Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പുരുഷന് മോഹിക്കും സ്ത്രീ

സ്ത്രീയില്‍ നിന്നും പുരുഷനാഗ്രഹിക്കുന്ന പ്രധാനപ്പെട്ട ഒന്ന് പിന്തുണയാണ്. മോറല്‍ സപ്പോര്ട്ടെന്നു വേണമെങ്കില്‍ പറയാം. ഏതു പ്രവൃത്തിയിലും പിന്തുണ നല്കുന്ന ഒരാളെയാണ് പുരുഷന് സ്ത്രീയില്‍ തിരയുക. നല്ലൊരു സുഹൃത്തെന്നു വേണമെങ്കില്‍ പറയാം. ഇത്തരം പിന്തുണ നല്കുന്ന സ്ത്രീകളെ പുരുഷന് ഇഷ്ടപ്പെടും.
ക്രിക്കറ്റ് കളിക്കുമ്പോഴോ ഫുട്ബോള്‍ കളിക്കുമ്പോഴോ പങ്കാളി ഗ്യാലറിയില്‍ ഇരുന്നു പ്രോത്സാഹിപ്പിക്കുന്നത് ഇവരുടെ ഊര്‍ജം കൂട്ടും. അതുപോലെ ഓഫീസ് ജോലിയിലും പ്രോത്സാഹനം നല്കുന്ന സ്ത്രീയെ പുരുഷന് ഇഷ്ടപ്പെടും. ഏതു കാര്യമായാലും ഇത്തരം പിന്തുണയാണ് ഇവര്‍ ആഗ്രഹിക്കുന്നതും.
എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ ചില പുരുഷന്മാരെങ്കിലും മടിക്കും. ഇത് തങ്ങളുടെ ദൗര്‍ബല്യമായി കരുതുമോ എന്ന ചിന്തയായിരിക്കും ചിലപ്പോള്‍ ഇതിന് കാരണമാകുന്നത്. എന്നാല്‍ തങ്ങളുടെ മനസ് പറയാതെ പറയുന്ന സ്ത്രീകളെ ഇവര്‍ ഇഷ്ടപ്പെടുകയും ചെയ്യും.
കാര്യങ്ങള്‍ പറയുമ്പോള്‍, അത് നിസാരമാണെങ്കിലും ശ്രദ്ധയോടെ കേള്‍ക്കുകയും അതു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷപ്രീതി പിടിച്ചു പറ്റും.
അഭിനന്ദവും പുരുഷന് ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്തെങ്കിലും പാചകം ചെയ്താല്‍ അതിന് നിങ്ങളുടെ പങ്കാളിയെ അഭിനന്ദിച്ചു നോക്കൂ. അവന് സന്തോഷമാകും. ചെറിയ കാര്യങ്ങളാണെങ്കില്‍ കൂടി ഇത്തരം അഭിനന്ദനവാക്കുകള്‍ അവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. തന്നെ മനസിലാക്കുന്ന സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ കരുതുകയും ചെയ്യും.
ഇത്തരം ചില ചെറിയ കാര്യങ്ങള്‍ മതി പുരുഷന്റെ മനസു കീഴടക്കാന്‍. ഇത് ഇരുവരും ചേര്‍ന്നുള്ള സന്തോഷകരമായ ജീവിതത്തിന് സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
