Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മൊബൈല്‍ ഫോണ്‍ വിവാഹബന്ധം തകര്‍ക്കുമോ?
മൊബൈല്‍ ഇന്നത്തെ സമൂഹത്തിലുള്ള സ്ഥാനം മറക്കാനാവില്ല. ബിവറേജസ് കോര്പറേഷന് കഴിഞ്ഞാല്‍ കൂടുതല്‍ തിരക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കടകളിലാണെന്നു പറയാം.

ഗുണങ്ങള്‍ക്കൊപ്പം ദോഷങ്ങളും മൊബൈലിനുണ്ട്. എന്നാല്‍ വിവാഹബന്ധം തകര്‍ക്കുന്നതില്‍ മൊബൈലിന് എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് ഇവിടെ ചര്‍ച്ചാവിഷയം. ഉണ്ടാകാം എന്നതു തന്നെയാണ് ഇതിനുത്തരം. സാധ്യത കുറവാണെങ്കിലും.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഗൗരവമുള്ള വിഷയത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നു കരുതൂ. അപ്പോഴായിരിക്കും ആരുടേയും മൊബൈലില്‍ ഒരു കോള്‍ വരുന്നത്. ഇതെടുത്ത് ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ മറുഭാഗത്ത് ഈര്ഷ്യയുണ്ടാകുന്നത് സ്വാഭാവികം. ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കിടപ്പറയില്‍ മൊബൈല്‍ വില്ലനാകുന്നത് അത്ര വിരളമൊന്നുമാകില്ല. ദമ്പതികള്‍ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിലായിരിക്കും പലപ്പോഴും വിളിയെത്തുന്നത്. അതും പ്രത്യേക കാര്യമൊന്നുമില്ലാതെ. ആര്‍ക്കും അലോസരമുണ്ടാകുന്നത് സാധാരണയാണ്.
ഓഫിസ് തിരക്കുകളൊഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും ഫോണില്ത്തന്നെയാകുന്നത് ആരുടേയും ക്ഷമ കെടുത്തുന്ന ഒരു കാര്യമാണ്. അതുപോലെയാണ് മുടക്കുദിവസങ്ങളിലും. ഇത് പരസ്പരം ഒരുമിച്ചു പങ്കിടാന്‍ ലഭിക്കുന്ന അല്പസമയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെയിലും മൊബൈല്‍ വില്ലനാകാം. ഇതിനിടയില്‍ ഫോണ്‍ വരുന്നതും സംസാരിക്കുന്നതും ദേഷ്യം കൂട്ടും.
സംശയരോഗമുള്ള ദമ്പതിമാരെങ്കില്‍ അടിയ്ക്കടി ആരുടെയെങ്കിലും, പ്രത്യേകിച്ച് ആണ്, പെണ് സുഹൃത്തുക്കളുടെ വിളി വരുന്നതും ദാമ്പത്യത്തെ ബാധിയ്ക്കാം.



Click it and Unblock the Notifications
