Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
'ക്ഷമിച്ചു' എന്നൊരു വാക്ക്

തെറ്റ് തന്റെ ഭാഗത്താണെന്നു കണ്ടാല്‍ ക്ഷമ പറയാന്‍ മടിക്കേണ്ടതില്ല. മുഖം വീര്‍പ്പിച്ചോ അല്ലെങ്കില്‍ യാതൊരു മയവുമില്ലാത്ത സ്വരത്തിലോ ക്ഷമ പറഞ്ഞിട്ടെന്തു കാര്യം. സ്വാഭാവിക രീതിയില്‍ ക്ഷമ പറയുന്നതായിരിക്കും നല്ലത്.
വല്ലാതെ താണുകേണുള്ള ക്ഷമ പറച്ചിലോ അല്ലെങ്കില്‍ വാക്കുകളില്‍ കൃത്രിമമധുരം പുരട്ടിയുള്ള ക്ഷമയോ ഒഴിവാക്കുക. തെറ്റു പറ്റുക സാധാരണം. അത് തിരുത്തേണ്ടതും പ്രധാനം. എന്നാല്‍ ഇതിന്റെ പേരില്‍ സ്വന്തം വ്യക്തിത്വം പണയം വച്ചിട്ടുള്ള കളി ഒഴിവാക്കുക. ഇത് പങ്കാളിക്കു മുന്നില്‍ സ്വയം താഴ്ത്തിക്കെട്ടുന്നതിന് തുല്യമായിരിക്കും.
കണ്ണിലും വാക്കിലും അഹങ്കാരം ബാക്കി വച്ചിട്ടുള്ള ക്ഷമാപണം ആരും സ്വീകരിച്ചെന്നു വരില്ല. വെറു വാക്കില്‍ പറയേണ്ടതല്ല ക്ഷമ. കുറ്റബോധം മനസിലുണ്ടാകേണ്ടത് പ്രധാനം. ക്ഷമ പറച്ചില് ആത്മാര്‍ത്ഥതയോടെയായിരിക്കണം.
തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ക്ഷമാപണം ഒഴിവാക്കാം. ആവശ്യമില്ലാതെ താണു കൊടുക്കുന്നതും നല്ല പ്രവണതയല്ല. ഇത് ചിലപ്പോള്‍ മറുഭാഗം ഒരു ശീലമാക്കി മാറ്റിയാലോ.
ചെറിയ സമ്മാനങ്ങളിലൂടെ വേണമെങ്കിലും ക്ഷമ പറയാം. പങ്കാളിക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ നോക്കി തെരഞ്ഞെടുക്കാം.
ചിലപ്പോള്‍ ഒരു പുഞ്ചിരിയോ സ്നേഹത്തോടെയുള്ള വാക്കോ മതിയാകും എല്ലാ പ്രശ്നങ്ങളും പറയാതെ തന്നെ പറഞ്ഞുതീര്‍ക്കാന്‍. മനസുകള്‍ തമ്മിലുള്ള അടുപ്പം ഇവിടെ പ്രധാനമാണ്.



Click it and Unblock the Notifications
