Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുടുംബത്തെ ചേര്ത്തിണക്കൂ

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചെലവിടുന്ന സമയം വളരെ ചുരുക്കമായിരിക്കും. തിരക്കിനിടയില്‍ പ്രാതലും ഉച്ചഭക്ഷണവുമെല്ലാം വെവ്വേറെയായിരിക്കുകയും ചെയ്യും. എന്നാല്‍ അത്താഴമെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇതിന് പ്രധാന സ്ഥാനമുണ്ട്. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച് ഒന്നിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുന്നത് കുടംബത്തിന്റെ ഒത്തൊരുമയെ കാണിയ്ക്കുന്ന ഒരു ഘടകം കൂടിയാണ്. ടിവി ഓഫാക്കി വയ്ക്കുകയെന്നതു പ്രധാനം.
കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഇടയ്ക്കു പുറത്തു പോകുന്നത് നല്ലൊരു കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കു പോകാനായില്ലെങ്കിലും ഇടയ്ക്കൊരു സിനിമയ്ക്കോ അല്ലെങ്കില്‍ ഒരുമിച്ച് ഭക്ഷണം കഴിയ്്ക്കാനോ പോയിക്കൂടേ. പാര്‍ക്കോ ബീച്ചോ അല്ലെങ്കില്‍ സുഹൃത്തുകളുടേയോ ബന്ധുവീടുകളിലേക്കോ ഒക്കെയാകാം ഇത്തരം ഒരുമിച്ചുള്ള സന്ദര്‍ശനങ്ങള്‍.
വീട്ടില്‍ തന്നെ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്ന് എന്തെങ്കിലും കളികളാകാം. അന്താക്ഷരി മുതല്‍ ചീട്ടുകളി വരെ ചിലപ്പോള്‍ കുടുംബബന്ധങ്ങള ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടുന്ന ഇത്തരം ഘട്ടങ്ങളില്‍ ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ശ്രദ്ധ പതറിപ്പോകും. ഇവയില്ലെങ്കില്‍ പരസ്പരം സംസാരിക്കാനെങ്കിലും കുടുംബാംഗങ്ങള്‍ സമയം കണ്ടെത്തും.



Click it and Unblock the Notifications
