Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിവാഹജീവിതത്തിലെ പ്രശ്നക്കാര്‍

മിക്കവാറും കുടുംബങ്ങളില്‍ വില്ലനാവാറുണ്ട് പരസ്ത്രീ, പരപുരുഷ ബന്ധം. ഇത് വിവാഹബന്ധത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഒന്നായി മാറാറുണ്ട്. ഇത് പലപ്പോഴും ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും വഴി വയ്ക്കുന്ന കഥകളും കുറവല്ല.
മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയും വിവാഹജീവിതത്തിന് തടസം നില്‍ക്കാറുണ്ട്. ഇവ ദമ്പതികള്‍ തമ്മിലുള്ള വഴക്കിലും ദേഹോപദ്രവത്തിലും വരെ കലാശിക്കും.
സ്ത്രീധനസമ്പ്രദായവും ഒരു പരിധി വരെ വരെ വിവാഹങ്ങളുടെ മരണമണി മുഴക്കുന്നുണ്ട്. ഇതെത്തുടര്‍ന്നുള്ള പീഡനങ്ങളും വഴക്കുകയും സമൂഹത്തിലെ ഒരു വിഭാഗം വിവാഹജീവിതത്തില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്.
വിവാഹബന്ധം സുതാര്യമായിരിക്കണമെന്നു പറയും. പങ്കാളികള്‍ തമ്മില്‍ ആവശ്യമില്ലാത്തത് ഒളിക്കുകയും കള്ളം പറയുകയും ചെയ്യുന്നത് പലപ്പോഴും തെറ്റിദ്ധാരണകളുണ്ടാക്കും. ഇതും ചിലപ്പോള്‍ വിവാഹമോചനങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഒരു ബന്ധത്തിലെ ഇഴയടുപ്പം കുറയുന്നതും ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കും. മാനസിക അടുപ്പം പ്രധാനം. ഇതില്ലാത്തത് പലപ്പോഴും ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
വിവാഹബന്ധം തകര്‍ക്കുന്നതില്‍ സാമ്പത്തികത്തിനും പ്രധാന സ്ഥാനമുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുന്നതിന്റെ പേരിലും ആഗ്രഹിക്കുന്നത് ലഭിക്കാത്തതിന്റെ പേരിലും അസ്വസ്ഥരാകുന്നവരുണ്ട്. ഇത് പരസ്പരമുള്ള വഴക്കുകള്‍ക്കും പഴി ചാരലുകള്‍ക്കും ഇട വരുത്തും. ഇത് മൂര്ദ്ധന്യാവസ്ഥയിലാകുന്നത് ദാമ്പത്യബന്ധത്തിന്റെ താളം തെറ്റിക്കുകയും ചെയ്യും.



Click it and Unblock the Notifications
