Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ വഞ്ചന പൊറുക്കുമോ?
വിവാഹബന്ധം തകര്‍ക്കുന്ന ധാരാളം കാരണങ്ങളുണ്ട്. ഇവയിലൊന്നാണ് പുരുഷന് വഞ്ചന കാണിക്കുന്നത്.
വിവാഹിതനായ പുരുഷന് മറ്റ് സ്ത്രീകളുമായി മോശമായ രീതിയില്‍ അടുപ്പം പുലര്‍ത്തുന്നത് പല കുടംബങ്ങളുടേയും ആണിക്കല്ലിളക്കിയിട്ടുണ്ട്. ഇക്കാര്യത്തോട് പല സ്ത്രീകളും പല വിധത്തിലയാരിക്കും പ്രതികരിക്കുക.

ഇത്തരം കാര്യങ്ങള്‍ മനസിലാകുമ്പോള്‍ ഇത് പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ഒരു തവണ വിശ്വാസം നഷ്ടപ്പെട്ടാല്‍ തിരികെ കിട്ടാന്‍ വളരെ പ്രയാസമാണ്. സ്വന്തം പുരുഷനിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്, ആശ്രയം നഷ്ടപ്പെടുന്ന ഒരു തോന്നലാണ് സ്ത്രീക്കുണ്ടാവുക.
ചിലപ്പോള്‍ മറ്റൊരു സ്ത്രീയോട് വെറും ബാഹ്യമായ അടുപ്പം മാത്രമാണ് പുരുഷന് തോന്നുക. കേവലം ശാരീരിക ആകര്‍ഷണം മാത്രമാണ് ഈ അടുപ്പത്തിന് പുറകിലെങ്കിലും ഭാര്യയുടെ വ്യക്തിത്വത്തെയും സ്നേഹത്തെയും ചോദ്യം ചെയ്യുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ പുരുഷന് ചെയ്യുന്നത്. ഇത് സ്ത്രീകളുടെ ഉള്ളില്‍ വലിയ മുറിവുകളുണ്ടാക്കാം.
ചില സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടുള്ള സ്നേഹക്കൂടുതല് കൊണ്ട് എല്ലാം ക്ഷമിക്കുന്നവര്‍. അബദ്ധവശാല്‍ ഇത്തരം ബന്ധങ്ങളിലേക്ക് ഭര്‍ത്താവ് വീണുപോയതാണെങ്കില് ഇതു തിരുത്തി നല്ല വഴിയ്ക്ക് ഭര്‍ത്താവിനെ കൊണ്ടു വരാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുകയും ചെയ്യും. ഭര്‍ത്താവിനെ നല്ലപോലെ മനസിലാക്കിയ ഭാര്യമാരാണെങ്കില്‍ ഇത്തരം അബദ്ധ ബന്ധങ്ങളെക്കുറിച്ച് പെട്ടെന്ന് മനസിലാകുകയും ചെയ്യും.
മറ്റൊരു വിഭാഗം സ്ത്രീകളുണ്ട്. പരസ്ത്രീ ബന്ധമുള്ള പുരുഷനെ ഇവര്‍ വിട്ടുപോകില്ല. കൂടെക്കഴിയും. ഇത് മിക്കവാറും മക്കള്‍ക്കും കുടുംബഭദ്രതയ്ക്കും വേണ്ടിയുള്ള ഒരു വിട്ടു വീഴ്ചയാണെന്നു പറയേണ്ടി വരും. മനസില്‍ ഭര്‍ത്താവിനോടുള്ള അടുപ്പം മിക്കവാറും നഷ്ടപ്പെട്ടു പോയിട്ടും കുട്ടികളുടെ ഭാവിയ്ക്കു വേണ്ടി വിവാഹജീവിതം വിട്ടു പോകാത്തവര്‍. മക്കളെ മാത്രമല്ല, സമൂഹത്തെ ഭയന്നും ഇത്തരം വിവാഹബന്ധം തുടരുന്നവരുണ്ട്.



Click it and Unblock the Notifications
