Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹത്തെ ഭയക്കുന്നവര്?
വിവാഹം വേണ്ടെന്നു വയ്ക്കുന്ന രണ്ടു കൂട്ടരുണ്ട്. വിവാഹത്തോട് താല്പര്യമില്ലാത്തവരായിരിക്കും ഒരു കൂട്ടര്, വിവാഹം വെറുക്കുന്നവര് എന്നു വേണമെങ്കില് പറയാം. മറ്റൊരു കൂട്ടരാകട്ടെ, വിവാഹത്തെ ഭയക്കുന്നവരും.

വിവാഹം ഭയപ്പെടുത്തുന്നവര്ക്ക് ഇതിന് ചൂണ്ടിക്കാണിക്കാനുള്ള കാരണങ്ങളും പലതായിരിക്കും. ഉത്തരവാദിത്വങ്ങള് മറന്നായിരിക്കും ചിലരെങ്കിലും വിവാഹം വേണ്ടെന്നു വയ്ക്കുന്നത്. വിവാഹത്തെയല്ലാ, ഉത്തരവാദിത്വങ്ങളെ ഭയക്കുന്നവരെന്നാണ് ഇവരെക്കുറിച്ചു പറയേണ്ടത്.
വിവാഹജീവിതം വിട്ടുവീഴ്ചകളുടേതു കൂടിയാണ്. ഇത്തരം വിട്ടുവീഴ്ചകള്ക്ക് തയ്യാറാകാത്തവരും വിവാഹത്തെ ഭയക്കുക തന്നെ ചെയ്യും.
എപ്പോഴും സ്വന്തം ഇഷ്ടങ്ങള്ക്കു മാത്രം മുന്തൂക്കം നല്കുകയും ഇതുമാത്രം നടത്തുന്നവരുമുണ്ട്. എന്നാല് വിവാഹജീവിതത്തില് ഇത് സാധ്യമായെന്നു വരില്ല. പരസ്പരമുള്ള താല്പര്യങ്ങള് സംരക്ഷിക്കേണ്ടത് ആവശ്യം. സ്വന്തം ഇഷ്ടം എപ്പോഴും നടപ്പാക്കണമെന്നു ഇതില് അല്പം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നുമുള്ളവരും വിവാഹം കഴിയ്ക്കാന് മടിക്കും. കാരണം ഇത്തരം തന്നിഷ്ടങ്ങള് വിവാഹജീവിതത്തില് പ്രശ്നമുണ്ടാക്കുമെന്ന് അറിയുന്നതു കൊണ്ടു തന്നെ.
വിവാഹത്തെ തുടര്ന്നു ലഭിക്കുന്ന പങ്കാളിയെ പറ്റിയുള്ള ഭയവും ചിലരെ വിവാഹത്തില് നിന്ന് അകറ്റി നിര്ത്തും. ലഭിക്കുന്ന ഭാര്യ, അല്ലെങ്കില് ഭര്ത്താവ് പ്രശ്നക്കാരാണെങ്കില് ജീവിതമേ ഇല്ലാതാകുമെന്ന ഭയവും ചിലര്ക്ക് വിവാഹം കഴിയ്ക്കുന്നതില് നിന്നും വിലക്കും.
പ്രണയിക്കുന്നവരും ചിലപ്പോഴെങ്കിലും വിവാഹത്തെ ഭയക്കാറുണ്ട്. വിവാഹത്തിന് ശേഷം പര്സപമുള്ള പ്രണയം നഷ്ടപ്പെടുമോ, പങ്കാളിയുടെ സ്വാഭാവം മാറുമോ തുടങ്ങിയ ചിന്തകളായിരിക്കും ഇതിന് പിന്നില്.



Click it and Unblock the Notifications
