Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പുരുഷകള്ളം, പൊതുസ്വാഭാവം

ഇത്തരം ചില കള്ളങ്ങള്‍ ചിലപ്പോള്‍ സ്വയം രക്ഷപ്പെടാനാവും. മറ്റു ചിലപ്പോള്‍ ഇതിന് പ്രത്യേകിച്ചൊരു കാരണവും കണ്ടെത്താനുമാവില്ല. വെറുതെ എന്നു വേണമെങ്കില്‍ പറയാം.
വരാന്‍ വൈകിയതിന്റെ കാരണം ചോദിച്ചാല്‍ ട്രാഫിക്കില്‍ പെട്ടു പോയി, അല്ലെങ്കില്‍ ഓഫീസില്‍ മീറ്റിങ്ങുണ്ടായിരുന്നു എന്നു മിക്കവാറും പേര് പറയുന്ന ഒരു കളവാണ്. ഇത് സ്വയമേ രക്ഷപ്പെടാനുള്ള കാരണം മാത്രം. മുകളില്‍ പറഞ്ഞ രണ്ടു കാരണങ്ങളും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ക്കറിയാം.
ഒരു കുടുംബയോഗത്തിലോ മറ്റെന്തെങ്കിലും പരിപാടികളിലോ എത്താന്‍ വൈകിയാല്‍ ഭര്‍ത്താവിനെ വിളിച്ചു നോക്കൂ, ഞാന്‍ വന്നു കൊണ്ടിരിക്കുകയാണ് എന്നായിരിക്കും മറുപടി. ചിലപ്പോള്‍ പുറപ്പെട്ടിട്ടു കൂടെയുണ്ടാകില്ല. വന്നു കയറിയാല്‍ മുകളില്‍ പറഞ്ഞ പോലെ ട്രാഫിക്കിനോ മിറ്റിംഗിനോ ആയിരിക്കും പഴി.
ഇഷ്ടമുള്ള സാധനങ്ങളാണെങ്കില്‍ ചെലവാക്കാന്‍ മടി കാണിക്കാത്ത ആണുങ്ങളുണ്ട്. പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഗ്രഹം ഉപേക്ഷിക്കുന്നത് ഭാര്യമാരുടെ അനിഷ്ടം ഭയന്നിട്ടായിരിക്കും. ഇതെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഓ, അതിന് അത്ര വിലയൊന്നുമുണ്ടായിരുന്നില്ല എന്നായിരിക്കും ഇവരുടെ പ്രതികരണം. വില കൂടുതലാണെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടില്ല ഇത്തരമൊരു സംസാരം.
എതിരേ വരുന്ന മറ്റൊരു സ്ത്രീയെക്കുറിച്ച് സംസാരമുണ്ടായെന്നരിക്കട്ടെ, അവരുടെ സൗന്ദര്യത്തെ കുറിച്ച് എന്തെങ്കിലും പരാമര്ശമുണ്ടായെന്നിരിക്കട്ടെ, കൂടെയുള്ള പുരുഷന് പറയുന്നതു മിക്കവാറും ഞാനത് ശ്രദ്ധിച്ചില്ലെന്നായിരിക്കും. ആ സ്ത്രീയെ നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ പോലും. പങ്കാളിക്കു മുന്നില്‍ താന്‍ മറ്റു സ്ത്രീകളെ ശ്രദ്ധിക്കുന്നവനല്ല എന്നൊരു തോന്നലുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അടുത്ത പേജില്‍



Click it and Unblock the Notifications
