Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അച്ഛന്, അമ്മ, മക്കള്ബന്ധം
മാതാപിതാക്കളും കുട്ടികളും തമ്മില്‍ നല്ലൊരു ബന്ധമുണ്ടാകേണ്ടത് കുട്ടികളുടെ ഭാവിയ്ക്കും കുടുംബഭദ്രതയ്ക്കും പ്രധാനമാണ്. ഇതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കുട്ടികളും മാതാപിതാക്കളും തമ്മില്‍ പല കാര്യങ്ങളിലും വാക്കുതര്ക്കങ്ങളുണ്ടാവുക സ്വാഭാവികം. ഇത്തരം അവസരങ്ങളില്‍ കുട്ടികളുടെ വാക്കുകള്‍ കൂടി കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. അല്ലെങ്കില്‍ തങ്ങള്‍ക്ക് തീരെ പ്രാധാന്യം നല്‍കുന്നില്ലെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകും. ഇത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇട വരുത്തുകയും ചെയ്യും.
കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത് സ്വാഭാവികം.ഇത് ഇവരുടെ നല്ലഭാവിയ്ക്ക് പ്രാധാനവുമാണ്. എന്നാല്‍ നിയന്ത്രണം അമിതമാകാതെ ശ്രദ്ധിക്കുക തന്നെ വേണം. എല്ലാ കാര്യങ്ങളെക്കുറിച്ചും, ഉദാഹരണത്തിന് ടിവി കാണുക, കളിയ്ക്കുക എന്നിവയ്ക്കായി മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് കൃത്യസമയം തീരുമാനിക്കുന്നത് നന്നായിരിക്കും. ഇത് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
മാതാപിതാക്കളും കുട്ടികളുമായി ആശയവിനിമയവും നല്ല ബന്ധത്തിന് പ്രധാനമാണ്. ഇത് എന്തു കാര്യവും തുറന്നു പറയാനുള്ള ഒരു മനസ് കുട്ടികളിലുണ്ടാക്കും. ഇതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.
എത്ര തിരക്കുണ്ടെങ്കിലും ദിവസവും ഒരുമിച്ചു ചെലവാക്കാന്‍ അല്പസമയമെങ്കിലും എല്ലാവരും കണ്ടെത്തണം. ഇത് കുടുംബഭദ്രതയ്ക്കും കുടുംബാംഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും വളരെ പ്രധാനം തന്നെ.



Click it and Unblock the Notifications
