Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വഴക്കിനും വീക്കെന്ഡ്

ഇതിനുള്ള പ്രധാന കാരണം വളരെ സിംപിള്. ഉദ്യോഗസ്ഥരായ ഭാര്യാഭര്ത്താക്കന്മാര്ക്ക് സാധാരണ ദിവസങ്ങളില് തിരക്കും കാരണം ഒന്നിനും സമയമുണ്ടാകില്ല. ചിലപ്പോള് രണ്ടുപേരും ഒരുമിച്ചു ചെലവിടുന്ന സമയം തന്നെ വിരളം. ഇത്തരം ഘട്ടങ്ങളില് വഴക്കിടാനോ വഴക്കിനുള്ള കാരണം കണ്ടെത്താനോ നേരമുണ്ടാകില്ല.
അവധി ദിവസങ്ങളിലായിരിക്കും പല പ്രശ്നങ്ങളും കാര്യങ്ങളും ചര്ച്ച ചെയ്യാന് സമയമുണ്ടാവുക. ഇത്തരം ചര്ച്ചകളില് രണ്ടുപേരുടേയും അഭിപ്രായം വ്യത്യസ്തങ്ങളായാല് ഒരു വഴക്ക് പൊട്ടിപ്പുറപ്പെടാന് കാലതാമസമുണ്ടാകില്ല.
അവധി ദിവസങ്ങളില് വീട്ടിലെ പണികളുടെ പേരിലും വഴക്കുണ്ടാകാന് സാധ്യതയുണ്ട്. വീട്ടുജോലികള് ചെയ്യുമ്പോള് സഹായം വേണമെന്ന് ഭാര്യയും അവധി ദിവസം വിശ്രമിക്കാനുള്ളതാണെന്ന് ഭര്ത്താവും കരുതിയാല് വഴക്കിനു പിന്നെന്തുവേണം.
അവധി ദിവസങ്ങളിലായിരിക്കും മിക്കവാറും പേര് ഷോപ്പിംഗ് നടത്തുക. പ്രത്യേകിച്ച് ഇരുവരും ഉദ്യോസ്ഥരാകുമ്പോള്. വാങ്ങേണ്ട സാധനങ്ങളെച്ചൊല്ലിയും പണത്തെ ചൊല്ലിയും വഴക്കുണ്ടാകാനുള്ള സാധ്യതയും കൂടുതല് തന്നെ.
അവധി ദിവസങ്ങളില് ഉല്ലാസത്തിന് തയ്യാറെടുക്കുന്നതും ചിലപ്പോള് വഴക്കിന് കാരണമാകും. ഏതു സ്ഥലം വേണം, അല്ലെങ്കില് ഏതു സിനിമ വേണം തുടങ്ങിയ കാര്യങ്ങളും ചെറുതാണെങ്കിലും വഴക്കിനുള്ള കാരണമായേക്കാം.
ഇത്തരം വഴക്കുകള്ക്ക് പൊതുവെ ആയുസും കുറവായിരിക്കും. സൗന്ദര്യപ്പിണക്കങ്ങള് എന്നു വേണമെങ്കില് പറയാം. എന്നാല് ചിലരുടെ കാര്യത്തില് നിസാര കാര്യങ്ങളും വലിയ വഴക്കിന് ഇട വരുത്തിയേക്കും.



Click it and Unblock the Notifications
