Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മായിയമ്മ vs മരുമകള്‍

ഇക്കാര്യത്തില്‍ പ്രശ്നം ഗുരുതരമാവാതെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതും മരുമകള്‍ക്ക്.
ആദ്യമായി വേണ്ടത് ഭര്‍ത്താവിന്റെ കുടുംബത്തെ സ്വന്തമായി കാണുക എന്നതാണ്. ഇതിനാവാത്തവര്ക്ക് പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും. പുതിയൊരു വീട്ടിലേക്കു കടന്നു വരുന്ന പെണ്‍കുട്ടിക്ക് അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാനും സമയമെടുക്കും. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാരും മനസിലാക്കുക.
ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പ്രശ്നമുണ്ടാക്കുന്നെങ്കില്‍ ഇത് തീര്‍ച്ചയായും ഭര്‍ത്താവുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. അല്ലാതെ അവരെ മുഷിപ്പിക്കും വിധം അവരുമായി പ്രശ്നമുണ്ടാക്കുന്നത് ശരിയല്ല. ഇതില്‍ ഭര്‍ത്താവും ചിലപ്പോള്‍ ഭാര്യയുടെ ഭാഗത്തായിരിക്കും തെറ്റു കാണുകയെന്നു മറക്കരുത്.
ക്ഷമയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. അമ്മായിയമ്മ പറയുന്ന കാര്യങ്ങളില്‍ തിന്മ കണ്ടെത്താതെ അത് നല്ല രീതിയില്‍ കാണാന്‍ ശ്രമിക്കുക. ഇത് വളരെയേറെ പ്രയോജനം ചെയ്യും.
ആരുടെ ഭാഗത്താണ് കുറ്റമെന്നതല്ല പ്രധാനം, പ്രശ്നം നിങ്ങള്‍ ഏതു രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നതിനനുസരിച്ചിരിക്കും ഫലം. അമ്മായിമ്മയുടെ ഭാഗത്ത് കുറ്റമെങ്കില്‍ ഇത് ക്ഷമിക്കാനും വഴക്കിനു പകരം നിശബ്ദത പാലിക്കാനും ശ്രമിച്ചു നോക്കൂ. ഫലമുണ്ടാകും. ഇക്കാര്യത്തില്‍ ഈഗോ നോക്കിയിട്ടു കാര്യമില്ല.
തനിയെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍ ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളെ ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കാം. ഇത്തരം സാഹചര്യങ്ങള്‍ പിരിമുറുക്കം നിറഞ്ഞതായിരിക്കും. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ക്ഷമ കെടുത്തുന്ന പല കാര്യങ്ങളുമുണ്ടാകും. എന്നാല്‍ ക്ഷമ വെടിയാതിരിക്കുകയെന്നത് പ്രധാനം.
നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അത് കൃത്യമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുവാന്‍ സാധിക്കുകയും വേണം.



Click it and Unblock the Notifications
