Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്‍ത്താവ് കള്ളം പറയുമ്പോള്‍

ഭാര്യയെ പേടിച്ചു കള്ളം പറയുന്നവരുണ്ട്. സത്യം പറഞ്ഞാല്‍ കുടുംബകലഹമുണ്ടാകുമെന്നു ഭയന്ന് കള്ളം പറയുന്ന ധാരാളം ഭര്ത്താക്കന്മാരുണ്ട്. ഒരു കള്ളം കുടുംബസമാധാനമുണ്ടാക്കുമെന്നു കരുതി പറയുന്ന കള്ളങ്ങളായിരിക്കും ഇത്.
സ്ത്രീകള്‍ക്ക് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവില്ല എന്നു കരുതിയും ചിലര്‍ കള്ളം പറയും. നേരം വൈകി വന്നതിന്റെ യഥാര്‍ത്ഥ കാരണം സുഹൃത്തിനെ കണ്ടതായിരിക്കും. എന്നാല്‍ ഭാര്യയോടു പറയുക ട്രാഫിക് കാരണമെന്നായിരിക്കും.
സത്യമറിഞ്ഞാല്‍ വഴക്കുണ്ടാക്കുന്ന ചില ഭാര്യമാരും ഭര്ത്താക്കന്മാരെ കള്ളം പറയാന്‍ പ്രേരിപ്പിക്കും. മുന്‍പ് സത്യം പറഞ്ഞ് കയ്പേറിയ അനുഭവമുണ്ടായിട്ടുള്ളവര് കള്ളം പറയുന്നതില്‍ അദ്ഭുതമില്ല.
മുകളില്‍ പറഞ്ഞ കാരണങ്ങളില്ലാതെയും കള്ളം പറയുന്ന ഭര്ത്താക്കന്മാരുണ്ട്. ചിലര്‍ക്കിത് ജന്മനാ ഉള്ള സ്വഭാവമായിരിക്കും. കള്ളം പറയുന്നത് ശീലമാക്കിയവര്‍. ഇതില്‍ യാതൊരു കുറ്റബോധവും ഇക്കൂട്ടര്‍ക്ക് തോന്നില്ല. നേരെ മറിച്ച് നല്ല ഉദ്ദേശം കണക്കിലെടുത്ത് കള്ളം പറയുന്നവരാണെങ്കില്‍ ഇവര്‍ക്കിതില്‍ കുറ്റബോധവും ഉണ്ടാകും.
തന്റെ തെറ്റു മറച്ചു പിടിക്കാന്‍ കള്ളം പറയുന്ന ഭര്ത്താക്കന്മാരുമുണ്ട്. ചെയ്തത് തെറ്റാണെന്നറിയാം. ഇത് ഭാര്യയറിഞ്ഞാല്‍ പ്രശ്നമാവുകയും ചെയ്യുമെന്നറിയാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ കള്ളത്തെ കൂട്ടുപിടിക്കും.
അവനവന് ചെയ്തത് ന്യായീകരിക്കാന്‍ കള്ളം പറയുന്ന ഭര്ത്താക്കന്മാരുമുണ്ട്. ഇതിനായി ന്യായമുള്ള, മറ്റുള്ളവര്‍ക്ക് യാതൊരുവിധ സംശയങ്ങളും തോന്നാത്ത ഒരു കള്ളം ഇവര്‍ കണ്ടുപിടിക്കും. പറയുന്നത് തെറ്റാണെങ്കിലും തന്റെ ഭാഗം ന്യായീകരിക്കുന്നതില്‍ ഇവര്‍ക്ക് കുറ്റബോധം തോന്നുകയുമില്ല.
ഭാര്യയുടെ മനസു വിഷമിക്കരുതെന്നു കരുതി കള്ളം പറയുന്ന ഒരു വിഭാഗവുമുണ്ട്. ഇത്തരക്കാര്‍ ഭാര്യമാരോട് കരുതലുള്ളവരെന്നു പറയുവാനേ കഴിയൂ.



Click it and Unblock the Notifications
