Latest Updates
-
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ധൻതേരസ് സ്പെഷ്യൽ: 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ഭാഗ്യനിറവും, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും നിർണായക ദിനം; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം

സ്വീകരിക്കേണ്ട ചില സുഹൃത്തുക്കളുണ്ട്. ഇതുപോലെ ചിലതരം സുഹൃത്തുക്കളെ അകറ്റി നിര്‍ത്തേണ്ടതുമുണ്ട്. അകറ്റി നിര്‍ത്തേണ്ട ഇത്തരം സുഹൃത്തുക്കളെ കുറിച്ച് അറിയൂ.
പഞ്ചാരയടിക്കുന്ന ചില സുഹൃത്തക്കളുണ്ട്. ഇത്തരക്കാരെ ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം. ഇക്കൂട്ടത്തില്‍ പെട്ട ചിലരുണ്ട്, വിവാഹം കഴിഞ്ഞവരോ അല്ലാത്തവരോ എന്നുപോലും നോക്കാതെ പഞ്ചാരയടിയ്ക്കു മുതിരുന്നവര്‍. ഇത്തരക്കാര്‍ ഒരു പരിധി വിട്ട് ചിലപ്പോള്‍ വിവാഹജീവിതം തന്നെ തകര്‍ക്കാനും കാരണക്കാരാകാറുണ്ട്. ഫഌട്ടിംഗ് ഒരു പരിധി വരെ ആസ്വദിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അതിരു വിട്ടാല്‍ ആര്‍ക്കും ബോറടിക്കും. നല്ലൊരു സൃഹൃത്ത് ഇത്തരം സ്വഭാവം ഒരു കാരണവശാലും കാണിക്കില്ല.
ചില സുഹൃത്തുക്കളുണ്ട്. കള്ളം പറയുന്നവര്‍. ആവശ്യത്തിന് കള്ളം പറയുന്നത് മനസിലാക്കാം, എന്നാല്‍ അനാവശ്യത്തിനും കള്ളം പറയുകയാണെങ്കിലോ. നല്ലൊരു സുഹൃത്ത് പറയാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം തന്നെ സത്യസന്ധമായ രീതിയില്‍ പറയുന്നയാളായിരിക്കണം. കള്ളം നല്ലൊരു സൗഹൃദത്തില്‍ വിടവുകള്‍ വീഴ്ത്തും.
സൗഹൃദത്തില്‍ വിട്ടുവീഴ്ചകളുണ്ടാകണം. എന്നാലേ ആ സൗഹൃദത്തിന് അര്‍ത്ഥമുണ്ടാകൂ. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കി സ്വാര്ത്ഥതാല്പര്യങ്ങള് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ ചങ്ങാതിമാരെന്ന ഗണത്തില്‍ ചേര്‍ക്കാന്‍ തന്നെയാവില്ല.
എപ്പോഴും പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുമുണ്ട്. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്. ഇന്ന് മറ്റൊരാളെപ്പറ്റി നിങ്ങളോട് കുറ്റം പറയുന്നയാള്‍ നാളെ നിങ്ങളെപ്പറ്റി മറ്റൊരാളോട് കുറ്റം പറഞ്ഞെന്നിരിക്കും. ഇത്തരക്കാരുടെ കൂടെ കൂടുന്നത് നിങ്ങളുടെ മനസു പോലും ചീത്തയാക്കും.
അത്യാഗ്രഹം മാത്രമുള്ള ചില സുഹൃത്തുക്കളുണ്ട്, സൗഹൃദത്തില്‍ പോലും ലാഭം കാംക്ഷിക്കുന്നവര്‍. ഇത്തരക്കാരെ അകറ്റി നിര്‍ത്തുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം നേരായ സൗഹൃദമായിരിക്കില്ല, മറിച്ച് ലാഭമായിരിക്കും ഇത്തരം സൗഹൃദങ്ങളില്‍ നിന്നും ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്.
ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നതിലല്ലാ, വിരലിലെണ്ണാവുന്നവരാണെങ്കിലും നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതിലാണ് കാര്യം.



Click it and Unblock the Notifications
