Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
എന്തിനീ കള്ളങ്ങള്‍?

ചില സ്ത്രീകള്‍ യാതൊരു ആവശ്യമില്ലെങ്കിലും കള്ളം പറയുന്ന കാണാം. ഇതെന്തിനെന്ന് ചിലപ്പോഴെങ്കിലും പുരുഷന്മാര് ആലോചിച്ച് തല പുകയ്ക്കുകയും ചെയ്യും. സ്ത്രീകള്‍ കള്ളം പറയുന്നതിന് പൊതുവെ ചില കാരണങ്ങള്‍ പറയാം.
ചിലപ്പോള്‍ സ്ത്രീകള്‍ കള്ളം പറയുന്നത് ഒരു ബന്ധം രക്ഷിക്കാനുള്ള തത്രപ്പാടിലായിരിക്കും. ഇത് ഒരു ദാമ്പത്യബന്ധം സംരക്ഷിക്കാനാകാം, അല്ലെങ്കില്‍ മക്കളുമായുള്ള ബന്ധം സംരക്ഷിക്കാനാകാം, സഹോദര ബന്ധം സംരക്ഷിക്കാനാകാം. നല്ല ഉദ്ദേശശുദ്ധിയുള്ള ഇത്തരം കള്ളങ്ങള്‍ കള്ളങ്ങളുടെ കൂട്ടത്തില്‍ കണക്കിലെടുക്കേണ്ടതു തന്നെയില്ല. കാരണം ഇവ നന്മയേ ചെയ്യുന്നുള്ളൂവെന്നതു തന്നെ കാരണം.
സ്വന്തം നിലനില്‍പ്പിന് വേണ്ടിയും ചില സ്ത്രീകള്‍ കള്ളം പറയാറുണ്ട്. ഉദാഹരണത്തിന് പാര്‍ട്ടികള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഔട്ടിംഗിനും പോകുന്നത് കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമല്ലെന്നു കരുതുക. എന്നാല്‍ പാര്‍ട്ടികള്‍ക്കു പോകുന്നത് ഇഷ്ടപ്പെടുന്ന, താന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഉറപ്പുള്ള ഒരു പെണ്‍കുട്ടി കുടുംബത്തോട് കള്ളം പറഞ്ഞെന്നു വരും. തനിക്കു പഴി കേള്‍ക്കാതിരിക്കുക മാത്രമല്ലാ, കുടുംബാംഗങ്ങളെ നോവിക്കാതിരിക്കുക എന്ന ഉദ്ദേശം കൂടി ഇത്തരം കള്ളങ്ങള്ക്കുണ്ടാകും.
തെറ്റാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ട് അത് മറച്ചു പിടിക്കാന്‍ കള്ളം ചെയ്യുന്ന സ്ത്രീകളുമുണ്ട്. മനപൂര്‍വം കള്ളം പറയുന്നതവര്‍. തെറ്റു മറച്ചു പിടിക്കാന്‍ കള്ളം പറയുന്നുവെന്ന് ചുരുക്കി പറയാം. ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടിയും കള്ളം പറയും. ചിലര്‍ മറ്റുള്ളവരുടെ അനുകമ്പ പിടിച്ചു പറ്റാന്‍ വേണ്ടി കള്ളം പറയും.
പറയാനുള്ള മറ്റൊരു കാരണം തികച്ചും സ്വാഭാവികം എന്നതാണ്.് കള്ളം പറയുക എന്നത് ഒരു സ്വഭാവം, അല്ലെങ്കില്‍ ശീലമാക്കി മാറ്റിയ സ്ത്രീകളുണ്ട്. പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കില്‍ ഇവരുടെ നാവില്‍ നിന്നും യാഥാര്‍്ത്ഥ്യം പുറത്തു വരില്ല. എടുത്ത വായ്ക്ക് കള്ളം പറയുക എന്നു വേണമെങ്കില്‍ പറയാം.
സാഹചര്യങ്ങള്‍ കാരണം കള്ളം പറയുന്നത് സ്വഭാവമാക്കി മാറ്റിയവരുണ്ട്. വളര്‍ന്ന സാഹചര്യം, ജീവിക്കുന്ന സാഹചര്യം എന്നിവ ഇതില്‍ പ്രധാനം.
ചീത്ത ശീലങ്ങള്‍ മറച്ചു പിടി്ക്കാന്‍ കള്ളം പറയുന്നവരുമുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ നല്ലവരെന്ന് വരുത്തിത്തീര്‍ക്കാനുള്ള കള്ളം പറയുന്നവര്‍.
ഇത്തരം ശീലങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് പറഞ്ഞുകൂടാ. പുരുഷന്മാര്ക്കും ഇതെല്ലാം ബാധകമാണ്. എങ്കിലും കൂടുതല്‍ പഴി കേള്‍ക്കാറുള്ളത് സ്ത്രീകളാണെന്നു മാത്രം.



Click it and Unblock the Notifications
