Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീയെന്നാല്‍, ചില തമാശകളും

എങ്ങോട്ടു തിരിഞ്ഞാലും സന്തതസഹചാരിയായി സ്ത്രീകളുടെ കയ്യില്‍ ഉണ്ടാകും, ഒരു ഹാന്റ്ബാഗ്. ഇതില്‍ ഇത്ര ഭദ്രമായി കൊണ്ടു നടക്കുന്നതെന്താണെന്ന് പലപ്പോഴും സംശയം തോന്നുന്നത് സ്വാഭാവികം.
ഷോപ്പിംഗ് മിക്കവാറും സ്ത്രീകളുടെ ദൗര്‍ബല്യം തന്നെയാണെന്നു പറയാം. എത്ര വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയാലും മതിയാവില്ല. എന്നിട്ടും എന്തെങ്കിലും ആഘോഷവേളയിലോ പുറത്തു പോകാനിറങ്ങുമ്പോഴോ അലമാരി തുറന്ന് കുറേ നേരം നോക്കി നില്‍ക്കുന്നത് സ്ത്രീ സഹജം, പിന്നാലെ വാക്കുകളുമുണ്ടാകും, 'എനിക്കൊന്നും ഇടാനില്ല'. ഇവള്ക്കിതെന്തിന്റെ കേടാണെന്ന് ഏതു പുരുഷനും ചിന്തിച്ചു വശം കെടും.
മറ്റുള്ളവരുടെ മുന്നില്‍ താന്‍ അധികം ഭക്ഷണം കഴിയ്ക്കില്ലെന്ന് അഭിനയിക്കുന്നതും സ്ത്രീ സ്വഭാവം. എന്നാല്‍ തനിയെയാകുമ്പോള്‍ ആവശ്യത്തിന് കഴിയ്ക്കുകയും ചെയ്യും. ഇതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ അര്‍ത്ഥമില്ല. ഒരു സ്വഭാവം എന്നേ പറയാനാവൂ.
ടിവി സീരിയലുകളുടെ പേരിലാണ് സ്ത്രീകള്‍ ഏറെ പഴി കേള്‍ക്കാറ്. ഇതു കാണുന്നതിന് പിന്നില്‍ തന്നേക്കാള്‍ മോശക്കാരായ സ്ത്രീകളുണ്ട് എന്ന സമാധാനമാണെന്ന് തമാശയുമുണ്ട്.
ഇതിന് പുറമെ സ്ത്രീകളെ നിര്‍വചിക്കാവുന്ന ചില കാര്യങ്ങളുണ്ട്. തനിക്കുള്ളതു പോലുള്ള വസ്ത്രം മറ്റൊരാള്‍ ധരിച്ചാല്‍ ഇവര്‍ക്ക് ഈര്‍ഷ്യ തോന്നും. സാധനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശമില്ലെങ്കിലും തര്‍ക്കിച്ചു കൊണ്ടിരിക്കും.
70 ശതമാനം സ്ത്രീകളും സെക്സിനേക്കാള് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണത്രെ.
ഇവയെല്ലാം തമാശ രൂപത്തില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. ചില യാഥാര്‍ത്ഥ്യങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും.



Click it and Unblock the Notifications
