Latest Updates
-
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം
പ്രണയം ചോര്‍ന്നു പോകുന്നുവോ?

പ്രണയത്തിന് അല്പം കഴിയുമ്പോള്‍ താല്പര്യക്കുറവ് തോന്നിക്കുക. തുടക്കത്തിലുണ്ടായിരിക്കുന്ന ആ താല്പര്യം, ആവേശം കുറഞ്ഞെന്നു മനസിലാക്കാന്‍ അവനവനു തന്നെ കഴിയും. പഴയ എക്സൈറ്റ്മെന്റ് ഇല്ലെന്നു വേണമെങ്കില്‍ പുതുഭാഷയില്‍ പറയാം.
പരസ്പരം കാണുന്നതിനേക്കാള്‍ ഒഴിവാക്കാന്‍ കാരണങ്ങള്‍ അമ്പേഷിച്ചു പിടിക്കുക. മുന്‍പ് എപ്പോഴും കാണണമെന്ന തോന്നലുണ്ടായിരുന്ന കമിതാക്കള്‍ പരസ്പരം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രണയം മരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാന്‍ മറ്റെന്തു വേണം.
പ്രണയിക്കുന്നവര്‍ക്ക് പരസ്പര ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം. ഇത്തരം ആകര്‍ഷണം കുറയുന്നത് പരസ്പമുള്ള ഇഷ്ടം കുറയുന്നതിന്റെ ലക്ഷണമാണ്.
ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ ആശയവിനിമയവും ഉണ്ടാകും. മണിക്കൂറുകള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നവര്‍ക്ക് പരസ്പരം മിണ്ടാന്‍ തോന്നാതിരിക്കുക, സംസാരിക്കാന്‍ വിഷയമുണ്ടാകാതിരിക്കുക, പരസ്പം സംസാരിച്ചില്ലെങ്കിലും ഒരു ബുദ്ധിമുട്ടും തോന്നാതിരിക്കുക തുടങ്ങിയവയെല്ലാം പ്രണയം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.
പ്രണയിക്കുന്നവരുടെ ലക്ഷ്യം മിക്കപ്പോഴും ഒന്നായിരിക്കും. ഇരുവര്‍ക്കും ഇതില്‍ നിന്നും വ്യത്യസ്തമായി നിന്റെ വഴി, എന്റെ വഴി എന്നൊരു തോന്നലുണ്ടാകുന്നതു തന്നെ പ്രണയം കുറഞ്ഞുവെന്നതിന്റെ തെളിവാണ്. അവനവനെ പറ്റി മാത്രം ചിന്തിക്കുന്നുവെന്നതാണ് കമിതാക്കള്‍ വ്യത്യസ്ത വഴി തെരഞ്ഞെടുക്കുമ്പോള്‍ മനസിലാകുക.



Click it and Unblock the Notifications
