Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആ പെണ്‍കുട്ടി ഇഷ്ടപ്പെടുന്നുവെങ്കില്‍

എന്നാല്‍ ഒരു പെണ്‍കുട്ടി ഒരു പുരുഷനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇത് മനസിലാക്കാന്‍ ചില വഴികളുണ്ട്.
നിങ്ങളുടെ കണ്ണുകളിലേക്ക് ആ പെണ്‍കുട്ടി കുറേനേരം നോക്കി നില്ക്കുന്നുവെങ്കില് മനസിലാക്കിക്കോളൂ, അവള് നിങ്ങളെ ഇഷ്ടപ്പെടുന്നു.
പെണ്‍കുട്ടി ഇഷ്ടമുള്ള പുരുഷനോട് സംസാരിക്കാന്‍ വിഷയങ്ങളും സമയവും കണ്ടെത്തും. നേരിട്ട് കണ്ടു സംസാരിച്ച് പീന്നീട് ഫോണ്‍ വിളിച്ചും സംസാരിക്കുകയാണെങ്കില്‍ ഇത് ഇഷ്ടത്തിന്റെ ഒരു രൂപമാണ്.
ഇഷ്ടമുള്ള പുരുഷനോട് സംസാരിക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ക്കെങ്കിലും ചെറിയ ടെന്‍ഷനുണ്ടാകും. മുടിയില്‍ വെറുതെ തെരുപ്പിടിക്കുക, കൈകളില്‍ അങ്ങോട്ടുമിങ്ങോട്ടും പിടക്കുക എന്നിവ ഇത്തരം ഇഷ്ടങ്ങളുടെ ലക്ഷണങ്ങളാണ്.
മറ്റു കാര്യങ്ങളും സമയവും മാറ്റി വച്ച് നിങ്ങള്‍ക്കൊപ്പം വരാന്‍ ഒരു പെണ്‍കുട്ടി തയ്യാറാണെങ്കില്‍, നിങ്ങള്‍ പറയുന്ന ഏതൊരു പ്ലാനും എതിരു പറയാതെ അനുസരിക്കുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഇത് ഇഷ്ടത്തിന്റെ മറ്റൊരു ലക്ഷണം.
ഒരു ദിവസം കാണാതിരുന്നാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന പെണ്‍കുട്ടി തന്റെ ഇഷ്ടം പ്രകടിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുക. ചിലപ്പോള്‍ ദേഷ്യപ്പെടും, ശുണ്ഠി കാണിക്കും. ഇതും ഇഷ്ടത്തിന്റെ മറ്റു വശങ്ങള് തന്നെയാണ്.
നിങ്ങളുടെ അറിയാതെയുള്ളൊരു സ്പര്‍ശനം പോലും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി, അറിയാതെയെന്നോണം നിങ്ങളെ സ്പര്‍ശിക്കുന്ന പെണ്‍കുട്ടി, ഇഷ്ടത്തിന് ഇത്തരം ചേഷ്ടകളുമുണ്ട്.
ഇടയ്ക്കെങ്കിലും നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും ഒരുപക്ഷേ ആ പെണ്‍കുട്ടിയ്ക്ക് നിങ്ങളോടുള്ള ഇഷ്ടത്തിന്റെ ആഴമായിരിക്കും കാണിക്കുന്നത്.



Click it and Unblock the Notifications
