Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഡിവോഴ്സിന് ശേഷം വീണ്ടും വിവാഹം!

പ്രശസ്ത നടനും ഡാന്‍സറുമായ പ്രഭുദേവയാണ് ഇക്കാര്യത്തിന് ഇപ്പോള്‍ മുന്നിട്ടിറങ്ങിരിക്കുന്നത്.
നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം വിവാഹം വരെയെത്തിയിരുന്നു. ഇതിനായി ആദ്യഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനവും നേടിയിരുന്നു. പ്രഭുദേവയുടെ പേര് നയന്‍താര ടാറ്റൂ കുത്തിയിരുന്നതും ഇവര്‍ ഒരുമിച്ച് ചടങ്ങുകള്ക്കെത്തുന്നതും വാര്‍ത്തകളില്‍ വിഷയമാവുകയും ചെയ്്തിരുന്നു. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് മുന്‍പ് നയന്‍താരയും പ്രഭുദേവയും പരസ്പരം പിരിയുകയായിരുന്നു.
ഇവിടം കൊണ്ടും നിന്നില്ല. ഇപ്പോള്‍ പ്രഭുദേവ താമസിക്കുന്നത് റംലത്തിനും കുട്ടികള്ക്കുമൊപ്പമാണത്രെ. റംലത്തിനെ പുനര്‍വിവാഹം ചെയ്യാനൊരുങ്ങുകയാണ് പ്രഭുദേവ.
പ്രഭുദേവയെ ഇതിന് പ്രേരിപ്പിച്ചതെന്തായിരിക്കും. പ്രഭുദേവയെന്നല്ല, ആദ്യവിവാഹബന്ധം ഒഴിവാക്കിയ ശേഷം അതേ ബന്ധത്തിലേക്കു തന്നെ തിരിച്ചു പോകുന്ന എല്ലാവരേയും ഇതിനായി പ്രേരിപ്പിക്കുന്നതെന്തായിരിക്കും.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നു പറഞ്ഞതു പോലെയൊരു കാര്യമാണിതെന്നു വേണമെങ്കില്‍ ചുരുക്കിപ്പറയാം.
വിവാഹം രണ്ടു മനസുകളെ കൂട്ടിയിണക്കുന്ന കണ്ണി കൂടിയാണ്. ഈ കണ്ണികളില്‍ ഒന്ന് ഇളകിപ്പോകുമ്പോഴേ ഇതിന്റെ യഥാര്‍ത്ഥ വില മനസിലാകൂ.
ഇത്തരം ബന്ധത്തകര്ച്ചകള്ക്ക് അടിസ്ഥാനമായി നില്‍ക്കുന്നത് പലപ്പോഴും ഒരു മൂന്നാം ഘടകമായിരിക്കും. ഇത് ചിലപ്പോള്‍ മറ്റൊരു ബന്ധമാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമാകാം. ചില നിസാര കാര്യങ്ങള്‍ക്ക് വേണ്ടിപ്പോലും ബന്ധങ്ങള്‍ ഉപേക്ഷി്ക്കുന്നവരുണ്ട്.
ഇത്തരം ബന്ധങ്ങള്‍ വിട്ട് പുതിയ ബന്ധങ്ങള്‍ തേടിപ്പോകുന്നവര്‍ അല്പം കഴിയുമ്പോഴായിരിക്കും പുതിയ ബന്ധങ്ങളിലെ വിള്ളലുകള്‍ കണ്ടെത്തുക.
പുതിയ പങ്കാളിയ്ക്കു വേണ്ടിയാണ് പഴയയാളെ ഉപേക്ഷിച്ചതെങ്കില്‍ ഒരുമിച്ചു കഴിയുമ്പോഴായിരിക്കും പഴയയാളായിരുന്നു കൂടുതല്‍ ഭേദമെന്ന് തോന്നുക. പഴയ പങ്കാളിയുടെ ഗുണങ്ങളെപ്പറ്റി കൂടുതലറിയുന്നതും ഇത്തരം അവസരങ്ങളിലായിരിക്കും.
കുട്ടികള്‍ ഇത്തരം ബന്ധങ്ങളെ വീണ്ടും അടുപ്പിക്കുന്ന പ്രധാന കണ്ണിയാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം അകന്നാലും കുഞ്ഞുങ്ങളെ ഇട്ടു പോകുന്ന കാര്യത്തില്‍ ആര്‍ക്കും താല്പര്യമുണ്ടാവുകയും ചെയ്യില്ല.
അകല്‍ച്ചകള്‍ പലപ്പോഴും അകലുന്നവര്ക്ക് തെറ്റുകള്‍ മനസിലാക്കാനുള്ള വഴിയാകാറുണ്ട്. പ്രഭുദേവയുടെ കാര്യത്തിലും ഇതു തന്നെയായിരിക്കും സംഭവിച്ചിരിക്കുക.



Click it and Unblock the Notifications
