Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വെറുപ്പിക്കും ഈ ആണ് രീതികള്‍
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പൊതുസ്വഭാവങ്ങള്‍ ഏറെയുണ്ട്. ചില സ്വഭാവങ്ങളില്‍ ഇരുകൂട്ടര്‍ക്കും പരസ്പരം സഹിക്കാനും പറ്റില്ല.

സ്ത്രീകള്‍ക്ക് പൊതുവെ വെറുപ്പു തോന്നിക്കുന്ന ചില പുരുഷരീതികളുണ്ട്. ദേഷ്യവും ചിലപ്പോള്‍ ദുഖവും തോന്നിക്കുന്ന സ്വഭാവങ്ങള്‍. മനപൂര്വമായിരിക്കണമെന്നില്ല, എങ്കിലും ഈ രീതികള്‍ സാധാരണം.
സ്വന്തം പുരുഷന് തന്റെ ബര്‍ത്ഡെ ദിനം ഓര്‍ത്തിരിക്കണമെന്ന് മിക്കവാറും സ്ത്രീകള്‍ ആഗ്രഹിക്കും. എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരിത് മറക്കും. എന്നാല്‍ അടുത്ത ക്രിക്കറ്റ് മാച്ചിന്റെ കാര്യം ഓര്‍ത്തിരിക്കുകയും ചെയ്യും. സ്പോട്സിന്റെ പ്രാധാന്യം പോലും തനിക്കില്ലേയെന്ന് ഒരു സ്ത്രീ കരുതിപ്പോയാല്‍ തെറ്റു പറയാനാകുമോ.
സാധനങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുന്ന ശീലം മിക്കവാറും പുരുഷന്മാര്ക്കില്ല. കിടക്കവിരി ശരിക്കു വിരിക്കാതിരിക്കുന്നത്, അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന തുണികള്‍ അലക്ഷ്യമായി വലിച്ച് ഒരെണ്ണം എടുത്ത് ബാക്കി വാരിവലിച്ചിടുന്നത്, പേപ്പറുകളും മറ്റും കീറി താഴെയിടുന്നത്... എന്നിങ്ങനെ പോകുന്നു പട്ടിക. ഇത്തരം ചുറ്റുപാടില്‍ താമസിക്കാനും മടിയുണ്ടാവില്ല. ഇത് സ്ത്രീകളെ പൊതുവെ ദേഷ്യം പിടിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും വീട് വൃത്തിയായിരിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക്.
അവധി ദിവസങ്ങളില്‍ പുറത്തു പോകാനുള്ള പദ്ധതി സ്ത്രീകള്‍ക്കുണ്ടാകും. ഷോപ്പിംഗ് തുടങ്ങി ധാരാളം പരിപാടികള്‍. എന്നാല്‍ അവധിദിനത്തിന്റെ ആലസ്യത്തില്‍ മടി പിടിച്ചിരിക്കുന്ന ശീലം ചില പുരുഷന്മാര്ക്കെങ്കിലുമുണ്ട്. ചിലരാകട്ടെ ടിവിക്കു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കും.
സ്ത്രീകളുടെ ഒരുക്കത്തെയും മേക്കപ്പിനെയും കളിയാക്കുന്ന രീതി പുരുഷന്മാര്ക്കുണ്ട്. ഇവരെത്ര നേരം മേക്കപ്പിനായി ചെലവാക്കുന്നു, ഒരുങ്ങി വൃത്തികേടായി എന്നിങ്ങനെ ദോഷം ചെയ്യാത്ത കമന്റുകള്‍. എന്നാല്‍ സ്വന്തം സൗന്ദര്യത്തെ കുറ്റം പറയുന്നത് സ്ത്രീകള്‍ക്കു പിടിച്ചെന്നു വരില്ല്.
എല്ലാവരും ഇങ്ങനെയെന്നല്ല പറയുന്നത്. ഇരുകൂട്ടരിലും ഇത്തരക്കാരെ ചിലപ്പോള്‍ കാണുകയും ചെയ്യാം.



Click it and Unblock the Notifications
