍ കാരണമാവുക.
വയസിന്റെ പൊരുത്തല്ല, മനപ്പൊരുത്തമാണ് നല്ലൊരു ജീവിതത്തിന് ഏറ്റവും പ്രധാനം. ഇക്കാര്യം മനസിലുണ്ടെങ്കില്‍ മറ്റൊന്നും ജീവിതത്തിനു മുന്നില്‍ തടസമായി വരില്ല.



Click it and Unblock the Notifications
