Latest Updates
-
ഹാഗ്ലി ഓവലിൽ ഇന്ത്യ പതറുന്നു; 104 റൺസിന് 5 വിക്കറ്റ്, രക്ഷകരാര്? -
രവി പുഷ്യ യോഗം: സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം! -
നവംബർ 28: ചന്ദ്രൻ കർക്കടക രാശിയിലേക്ക്, ഒപ്പം നക്ഷത്രമാറ്റവും; ഈ സമയങ്ങൾ കൃത്യമായി കുറിച്ചുവെക്കൂ -
ബുധാദിത്യ യോഗം: ഡിസംബർ 2 മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ -
ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്: 12 രാശിക്കാർക്കും ഓഫറുകൾ സ്വന്തമാക്കാൻ പറ്റിയ സമയം, ഈ ഗൈഡ് ശ്രദ്ധിക്കൂ! -
നവംബർ 28 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
നവംബർ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾക്കും കരുതലോടെ മുന്നേറാം -
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ?
പങ്കാളിയിലെ സ്വാര്‍ത്ഥത തിരിച്ചറിയൂ
പലരും പല കാരണങ്ങള്‍ക്കും സ്വാര്ത്ഥരാവാറുണ്ട്. ഇത് സ്ത്രീ, പുരുഷ ബന്ധത്തിലും സംഭവിക്കാറുണ്ട്, പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും. ചിലപ്പോള്‍ പുരുഷനാകാം സ്വാര്‍ത്ഥത കാണിക്കുന്നത്, ചിലപ്പോളിത് സ്ത്രീയാകാം. നിങ്ങളുടെ പങ്കാളി സ്വാര്‍ത്ഥനാണോ, സ്വാര്‍ത്ഥയാണോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടൊന്നും വേണ്ട.

ഭക്ഷണത്തിന്റെ കാര്യം തന്നെയെടുക്കാം. രണ്ടുപേരും കൂടി പുറത്തു ഭക്ഷണം കഴിയ്ക്കാന്‍ പോവുകയാണെന്നിരിക്കട്ടെ, ഇരുവരും ചിലപ്പോള്‍ അവരവര്‍ക്കു താല്പര്യമുള്ള ഭക്ഷണമായിരിക്കും തെരഞ്ഞെടുക്കുക.
എന്നാല്‍ പരസ്പരം രുചി നോക്കാനോ പങ്കിടാനോ തയ്യാറാകും. ഇങ്ങനെ ചെയ്യാത്തവരാണങ്കില്, തന്റെ ഭക്ഷണം തനിക്കു മാത്രം എന്ന മനോഭാവമാണെങ്കില്‍ ഇത് സ്വാര്‍ത്ഥതയുടെ ലക്ഷണം തന്നെയാണ്.
ഒരാള്‍ക്കു വേണ്ടി കാത്തിരിക്കാതെ മറ്റേയാള്‍ ഭക്ഷണം കഴിയ്ക്കുകയാണെങ്കില്‍ ഇത് സ്വാര്‍ത്ഥതയുടെ ലക്ഷണം തന്നെ. അതുപോലെ മറ്റേയാള്ക്കുണ്ടോ എന്നു നോക്കാതെ ഭക്ഷണം കഴിയ്ക്കന്നതും സ്വാര്‍ത്ഥത തന്നെയാണ്.
പങ്കാളിയുടെ സ്വാര്‍ത്ഥത കണ്ടെത്താന്‍ ഏറ്റവും നല്ലത് അസുഖം വരുന്ന സമയമാണ്. ഒരാള്‍ക്ക് അസുഖമാണെങ്കില്‍, മറ്റൊരാളുടെ സഹായം അത്യാവശ്യമുള്ള സന്ദര്‍ഭത്തില്‍, അയാളെ ഒറ്റക്കിട്ടു പോകുന്നത് സ്വാര്‍ത്ഥ ലക്ഷണം തന്നെ. ഒഴിവാക്കാനാവാത്ത അത്യാവശ്യമാണെങ്കിലോ വയ്യാത്ത ആള് നിര്ബന്ധിച്ചിട്ടാണെങ്കിലോ പോകുന്നത് വേറെ വശം.
നിങ്ങളുടെ പങ്കാളി സ്വാര്‍ത്ഥനാണെങ്കില്‍ നിങ്ങളുടെ ബുദ്ധിമുട്ട് അയാള്‍ക്ക് പ്രശ്നമായെന്നു വരില്ല. നിങ്ങളെ കാത്തു നില്ക്കാന് തയ്യാറാകുകയോ നിങ്ങളുടെ സൗകര്യത്തിനു വേണ്ടി സ്വന്തം പദ്ധതി മാറ്റാനോ തയ്യാറാകില്ല. എത്ര നേരം ബസ് കാത്തു നില്‍ക്കേണ്ടി വന്നാലും സൗകര്യമുണ്ടെങ്കിലും നിങ്ങളെ ഓഫീസില്‍ കൊണ്ടുവിടാന്‍ നിങ്ങളുടെ പങ്കാളി തയ്യാറായില്ലെന്നു വരും.
ഒരാളുടെ സ്വാര്‍ത്ഥത കണ്ടെത്താന്‍ വലിയ കാര്യങ്ങളൊന്നും തന്നെ വേണമെന്നില്ല. ചെറിയ കാര്യങ്ങളില്‍ പോലും ഇത് കണ്ടെത്താന്‍ സാധിക്കും.



Click it and Unblock the Notifications
